Kerala

കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇത്; ഇന്ത്യന്‍ ഫാസിസം മുസ്‌ലിം വിരുദ്ധ വംശീയതയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല; എല്ലാവരും ഒരുമിക്കണം; ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇതെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍. ഇപ്പോഴത്തേത് സങ്കുചിത കക്ഷിമാത്സര്യത്തിന്റെ ഘട്ടവുമല്ലെന്നും ഇന്ത്യ ഒരു ഏക ശിലാരാജ്യമായി മാറേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ട അവസാന സന്ദര്‍ഭമാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മത-ഭാഷാ-സാംസ്‌കാരിക-രാഷട്രീയ വൈവിധ്യങ്ങളുടെ...

കൊവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍-ജൂലായ് മാസത്തില്‍ നാലാം തരംഗം എത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ല. മരണനിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത...

കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആര്‍സിബി, ഇനി ഫാഫ് നയിക്കും

ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുന്‍ സൂപ്പര്‍ താരവും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസി നയിക്കും. വിരാട് കോഹ്‌ലി നായകസ്ഥാനത്ത് നിന്ന് പിന്മാറിയതോടെയാണ് ഡുപ്ലെസിയെ നായക സ്ഥാനത്തേക്ക് ആര്‍സിബി എത്തച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഡുപ്ലെസി. 16 മല്‍സരങ്ങളില്‍ നിന്നും...

‘ആത്മസംതൃപ്തിയുടെ അടക്കിപ്പിടിച്ച ആവേശം’; കണ്ണുനിറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുഞ്ഞാരധകന്‍; വീഡിയോ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പാദ സെമിയിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ(Kerala Blasters) ആവേശ വിജയം ആഘോഷമാക്കി ആരാധകര്‍(Fans). ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സിന്റെ കുഞ്ഞാരധകന്റെ വീഡിയോയാണ്(Video) സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ജയത്തില്‍ കണ്ണുനിറഞ്ഞ് തന്റെ സന്തോഷവും ആഹ്ലാദവും പങ്കുവെക്കുന്നതാണ് വീഡിയോ. ബ്ലാസ്റ്റേഴ്‌സിനായി സഹല്‍ നേടിയ ഗോള്‍ ആഘോഷിക്കുകയാണ് കുരുന്ന്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഗോള്‍ നേടിയ സന്തോഷത്തില്‍...

ആറു ജില്ലകളില്‍ ചൂടു കൂടും, ജാഗ്രത വേണം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ചൂടു കൂടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പു നല്‍കുന്ന മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വേനല്‍ ശക്തമാവുന്നതോടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കനത്ത...

കള്ളന്മാരെ പേടിച്ച് 20 പവന്‍ വീട്ടമ്മ കുഴിച്ചിട്ടു, സ്ഥലം മറന്നു; പോലീസ് കുഴിച്ചെടുത്തു

ഓച്ചിറ (കൊല്ലം): കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും. എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നതിനാല്‍, പോലീസ് പറമ്പ് കുഴിച്ച് ഇവ കണ്ടെടുത്തു. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ (ചന്ദ്രജ്യോതി) അജിതകുമാരി(65)യാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് കുഴിച്ചിട്ടത്. ഏകമകന്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; വർധന ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വില വർധിച്ചിരിക്കുന്നത്. 4840 രൂപയാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില.  ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർദ്ധിച്ചു. 38720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്...

കലൂര്‍ കടലായി, മഞ്ഞക്കടല്‍! സഹലിന്‍റെ ഗോളില്‍ തിരയാര്‍ത്ത് കൊച്ചിയില്‍ മഞ്ഞപ്പട- വീഡിയോ

കൊച്ചി: ആര്‍ത്തിരമ്പുന്ന മഞ്ഞക്കടല്‍ പോലെ ഗാലറി. ഓരോ സെക്കന്‍ഡിലും ബ്ലാസ്റ്റേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) എന്ന ആര്‍പ്പുവിളി മാത്രം മുഴങ്ങിക്കേള്‍ക്കുന്ന മൈതാനം. ഐഎസ്എല്ലില്‍ (ISL 2021-22) ഹോം ഗ്രൗണ്ടിന്‍റെ ഈ വലിയ ആവേശം കൊവിഡ് കവര്‍ന്നതിന്‍റെ വലിയ നിരാശയുണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് (Manjappada). ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌മയക്കുതിപ്പ് തുടരുന്ന സീസണില്‍...

ഭീഷ്മപർവം ക്രൈസ്തവവിരുദ്ധം; ഗൂഢശ്രമം തിരിച്ചറിയണം; വിമർശിച്ച് കെസിബിസി മാസിക

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ‌മമ്മൂട്ടി നായകനാകുന്ന ഭീഷ്മപർവ്വം. എന്നാൽ ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസ്. ക്രൈസ്തവവിരുദ്ധമായ ചിത്രമാണിതെന്ന് കെസിബിസി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ലേഖനത്തിന്റെ പൂർണരൂപത്തിൽ ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിന്റെ പൂർണരൂപം മലയാള സിനിമയിലെ ട്രോജൻ കുതിരകൾ ചർച്ച ചെയ്തു പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലയാള സിനിമയിലെ ക്രൈസ്തവ...

മുന്നണിമാറ്റം ചര്‍ച്ചയിലില്ല, സുന്നി ഐക്യത്തിന് ശ്രമിക്കും, ‘ഹരിത’ നടപടിയിൽ പുനഃപരിശോധന- സാദിഖലി ശിഹാബ് തങ്ങൾ

ഹരിതാ ഭാരവാഹികളെ നീക്കിയ നടപടി പുനഃപരിശോധിക്കാമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഹരിതാ ഭാരവാഹികള്‍ ഇപ്പോഴും മുസ്ലീംലീഗില്‍ തന്നെയുണ്ടെന്നും അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും സാദിഖലി തങ്ങള്‍ മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എപി-ഇകെ സുന്നികളുടെ ഐക്യത്തിന് മുന്‍കൈ എടുക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇരുവിഭാഗം സുന്നികളും യോജിപ്പിലെത്തണം. സമസ്തയും...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img