കായംകുളം: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ പ്രതികള്‍ക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ. കഴിഞ്ഞ മാസം 24നാണ് 67 ഗ്രാം എംഡിഎംഎയുമായി അന്തർ സംസ്ഥാനങ്ങളിൽ സർവ്വീസ് നടത്തുന്ന ബസ്സിൽ വന്നിറങ്ങിയ ദമ്പതികൾ കായംകുളത്ത് പിടിയിലായത്. ഈ കേസിലാണ് ദക്ഷിണാഫ്രിക്ക കേപ് ഠൗൺ അമോർക്കയിൽ ഫിലിപ്പ് അനോയിന്റെഡ്...
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഹബീബ് എഡ്യുക്കേര്‍ എന്ന പദ്ധതിയുടെ പേരില്‍ നവാസ് തട്ടിപ്പും ചൂഷണവും നടത്തിയെന്നാണ് ആരോപണം. രണ്ട് കോടിയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ആറായിരം വിദ്യാര്‍ത്ഥികള്‍, നൂറ് പരീക്ഷാ കേന്ദ്രങ്ങള്‍, സ്കോളര്‍ഷിപ്പ് പരീക്ഷയില്‍...
പാലക്കാട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മൂഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. കലാപശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്.
പാലക്കാട് പുതുനഗരം പൊലീസാണ് കേസെടുത്തത്. യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള...
കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ്. അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരുക്കുന്നത്. വിമാനത്തിലെ യാത്രക്കാരന്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പുള്ളതിനാല്‍ ആരോഗ്യ സ്ഥിതി വിലയിരുത്തിയതിനു ശേഷമാകും മൊഴിയെടുപ്പ്....
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീകടബാധ്യത ഏറെയുള്ള സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ ലേഖനത്തില്‍ സൂചിപ്പിക്കുന്നു.
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു...
കണ്ണൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കൂടുകയാണ്. കരിപ്പൂരിന് പിന്നാലെ ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വര്‍ണ്ണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്റ്റംസും ഡിആർഐ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിനെ അറസ്റ്റ് ചെയ്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെ 23 ലക്ഷം രൂപ വില...
പൊലീസ് വാഹനത്തെ പിന്തുടർന്ന് എസ്.ഐ അക്രമിക്കാൻ ശ്രമം. ആലപ്പുഴ നൂറനാട് എസ്ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിതിനു പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി.
പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.ആർ.അരുൺ കുമാറിനാണു (37) പരുക്കേറ്റത്. കേസിൽ നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതൻ (48) പിടിയിലായി. ഞായറാഴ്ച വൈകിട്ട് ആറിന് പാറ ജംക്‌ഷനിൽ...
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണൻ ഷെട്ടി. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ അഞ്ചാം പ്രതിയാണ് അഡ്വ. ബാലകൃഷ്ണ ഷെട്ടി. മഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി / പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3253 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് കൊവിഡ് മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമാണ്. കൊവിഡ് കേസുകളില്‍ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...