Kerala

യൂത്ത് ലീഗിനെ പ്രശംസിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യൂത്ത് ലീഗിന് പ്രശംസ. ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് യൂത്ത് ലീഗിനെ പ്രശംസിച്ചത്. മലപ്പുറത്തും മലബാറിൻ്റെ ചില മേഖലകളിലും യൂത്ത് ലീഗ് സജീവമാണെന്നും സ്വാധീനമുള്ള സ്ഥലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനവും സന്നദ്ധ പ്രവർത്തനവും നടത്തുന്ന സംഘടനയാണ് യൂത്ത് ലീഗെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. അതേസമയം യൂത്ത് ലീഗിനെ പ്രശംസിച്ച ഡി.വൈ.എഫ്.ഐ യൂത്ത് കോൺഗ്രസിനെ...

അങ്ങ് അര്‍ജന്റീനയിലുമുണ്ട് സന്തോഷ് ട്രോഫിക്ക് പിടി; കേരളത്തിന്റെ ആരാധകനായി അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോ; വൈറല്‍ വീഡിയോ

അര്‍ജന്റീനിയന്‍ ദേശീയ ടീമിനും സൂപ്പര്‍ താരം ലയണല്‍ മെസിക്കും കേരളത്തില്‍ ലക്ഷക്കണിക്ക് ആരാധകരുണ്ട്. എന്നാല്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ ആരാധകനായ അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളിലെ താരം. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിലെ കേരളം-കര്‍ണാടക മത്സരത്തിനിടെ തിങ്ങിനിറഞ്ഞ ഗ്യാലറിയില്‍ നിന്ന് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സമീര്‍ പിലാക്കല്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍...

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം; കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കടക്കാരൻ അറസ്റ്റിൽ. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു(36) ആണ് അറസ്റ്റിലായത്. ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാൻ വന്ന യുവാവാണ് ക്രൂര രം​ഗങ്ങൾ മൊബൈലിൽ പകർത്തിയത്.  സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ...

മാനസികമായും ശാരീരികമായുമുള്ള പീഡനം; ബ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ ദൂരൂഹമരണം; ഭര്‍ത്താവിനെതിരെ കേസ്

കോഴിക്കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന...

പാന്റ്സ് തയ്ക്കാൻ തുണി കൊടുത്തു; യുവാവിന് കിട്ടിയത് പാവാട! 12,000 രൂപ നഷ്ടപരിഹാ​രം

പാലക്കാട്: പാന്റ്സ് തയ്ക്കാൻ തുണി നൽകിയ യുവാവിന് തിരികെ പാവാട പോലുള്ള പാന്റ്സ് തയ്ച്ചു നൽകിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധി. ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. പാലക്കാട് സ്വദേശി അനൂപ് ജോർജ് നൽകിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചത്. 2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. നഗരത്തിൽ പ്രവർത്തിക്കുന്ന കടയിൽ...

കൂപ്പുകുത്തി സ്വർണവില; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38400 രൂപയായി. തുടർച്ചയായ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു ഗ്രാം 22...

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

കൊച്ചി: ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ...

പോസ്റ്റ് ഓഫീസ് വഴിയും മയക്കുമരുന്ന് കടത്ത്; സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത് പോസ്റ്റ് കവറിനുള്ളില്‍

എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു കടത്ത്, പോസ്റ്റ് ഓഫീസ് വഴിയും നടക്കുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തല്‍. പോസ്റ്റ് കവറിനുള്ളിലും കൊറിയര്‍ സര്‍വീസിലൂടെയുമാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത്. ബാംഗ്ലൂരിലാണ് മയക്കുമരുന്നുകളുടെ നിര്‍മാണം നടക്കുന്നത്. കൊറിയര്‍ സര്‍വീസിന് പുറമെ പോസ്റ്റ് ഓഫീസ് വഴിയും സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നുവെന്നാണ് എക്സൈസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഒരു കേസ് പിടികൂടി. എംഡിഎംഎയും എല്‍ എസ് ഡി...

മൊബൈൽ ഫോൺ മോഷണം പോയി, പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കയ്യോടെ പിടികൂടി ‘ഡിറ്റക്ടീവ്’ ജസ്ന

തൃശൂർ: മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി യുവതി. തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയത്. തൃശൂർ മാളയിലാണ് 23 കാരി ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഇതേസമയം തൊട്ടടുത്ത വീട്ടിലെയും മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഇതോടെ മേഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം...

മാസ്ക് ഇല്ലാത്തവരെ പിടിക്കാൻ പൊലീസ് ഇറങ്ങും; വ്യാഴാഴ്ച മുതൽ പരിശോധന, പിഴ 500

തിരുവനന്തപുരം∙ മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയർത്തുകയായിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പൊലീസ്...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img