കോഴിക്കോട്: തലസ്ഥാനത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗത്തിൽ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിവാദ പരാമർശം നടത്തിയതിനെതിരെ പി.സി ജോർജിന് ജമാഅത്തെ ഇസ്ളാമി കേരളാ ഘടകം വക്കീൽ നോട്ടീസയച്ചു. കേരളത്തിലെ കൊലപാതക രാഷ്‌ട്രീയത്തിൽ ജമാഅത്തെ ഇസ്ളാമിയ്‌ക്ക് പങ്കുണ്ടെന്ന പരാമർശം നടത്തിയതിനെതിരെയാണ് സംഘടന വക്കീൽ നോട്ടീസയച്ചത്.
സംഘടന ഇന്നുവരെ ഒരു കൊലക്കേസിലോ, ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല....
കോഴിക്കോട്: ഗൾഫിൽ നിന്നെത്തിയ ഒരാൾ കസ്റ്റംസിനെ കറക്കിവിട്ടതാണ് കരിപ്പൂരിൽ നിന്നുള്ള വാര്‍ത്ത. സ്വര്‍ണ്ണക്കടത്ത് കാരിയറെന്ന് ആദ്യമേ സമ്മതിച്ചെത്തിയ യുവാവിന്റെ ചെയ്തിയിൽ തലപുകഞ്ഞ് ഇരിക്കുകയാണ് കസ്റ്റംസ് ഇപ്പോൾ. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തിയത് രാവിലെ 6.40 തിന്. 6.15 ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. യാത്രക്കാരിലൊരാള്‍ സ്വര്‍ണം കടത്തുന്നു. കസ്റ്റംസ് പരിശോധന ശക്തമാക്കുന്നതിനിടെ വിമാനത്തില്‍ വന്നിറങ്ങിയ...
കൊച്ചി: മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിൻവലിച്ചു. നാല് വർഷം സുരക്ഷ ചുമതല വഹിച്ചുവെങ്കിലും ഇതുവരെ പൊലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നൽകാത്തതിനാലാണ് നടപടി. 35 കോടി രൂപയാണ് പൊലീസിന് ലഭിക്കാനുള്ളത്. 80 പൊലീസുകാരെയാണ് മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
പൊലീസിന് നൽകാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയിൽ എം.ഡി ലോക‌്നാഥ് ബെഹ്റ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,000 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4750 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഈ മാസം ഇതുവരെ പവന്‍ വില 37,500ന് മുകളിലാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ വില കാര്യമായി കുറയാനിടയില്ലെന്നാണ് വിപണി വൃത്തങ്ങളുടെ...
കോഴിക്കോട്: വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ പി റഫ്താസ്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു.
മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നൽകിയിരുന്നുവെന്നും അഭിഭാഷകൻ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകളുണ്ടായിരുന്നു. ഇക്കാര്യം...
തലശ്ശേരി: കാണാതായ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിന്‍(19) ആണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് വിദ്യാർത്ഥിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച്ച വൈകിട്ട് കോളിക്കടവ് പുഴയിൽ പാലത്തിന്...
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുടയെ ചൊല്ലി വിവാദം. കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയിൽ വി.ഡി.സവർകറുടെ ചിത്രം ഇടം നേടിയതാണ് വിവാദത്തിന് ആധാരം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പമാണ് സവര്‍കറുടെ ചിത്രവും ഇടം പിടിച്ചിരിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദ
കുട പുറത്തിറക്കിയതിന് പിന്നാലെ വിവാദവും കൊഴുത്തു. യൂത്ത് കോൺഗ്രസ്,...
ദുബൈ:മലയാളി വ്ളോഗര്‍ റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ദുബൈയിലേക്കും. ഭര്‍ത്താവ് മെഹ്നാസിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.
ആത്മഹത്യാ പ്രേരണ...
കോഴിക്കോട്: മലയാളി വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത മാറാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധന നാളെ നടക്കും. കഴിഞ്ഞ ദിവസം നടന്ന പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും തുടർന്നുളള അന്വേഷണത്തിൽ തീരുമാനമെടുക്കുകയെന്ന് അന്വേഷണ സംഘത്തലവൻ താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു.
റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും...
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...