Kerala

മിനിമം ബസ് ചാർജ് 10 രൂപ; തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ ഇതിന് പിന്നാലെ ഓട്ടോ, ടാക്സി ചാർജുകളും വർധിപ്പിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന്...

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരം: ടി സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെ 57 പേരെ കോടതി വെറുതെ വിട്ടു

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ വെറുതെ വിട്ടു. ടി സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെ 57 പേരെയാണ് വെറുതെ വിട്ടത്. 2019 ഡിസംബർ 21നായിരുന്നു സംഭവം. പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്ന് അക്രമം, പൊലീസുകാരെ ദേഹോപദ്രവം ഏല്‍പ്പിച്ചു തുടങ്ങി പത്ത് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രതികള്‍...

ഉത്തരം മുട്ടി തടി തപ്പിയതല്ല, ഇടക്ക് വെച്ച് പോയത് പൊലീസ് വിളിച്ചിട്ട്; വൈറല്‍ വീഡിയോയില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ നേതാവ്

കൽപ്പറ്റ: പണിമുടക്ക് ദിവസത്തിൽ ബൈക്ക് യാത്രികന്‍റെ ചോദ്യത്തിന് മറുപടി നല്‍കാതെ വയനാട്ടില്‍ പ്രതിഷേധക്കാരിലൊരാള്‍ ഓടി രക്ഷപ്പെടുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരുന്നു. ചുണ്ടേൽ  ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പ്രജീഷ് ആയിരുന്നു വീഡിയോയിലുള്ളത്. എന്തിനാണ് സമരം എന്ന് ബൈക്കിലെത്തിയ യുവാക്കള്‍  ചോദിക്കുമ്പോള്‍ 'ഒരു മിനിറ്റ്' എന്നു പറഞ്ഞ് പ്രജീഷ്...

പണിമുടക്ക് പണിയാകും; സംസ്ഥാനത്തിന് 4380 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വരും. 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വർഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. കൊവി‍ഡ് വ്യാപനത്തിന്‍റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക...

‘ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ’; കൊച്ചിയിലെ അത്യപൂർവ്വ ടാറിംഗ് ഒഴിവാക്കാമായിരുന്നു, ഒടുവിൽ പരിഹാരം

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ അത്യപൂർവ്വ ടാറിംഗ് കണ്ടവരെല്ലാം മൂക്കത്ത് വിരൽ വച്ചെന്നത് ഉറപ്പ്. അത്രയ്ക്കും അത്യപൂർവ്വമായിരുന്നു ടാറിംഗ്. വഴിയരികിൽ പാർക്ക് ചെയ്ത് വാഹനങ്ങളെയൊന്നും ശല്യം ചെയ്യാതെ അവ കിടന്ന ഭാഗം ഒഴിവാക്കിയായിരുന്നു ഏവരും അമ്പരന്ന ടാറിംഗ്. പറഞ്ഞ ജോലി പറഞ്ഞ പോലെ ചെയ്തില്ലേ? റോഡിൽ ടാറിടാനെടുത്ത കോൺട്രാക്ടിൽ കാറിനടിയിലും ഇടണമെന്ന് പറഞ്ഞിരുന്നില്ലല്ലോയെന്ന്...

നാല് ഉരുളകളായി രഹസ്യഭാഗത്ത് ഒളിപ്പിച്ചത് ഒരു കിലോ സ്വർണം; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഖത്തറിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഒരു കിലോയോളം സ്വർണം നാല് ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖത്തറിൽ നിന്നെത്തിയ ഇസ്മായിൽ,​ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഇക്ബാൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തുടർച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരിൽ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, വില കുറയുന്നത് തുടർച്ചയായി രണ്ടാം ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് 916 സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 4775 രൂപയാണ് ഇപ്പോഴത്തെ വില. പവന് 38200 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന് 15 രൂപ കുറഞ്ഞു. 3945 രൂപയാണ് വില. വെള്ളി വിലയിൽ മാറ്റമില്ല.

സ്വകാര്യ നിമിഷങ്ങൾ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ടോ? ജാഗ്രത വേണം, മുന്നറിയിപ്പ് നല്‍കി പൊലീസ്

തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ആവശ്യപ്പെടുന്ന അനുമതികൾ എല്ലാം സമ്മതിച്ച് നമ്മൾ പല  ആപ്പുകളും ഫോണിൽ ഇന്‍സ്ടാള്‍ ചെയ്യുന്നുണ്ട്. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ  വിവരങ്ങളും ഫയലുകളും ചോർത്തപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ രഹസ്യ...

ദേ കിടക്കണൂ… വെള്ളത്തില്‍; സേവ് ഡേറ്റ് ഷൂട്ടിനിടെ നവവരനും വധുവും നിലതെറ്റി പുഴയില്‍ വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

വിവാഹത്തിന് മുന്‍പുള്ള സേവ് ദ ഡേറ്റ് വീഡിയോകളും വിവാഹ വീഡിയോകളും വ്യത്യസ്തമാക്കാനാണ് യുവാക്കള്‍ ശ്രദ്ധിക്കുന്നത്. വ്യത്യസ്തത തേടി പോകുന്നതിനി ടെ അപകടത്തിലും ചാടാറുണ്ട് പലരും. അത്തരത്തിലും വീഡിയോകള്‍ വൈറലാകാറുണ്ട്. അങ്ങനെ ഒരു അബദ്ധത്തിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. സേവ് ദി ഡേറ്റിനായി യുവതിയെ എടുത്തുയര്‍ത്തുന്നതിനിടയില്‍ യുവാവ് വെള്ളത്തില്‍ മുങ്ങി താഴുന്നതാണ് വീഡിയോയില്‍. പെട്ടന്ന് പുഴയിലേക്ക് ഇരുവരും...

സംസ്ഥാനത്ത് മുഴുവൻ കടകളും നാളെ തുറക്കും

സംസ്ഥാനത്ത് മുഴുവൻ കടകളും നാളെ തുറക്കുമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജി. വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ നാളെ ജോലിക്കു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img