Kerala

പൊന്നില്‍ തൊട്ടാല്‍ പൊള്ളും; ഒരു പവന് കൊടുക്കേണ്ടി വരുമോ അര ലക്ഷം?

കൂടിക്കൊണ്ടിരിക്കുകയല്ല, പിടിതരാതെ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ രൂപ അര ലക്ഷം എണ്ണിക്കൊടുക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് സാധാരണക്കാര്‍. നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതാണ് സ്വര്‍ണ വിലകളില്‍ വര്‍ധനയുണ്ടാകാനുള്ള പ്രധാന കാരണം. ഒരു പവന് 40,560 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒറ്റയടിക്ക് 1040 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു...

ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയേയും ഉപേക്ഷിച്ചു അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി; യുവാവിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടിയ കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച് കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ എന്ന 26 കാരനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23ന് ആണ് ഭാര്യയേും ഒരു വയസുള്ള കുഞ്ഞിനേയും...

സുധാകരൻ്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷ, ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല; പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി

ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഭീഷണി മുഴക്കി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. സുധാകരന്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു. ചെറുതോണിയില്‍ ഒരു പരിപാടിക്കിടെയാണ് സി.വി. വര്‍ഗീസിന്റെ വിവാദ പ്രസ്താവന. 'പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകും....

പൊലിസ് വാഹനങ്ങള്‍ക്ക് പെട്രോളടിക്കാന്‍ പണമില്ല; ഇനി പണം അനുവദിക്കില്ലെന്നും കടം വാങ്ങിക്കോ എന്നും സര്‍ക്കാര്‍- റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലിസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണമില്ല. പേരൂര്‍ക്കടയിലെ പൊലിസ് പമ്പിന് അനുവദിച്ച പണം തീര്‍ന്നു. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയെന്നും റിപ്പോര്‍ട്ട്. മീഡിയ വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ആര്‍.ടി.സിയുടെയോ സ്വകാര്യ പമ്പില്‍ നിന്നോ കടം വാങ്ങാനാണ് നിര്‍ദേശം. ഡി.ജി.പിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതായും മീഡിയവണ്‍ റിപ്പോര്‍ട്ട്...

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കില്‍ തീപിടിത്തം

കൊച്ചി: ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦. സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമന൦. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീക‌രണം രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന്...

തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം, ആക്രമണം മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് കുത്തേറ്റു. പ്രതി അനസിനെ പിന്നീട് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുദ്യോഗസ്ഥർക്കാണ് കുത്തേറ്റത്. ഇതിൽ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകൾ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റിട്ടുള്ളത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം കേസിലെ പിടികിട്ടാപുള്ളിയാണ്...

സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ സമർപ്പിക്കാൻ വെബ് പോർട്ടൽ: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനായി വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചത്. പോർട്ടൽ മുഖേന വ്യക്തികൾക്കോ, പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമർപ്പിക്കാം. മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് ലഭിക്കുന്ന പരാതിയിന്മേൽ തുടർനടപടിക്കായി...

കളിക്കുന്നതിനിടെ ഗേറ്റ് ഇളകി തലയില്‍ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന്‍ മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഈരാറ്റുപേട്ട കോമക്കാടത്ത് ജവാദിന്‍റെ മകന്‍ അഹ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്. ദുബായില്‍ നിന്ന് കഴിഞ്ഞദിവസമാണ് കുട്ടിയും കുടുംബവും നാട്ടിലെത്തിയത്. വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി കുട്ടിയുടെ തലയില്‍...

ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലൊരു കഫേ : മെനുവില്‍ നിന്ന് റഷ്യന്‍ സാലഡ് ഔട്ട്

കൊച്ചി : ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല വിദേശ കമ്പനികളും റഷ്യയിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വാര്‍ത്ത ലോകത്തിന്റെ പല കോണില്‍ നിന്നുമെത്തുന്നുണ്ട്. പല രാജ്യങ്ങളും പല സ്ഥാപനങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ പ്രതിഷേധിക്കാനായി കേരളത്തിലെ ഒരു കഫേ തിരഞ്ഞെടുത്ത രീതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തങ്ങളുടെ മെനുവില്‍ നിന്ന് റഷ്യന്‍ സാലഡ് നീക്കം...

ആന്ധ്രയിലും ഒഡിഷയിലും ‘കർഷകർ’ പണി തുടങ്ങി: അതീവ ജാഗ്രതയിൽ കേരളം, ബൈക്ക് മുതൽ ട്രെയിൻ വരെ അരിച്ചുപെറുക്കാൻ പൊലീസ്

കൊച്ചി: ആന്ധ്രയിലും ഒഡിഷയിലും കഞ്ചാവ് വിളവെടുപ്പിന് പിന്നാലെ വില്പന സീസണിന് തുടക്കമായതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാന എക്‌സൈസ്. കിലോയ്ക്ക് 2,000 രൂപയെന്ന നിരക്കിന്മേൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടിൽ അന്യസംസ്ഥാനങ്ങളിൽ വിറ്രഴിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളും അവസരം മുതലെടുത്ത് കഞ്ചാവ് കടത്തുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിൽ രണ്ടാഴ്ചക്കിടെ മാത്രം 30 കിലോ കഞ്ചാവ്...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img