Kerala

വീണ്ടും വീണ്ടും താഴേക്ക്: സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു

തിരുവനന്തപുരം : സ്വർണ വില കുത്തനെ കുറയുന്നത് (Gold Price down) തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വില (Gold Price) ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ്...

എസ് എഫ് ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം, വനിത പ്രവർത്തകയെ രാത്രി ക്രൂരമായി മർദ്ദിച്ചപ്പോൾ പൊലീസ് നോക്കി നിന്നു, വീഡിയോ പ്രചരിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ലാ കോളേജിലെ യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിക്കിടെ എസ്.എഫ്.ഐ കെ.എസ്.യു സംഘർഷം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബിനെ കോളേജ് ഗേറ്റിന് മുന്നിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയേറ്റ് നിലത്ത് വീണ സഫ്നയെ എസ്.എഫ്.ഐക്കാർ കാലിൽ പിടിച്ച് വലിക്കുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ്...

ബൈക്കുകൾ കൂട്ടിയിടിച്ച് നവവരനടക്കം രണ്ട് യുവാക്കൾ മരിച്ചു; മാർച്ച് 18ന് തിരിച്ചു പോകാനിരിക്കെ പ്രവാസിയായ സാദിഖിനെ കവർന്ന് അപകടം

കല്ലമ്പലം: കഴിഞ്ഞദിവസം കല്ലമ്പലത്ത് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. കൂട്ടിയിടിയിൽ വ്യത്യസ്ത ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ അലിയുടെയും നൂർജഹാന്റെയും മകൻ സാദിഖ് അലി (28), ചെമ്മരുതി വടശ്ശേരിക്കോണം ചരുവിള വീട്ടിൽ അശോകന്റെയും ഉഷയുടെയും മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ദേശീയപാതയിൽ...

‘ഫോട്ടോ എടുത്തോളൂ, പക്ഷേ ഈ കൊടുവാള്‍ വേണ്ട, എന്റെയീ രൂപത്തില്‍ കൊടുവാള് പിടിച്ചു നില്‍ക്കുന്ന പടം ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടും’: ആശങ്ക പങ്കുവച്ച് മുസ്ലീം തൊഴിലാളി

കോഴിക്കോട്: വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. നമ്മുടെ ഓരോ പ്രവൃത്തിയും ഇന്നത്തെ കാലത്ത് എങ്ങനെ വിലയിരുത്തുമെന്ന ചിന്തയാണ് ബാഷാ ഭായ് എന്ന തമിഴ്‌നാട് സ്വദേശി പങ്കുവയ്ക്കുന്നത്. കത്തി മൂര്‍ച്ച കൂട്ടുന്ന തൊഴിലാളിയാണ് ചെന്നൈ അരക്കോണം സ്വദേശിയായ ബാഷാ ഭായ്. ഷഫീഖ് താമരശ്ശേരി പങ്കുവച്ച കുറിപ്പിങ്ങനെ: എരഞ്ഞിപ്പാലത്തെ ഒരു ജ്യൂസ് കടയുടെ സമീപത്ത്...

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്, മാറ്റാറായോ മാസ്‌ക്?; ആലോചന തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം∙ കോവിഡ് കുറയുന്ന സാഹചര്യത്തിൽ‌ മാസ്കുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടി. മാസ്ക് ഒഴിവാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് വിദഗ്ധസമിതി നിർദേശിച്ചത്. മാസ്ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താൽപര്യമുള്ളവർക്കു തുടർന്നും മാസ്ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം...

ദുൽഖർ നന്ദികേട് കാണിച്ചു: സിനിമകൾക്ക് വിലക്ക്, സഹകരിക്കില്ലെന്ന് ഫിയോക്ക്

കൊച്ചി: ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുൽഖർ സൽമാൻ നിർമിച്ച 'സല്യൂട്ട്' ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് നടപടി. ദുൽഖർ നന്ദികേട് കാണിച്ചുവെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ ആരോപിച്ചു. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്നാണ് ഫിയോക് പറയുന്നത്. ഇപ്പോഴെടുത്ത തീരുമാനം മാർച്ച് 31ന് ചേരുന്ന സംഘടനാ...

മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് ചിലർ പറഞ്ഞപ്പോൾ ലീഗ് മുന്നറിയിപ്പ് നൽകി, എന്നാൽ പ്രതീക്ഷിച്ചത് സംഭവിച്ചു: പി.എം എ സലാം

മലപ്പുറം: വഖഫ് വിവാദത്തില്‍ സമസ്തയോട് ചോദ്യവുമായി ലീഗ് . വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്നാണ് പിഎംഎ സലാമിന്‍റെ ചോദ്യം. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും സലാം പറഞ്ഞു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണ്. ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം നടത്തുമെന്നും സലാം വ്യക്തമാക്കി....

വസ്തുതാപരമായി പിശകുള്ള വിധി; ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഹൈക്കോടതി വിധി തീര്‍ത്തും നിരാശാജനകമാണെന്നും വസ്തുതാപരമായി പിശകുകളുള്ള വിധിയാണിതെന്നും തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ‘ഹിജാബ് ഇസ്‌ലാം മതത്തിന്റെ നിര്‍ബന്ധ ആചാരമല്ല എന്ന കണ്ടെത്തലില്‍ നിന്നാണ് ഇത്തരമൊരു വിധി...

ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകം, കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

കോളേജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. ഹിജാബ് ഇസ്‌ലാമിലെ അഭിവാജ്യ ഘടകമാണെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് മുസ്‌ലിം പെൺകുട്ടിയെ...

വഖഫ് നിയമനങ്ങൾ പിഎസ്‌സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിനെ ചൊല്ലി നിയമസഭയില്‍ ബഹളം. വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്നും തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ സഭയെ അറിയിച്ചു. ആശങ്കയറിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍  സഭയില്‍ ബഹളം. തീരുമാനം പിന്‍വലിക്കും വരെ സമരം...
- Advertisement -spot_img

Latest News

താനൂരിനെ കുറിച്ചുള്ള ‘പാകിസ്താന്‍ പരാമര്‍ശം’; മന്ത്രി വി.അബ്ദുറഹിമാനെതിരെ പരാതി നല്‍കി യു.ഡി.എഫ്

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി...
- Advertisement -spot_img