Kerala

റിഫ മെഹ്നുവിന്‍റെ മരണം; പോസ്റ്റ്മോർട്ടം പൂർത്തിയായി, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന...

വഖഫ് ബോർഡിൽ ഇതരമതസ്ഥൻ്റെ നിയമനം: പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ, പരിശോധിച്ച് പ്രതികരിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡ് മുസ്ലീം ഇതര വിഭാഗത്തിൽ നിന്നുള്ള താൽക്കാലിക നിയമനം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.  ഇക്കാര്യം പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും നേരത്തെയും സമാനമായ തരത്തിൽ താൽക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ്‌ സിഇഒ യുടെ സ്റ്റാഫിന്റെ താൽക്കാലിക നിയമനമാണ് വിവാദമായത്. നേരത്തെ നൽകിയ ഉറപ്പ് ലംഘിച്ച് വഖഫ് ബോർഡിൽ ഇതര മതസ്ഥരെ...

കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 82 കേസുകളാണ് ഉതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മാത്രമാണിത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകള്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. രോഗം റിപ്പോര്‍ട്ട് ചെയ്ത നെടുവത്തൂര്‍,...

‘നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍?’ ദുര്‍ഗാദാസിനെ ന്യായീകരിച്ച് കെപി ശശികല

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഖത്തര്‍ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ദുര്‍ഗാദാസ് ശിശുപാലനെ ന്യായികരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. നാളിതുവരെ ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആര്‍ക്കും പരാതിയില്ല. വിഭാഗികമായോ വര്‍ഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല. ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പടെ വിശദമാക്കിയാണ് കെപി ശശികല ഫെയ്‌സ്ബുക്ക്...

മകളുടെ വിവാഹവീഡിയോ പങ്കുവച്ച് എ ആര്‍ റഹ്മാന്‍; ഇത്ര ‘സിംപിള്‍’ ആണോയെന്ന് ആരാധകര്‍

പ്രമുഖ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയായത് കഴിഞ്ഞ ദിവസം ഏറെ ആഘോഷിക്കപ്പെട്ട സന്തോഷവാര്‍ത്തയായിരുന്നു. അച്ഛനെ പോലെ തന്നെ ഖദീജയും സംഗീതത്തിന്റെ വഴിയെ ആണ് യാത്ര. ഇതിനോടകം തന്നെ പിന്നണിയില്‍ പാടി ശ്രദ്ധേയായിക്കഴിഞ്ഞിട്ടുണ്ട് ഖദിജ. പാട്ടിന്റെ വഴിയെ ആണ് സഞ്ചാരമെന്നതിനാലാകാം ഒരു ഓഡിയോ എഞ്ചിനീയറെ തന്നെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഖദീജയുടെയും വരന്‍...

ഷവർമ കടകളിലെ ജീവനക്കാർക്കു പരിശീലനം; നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം∙ ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കുന്നു. ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് നടപടി. കടകളിൽ ഷവർമ ഉണ്ടാക്കുന്നതിനു മാനദണ്ഡം നിർദേശിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്, കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ്...

കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ഉംറയ്ക്ക് പോകാറുണ്ടോ? കോടിയേരി അന്ന് കണ്ണുരുട്ടി പേടിപ്പിച്ചെന്ന് എ.പി അബ്ദുള്ളക്കുട്ടി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്ന സമയത്ത് ഉംറയ്ക്ക് പോയതിന് കോടിയേരി ബാലകൃഷ്ണന്‍ കണ്ണുരുട്ടി പേടിപ്പിച്ചെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി. ഭാര്യയോടൊപ്പം ഉംറ കഴിഞ്ഞ് തിരികെ വന്നപ്പോള്‍ താന്‍ എന്ത് കമ്മ്യൂണിസ്റ്റാണെന്ന് ചോദിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ഉംറക്ക് പോകാറുണ്ടോ എന്ന് കണ്ണുരുട്ടി സംസാരിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചത് കോഴിക്കോട് നടന്ന...

റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്തു;മെഡി.കോളേജിലേക്ക് മാറ്റി,ദുരൂഹത നീങ്ങുമെന്ന് പ്രതീക്ഷ

കോഴിക്കോട്: പോസ്റ്റുമോര്‍ട്ടത്തിനായി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. എംബാം ചെയ്തതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല. അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മൃതദേഹം പുറത്തെടുക്കാനായി താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും...

‘യുഎഇ ഷെയ്ഖിനെ വിളിച്ച് മോദിജി 10,000 ഹജ്ജ് സീറ്റുകൾ വാങ്ങിച്ചു’; അബ്ദുള്ളക്കുട്ടിയെ ട്രോളി സോഷ്യല്‍ മീഡിയ

കോഴിക്കോട്: യുഎഇ ഷെയ്ഖിനെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി അധിക ഹജ്ജ് സീറ്റുകള്‍ വാങ്ങിച്ചെന്ന ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസംഗത്തെ ട്രോളി സമൂഹ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം കോഴിക്കോട്  ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ വൈസ് പ്രസിഡന്‍റുമായ അബ്ദുള്ളക്കുട്ടി നരേന്ദ്രമോദി യുഎഇ...

പോക്കറ്റ് കാലിയാകും! പാചകവാതകവില വീണ്ടും കൂട്ടി, 1000 കടന്നു

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില  വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് (cooking LPG gas cylinder) 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോൾ ഡീസൽ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img