Kerala

കോൺഗ്രസുമായി സഖ്യമില്ല: രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിന്റെ അംഗീകാരം

കണ്ണൂർ: സി പി എം രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം. കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു. ദേശീയതലത്തിൽ...

ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എട്ടാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം...

പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍ (വിഡിയോ)

കണ്ണൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫോട്ടോ എുക്കുന്നതിനിടെയുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങാവുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഇരുന്നതിന് ശേഷം പിണറായി വിജയന്‍ ഏറ്റവുമൊടുവില്‍ നടന്നുവരുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി പറയുന്ന ചാമ്പിക്കോ ഡയലോഗാണ് വീഡിയോയെ കളറാക്കുന്നത്. മന്ത്രി കെ....

ഇനി അറിയില്ലെന്ന് പറയരുത്; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി അറിയിച്ച് പൊലീസ്

പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി അറിയിച്ചിരിക്കുന്നത്. നഗരസഭ, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത...

വയറ്റത്തടിച്ച് വിലക്കയറ്റം: ഹോട്ടൽ ഭക്ഷണത്തിനും വിലകൂട്ടി തുടങ്ങി

പത്ത് രൂപയ്ക്ക് ചായയും 40 രൂപയ്ക്ക് സാധാരണ ഊണും കിട്ടിയിരുന്ന കാലം പഴങ്കഥയാവുകയാണ്. മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ഹോട്ടൽ ഭക്ഷണ വിലയും കൂട്ടി തുടങ്ങി. ഏപ്രിൽ ഒന്നു മുതലാണ് മിക്ക കടക്കാരും വിലയിൽ മാറ്റം വരുത്തി തുടങ്ങിയത്. ചായയ്ക്ക് 2 രൂപ കൂടിയെങ്കിൽ ചെറുകടികൾക്ക് കൂടിയത് 5 രൂപവരെയാണ്. 40 രൂപയുടെ ഊണിന്റെ ഇപ്പോൾ...

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. മുണ്ടൂർ കുമ്മാട്ടിക്കെത്തിയ...

ഗ്രൗണ്ടിൽ ചീറിപ്പാഞ്ഞും പൊടി പാറിച്ചും കേരള പൊലീസ്; വീഡിയോ വൈറൽ

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലെ പുതിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനുള്ള പൊലീസിന്റെ പരിശീലന പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് പേജിൽ പങ്കുവച്ചിരിക്കുന്നത്. പൊലീസ് സുമോ സഡൻ ബ്രേക്കിടുന്നതും ഡ്രിഫ്ട് ചെയ്യുന്നതുമാണ് 18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഡ്രൈവർമാരാണ് വാഹനം ഓടിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ നിരവധി...

രക്ത സമ്മർദ്ദം ക്രമാതീതമായി ഉയർന്നു; പിഡിപി ചെയർമാന്‍ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗളുരു: പിഡിപി ചെയർമാന്‍ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം ആ ര്‍ഐ സ്കാനിങ്ങിന് വിധേയനാക്കി. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി ബംഗളുരുവില്‍ കഴിയുകയാണ് മഅ്ദനി.

ഇനി ആൾക്കൂട്ട നിയന്ത്രണമില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. അതേസമയം മാസ്കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷം മുൻപാണ് കൊവിഡ്...

സില്‍വര്‍ലൈന്‍ പദ്ധതി; നാല് കാര്യങ്ങളില്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ? മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ? കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളോട് നാലു ചോദ്യവുമായി ഹൈക്കോടതി. പ്രധാനമായും നാലുകാര്യങ്ങളില്‍ വ്യക്തതവേണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്. സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ? മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്?...
- Advertisement -spot_img

Latest News

നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ...
- Advertisement -spot_img