Kerala

ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 3.48 രൂപ, ഡീസലിന് 3.30 രൂപയും

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി വില ഉയര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധന എണ്ണകമ്പനികള്‍ പുനരാരംഭിച്ചത്. അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.48 രൂപ കൂടി. ഡീസലിന്...

‘ഭീഷ്മ ഉസ്താദിനെ’ പുറത്താക്കിയിട്ടില്ല; നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി

മലപ്പുറം: അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ 'ചാമ്പിക്കോ' വീഡിയോയിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കി എന്നത്  പ്രചരണം വ്യാജം. അധ്യാപകനെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു.  ഉസ്താദ് ഇപ്പോഴും  മദ്രസയിൽ പഠിപ്പിക്കുന്നതായി പ്രദേശവാസിയായ സമീർ പിലാക്കൽ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കി...

48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടർ തൊഴിലാളികളും; വാഹനങ്ങൾ ഓടില്ല

തിരുവനന്തപുരം∙ മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച് 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണി വരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ...

ഇനി നാലുനാൾ ബാങ്കില്ല; അടുത്തയാഴ്ച മൂന്നു ദിവസംമാത്രം

തൃശ്ശൂർ: സാമ്പത്തിക വർഷാവസാനം എത്തിനിൽക്കേ ബാങ്കുകളിൽ ഇനി പ്രവൃത്തിദിനം തീരെ കുറവ്. ശനിയാഴ്ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു അവധി. അടുത്തയാഴ്ചയുള്ള ആകെ പ്രവൃത്തിദിനം മൂന്ന്. ഈ സാമ്പത്തികവർഷത്തിൽ ഇനി രണ്ടു പ്രവൃത്തിദിനം മാത്രം. നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകൾ അവധിയാണ്. തുടർന്നുവരുന്ന 28, 29 തീയതികളിൽ...

സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു; നന്ദിയുമായി ബാറ്റ ചെരിപ്പ് കമ്പനി

ഹിന്ദു മഹാസഭാ നേതാവ് വി.ഡി സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് താഴെ നന്ദിയുമായി ചെരിപ്പ് കമ്പനി ബാറ്റ. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള ന്യൂസ് 18ന്റെ വാര്‍ത്തയ്ക്ക് താഴെയാണ് ബാറ്റ നന്ദിയുമായെത്തിയത്. ‘അഭിനന്ദനത്തിന് നന്ദി. ഞങ്ങളുമായി എപ്പോഴും ചേര്‍ന്ന് തന്നെ നില്‍ക്കുക. ബാറ്റയില്‍ നിന്നും ഷോപ്പിംഗ് ചെയ്യുന്നത് തുടരുക,’ എന്നായിരുന്നു...

അപകടകരമായി വാഹനമോടിച്ച് ആഘോഷം; മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു, വീഡിയോ

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തുള്ള ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. വിദ്യാര്‍ത്ഥികളുടെ സെന്റോഫ് ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം. ഗ്രൗണ്ടില്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആര്‍ക്കും സാരമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആഘോഷങ്ങള്‍...

വൻ ട്വിസ്റ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് ധോണി, ടീമിന്റെ പുതിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

പതിനഞ്ചാം എഡിഷൻ ഐപിഎൽ ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക സ്ഥാനം സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജക്ക് കൈമാറി മഹേന്ദ്ര സിംഗ് ധോണി. അല്പം മുമ്പാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ പുറത്ത് വിട്ടത്. നായക സ്ഥാനമൊഴിഞ്ഞെങ്കിലും ഒരു കളികാരനായി ധോണി ചെന്നൈക്കൊപ്പമുണ്ടാകുമെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും സീസൺ...

മുഖ്യമന്ത്രിയുടെ വസതിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലിട്ടു; പോലീസറിഞ്ഞത് കല്ലിട്ട ശേഷം

തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാല്‍ കല്ലിട്ട ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത് എന്നതാണ് ശ്രേദ്ധേയം. തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍...

കൊവിഡ് നിയമലംഘനത്തിന് പിഴയായി ഖജനാവിലെത്തിയത് 350 കോടിയോളം, മാസ്‌കില്ലാത്തതിന് പൊലീസ് ഈടാക്കിയത് 213 കോടി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത് മുന്നീറ്റിയമ്പത് കോടിയോളം രൂപ. ഇതിൽ 213 കോടി രൂപ പിഴ ഈടാക്കിയത് മാസ്‌കില്ലാത്തതിന്റെ പേരിലാണ്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 500 മുതല്‍ 2000 വരെയാണ് പിഴ ഈടാക്കിയിരുന്നത്. കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 2020 മാർച്ച് മുതൽ കഴിഞ്ഞ ദിവസം വരെ 65,99,271 പേരാണ് നടപടി നേരിട്ടത്. അതായത്...

കളിയാക്കിയതിന് സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബേറ്

തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിഖില്‍ (21) എന്നയാളാണ്. ആക്രമണത്തില്‍ ചെറിയ സ്‌ഫോടനം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. കളിയാക്കിയതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ്...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img