Kerala

റോഡ് നവീകരണം പണി കൊടുത്തു; നിലം കുഴിച്ച് കെട്ടിടം താഴ്ത്തി തിരിച്ചടിച്ച് ഉടമ

കോഴിക്കോട്:  പ്രവാസജീവിത്തിൽ നിന്ന് മിച്ചം പിടിച്ച നിക്ഷേപം കൊണ്ടാണ് നാദാപുരം വളയത്തെ സുബൈ‌ർ റോഡരികിൽ പുതിയ ബിൽഡിങ് നി‍ർമ്മിച്ചത്. അത് വാടകയ്ക്ക് നൽകി നാട്ടിൽ ജീവിക്കാനുള്ള  വരുമാനം കണ്ടെത്താമെന്ന് പ്രതീക്ഷിച്ചിരുന്ന സുബൈ‌ർ  ആ വാർത്ത കേട്ടത് ഞെട്ടലോടെയാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി കയറ്റങ്ങൾ നിരപ്പാക്കുമ്പോൾ തന്റെ കെട്ടിടത്തിന് മുമ്പിൽ  പാത ഒന്നരമീറ്ററിലേറെ താഴും. കെട്ടിടത്തിലേക്ക്...

‘മയ്യത്ത് പുറത്തെടുക്കേണ്ടിവരുന്നത് വേദനാജനകം; പക്ഷെ റിഫയ്ക്കുവേണ്ടി എന്തും സഹിക്കും’

കോഴിക്കോട്: പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുക്കും. ഒരു മാസം മുമ്പ്കണ്ണീരോടെ കബറടക്കിയ മൃതദേഹം ശനിയാഴ്ച വീണ്ടും പുറത്തെടുക്കുമെന്ന് പറയുമ്പോഴും റിഫയുടെ രക്ഷിതാക്കളുടെ കണ്ണുകള്‍ നിറയുന്നുണ്ട്. ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ മോളുടെ മരണത്തിന്റെ പിന്നിലെ സത്യം പുറത്തുവരണമെങ്കില്‍ മയ്യത്ത് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്‌തേ...

പാതയോരങ്ങളിലെ കൊടിമരങ്ങൾ, മാർഗനിർദേശം പുറത്തിറക്കി സർക്കാർ

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഹൈക്കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും...

കെ.സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ വേദിയില്‍ താരസാന്നിദ്ധ്യമായി മമ്മൂട്ടി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുത്ത് നടൻ മമ്മൂട്ടി(Mammootty). മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ പങ്കെടുത്തു. ദിൽനയാണ് ഹരികൃഷ്ണന്റെ വധു. കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. എം.എ.യൂസഫലിയും വിവാഹത്തിൽ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി വിവാഹത്തിൽ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകും

കൊച്ചി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് (food poisoning) കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്‍റെ വിശദീകരണം കേൾക്കുക. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സര്‍ക്കാര്‍ വിശദീകരിക്കും. ഭക്ഷണത്തിന്‍റെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ...

‘100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിയ്ക്കും’: വാക്ക് പാലിച്ച് നിരാശയിലായ മമ്മൂട്ടി ആരാധകന്‍

കൊച്ചി: പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമ, സിബിഐ 5നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും എത്തിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍....

റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം...

നൂറുപവനുമായി കള്ളൻ കടന്നത് ഓട്ടോറിക്ഷയിൽ, മോഷണത്തിനുമുണ്ട് പ്രത്യേകത, തലയുംകുത്തിനിന്നിട്ടും തുമ്പ് ലഭിക്കാതെ പൊലീസ്

കൊച്ചി: പ്രായം ഏകദേശം 30-35. മെലിഞ്ഞ ശരീര പ്രകൃതം. തൊപ്പിവച്ചയാൾ... കടന്നത് ഓട്ടോയിൽ ! എറണാകുളം സരിതാ തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട് കുത്തിപ്പൊളിച്ച് പട്ടാപകൽ നടന്ന വമ്പൻ കൊള്ളടിക്ക് പിന്നിലെ അജ്ഞാതനെക്കുറിച്ച് പൊലീസിന് ലഭിച്ച തുമ്പുകളാണിത്. അന്വേഷണം മോഷ്ടാവ് കടന്ന ഓട്ടോ റിക്ഷയെ കേന്ദ്രീകരിച്ചാണെങ്കിലും ഇതുവരെ ഈ വണ്ടി കണ്ടെത്താനായിട്ടില്ല. ദൃശ്യം വ്യക്തമല്ലാത്തതാണ്...

നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോല്; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിൽ പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി ഉയർന്നത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട്   സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടേതാണ് പരാതി. മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ഭക്ഷണം...

ഡോ.ജോ ജോസഫ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ

കൊച്ചി: ഡോ. ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയിൽ വൻവിജയമുണ്ടാകുമെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. യു.ഡി.എഫ് ദുർബലപ്പെടുകയാണ്. നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img