വയനാട്: ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ ലീഗ് ദേശീയ സമിതി അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി. കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയിരുന്നു. ആർഎസ്എസ് വേദികളിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിന് വിലക്കുണ്ടെന്നും...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദീഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാന്‍ എന്നും പറഞ്ഞ് കൊടുത്ത കത്തിനെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. സിദ്ദീഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.
ദിലീപിന് ഒരു അബദ്ധം പറ്റിയതാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 12 മണി മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമാകും.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ശനിയാഴ്ച കുറഞ്ഞ സ്വർണവില ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്നലെ വിപണി ആരംഭിച്ചപ്പോൾ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഇന്ന്...
പത്തനംതിട്ട: മിഥുനമാസ പൂജയോടനുബന്ധിച്ചുള്ള സുരക്ഷയ്ക്ക് ശബരിമലയിലുള്ള പൊലീസിനായി കൊണ്ടുവന്ന വാനിന് പിന്നിൽ ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കർ പതിച്ചിരുന്നത് വിവാദമായതോടെ നീക്കം ചെയ്തു. പൊലീസ് വാഹനത്തിൽ നിയമാനുസൃത സ്റ്റിക്കറുകളല്ലാതെയുള്ള അലങ്കാരങ്ങളും ചിത്രങ്ങളും പതിക്കരുത്. എന്നാൽ പൊലീസ് വാഹനത്തിൽ മതചിഹ്നം പതിച്ചെന്ന സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായി. ഇതേത്തുടർന്നാണ് സ്റ്റിക്കർ ഇളക്കിയത്. ഇക്കഴിഞ്ഞ 18നാണ് കെ.എ.പി മണിയാർ ക്യാമ്പിലെ...
തിരുവനന്തപുരം∙ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റു ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരത്തു 21,24...
പാലക്കാട്: അഗ്‌നിപഥ് പദ്ധതിക്കെതിരെ പാലക്കാട്ട് നടന്ന എസ്.എഫ്.ഐ മാർച്ചിനിടെ ആളുമാറി സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ നീക്കം. പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നതിനിടെയായിരുന്നു സ്ഥലത്തുണ്ടായിരുന്ന സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ സത്യനെ പൊലീസുകാർ പിടിച്ചുവലിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചത്.
ഇന്നു രാവിലെയായിരുന്നു പാലക്കാട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തിയത്. മുട്ടിക്കുളങ്ങര കെ.എ.പി ക്യാംപിൽനിന്നെത്തിയ പൊലീസുകാരായിരുന്നു സ്ഥലത്ത്...
പമ്പയിൽ കണ്ട പോലീസ് വാനിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിലെത്തിയ പോലീസ് വാനിൻ്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം. പോലീസ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം
മാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാനിനു പിറകിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയൻ ഉപയോഗിക്കുന്ന വാനിലായിരുന്നു...
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസ് ചെയ്യാനായി പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോൺ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത്...