ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍പ്പൂരം. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ട്രോളുകളും വിമര്‍ശനങ്ങളും കുമിഞ്ഞു കൂടുന്നത്.
ശെടാ… എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ.. എന്തായാലും നാളെ മുതല്‍...
കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് നല്‍കി പറ്റിച്ചത്.
കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍...
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ വ്യക്തമാക്കി.
ഏപ്രില്‍ 20വരെ ജില്ലയില്‍...
കൊല്ലം: താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്‍റെ വധുവുന്‍റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ്...
ലഖ്നൗ: ഉത്തർപ്രദേശിൽ യുവാവിനെ ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ. ഓരോ തവണയും ഇയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏഴാമത്തെ തവണയും കടിയേറ്റതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് യുവാവ്.
രാംപൂരിലാണ് നാട്ടുകാരെ തന്നെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ബബ്ലു എന്നയാളെ തുടർച്ചയായി പാമ്പ് ആക്രമിക്കുകയാണ്. ഏഴു മാസം മുൻപ് മുന്നിൽ കണ്ട രണ്ടു പാമ്പുകളിൽ ഒന്നിനെ ബബ്ലു തല്ലിക്കൊന്നിരുന്നു....
തിരുവനന്തപുരം: അമേരിക്കയിലെ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ തേടിയ വകയില്‍ തുക അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്ത് പൊതുഭരണ വകുപ്പ്. മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച് ഏപ്രില്‍ 13നാണ് ഉത്തരവിറങ്ങിയത്. എന്നാല്‍ ഈ ഉത്തരവില്‍ പിശകുണ്ടെന്ന് കണ്ടാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിവരം.
ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം...
പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി പറഞ്ഞു.
സുബൈര്‍ വധക്കേസില്‍ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച്...
മലപ്പുറം: കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
ആലപ്പുഴയിലേയും പാലക്കാട്ടേയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകള്‍ക്ക് ചേര്‍ന്ന മണ്ണല്ല കേരളം. ഇതിനേക്കാള്‍ വലിയ വൈകാരിക അന്തരീക്ഷം ഉണ്ടായിരുന്ന കാലത്തുപോലും ഇത്തരം രാഷ്ട്രീയം കളിക്കാന്‍ ഈ പാര്‍ട്ടികള്‍ക്കൊന്നും കേരളത്തില്‍ കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ മണ്ണ്...
തിരുവനന്തപുരം ∙ അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്ക്കായി 29,82,039 രൂപ അനുവദിച്ച് സർക്കാർ. ജനുവരി 11 മുതൽ 26 വരെയുള്ള കാലയളവിലാണ് മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സ തേടിയത്. കഴിഞ്ഞ 30 ന് മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്സ്) വിഭാഗം പണം അനുവദിച്ചത്.
പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് (RSS)നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം. കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസൻ കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അതേ സമയം, ശ്രീനിവാസന്റെ...
തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...