Wednesday, October 29, 2025

Kerala

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കസ്റ്റഡിയിലുള്ള ഫർസിൻ മജീദിനും നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു. ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധം നടത്തിയവരെ...

കെ.എൻ.എ ഖാദർ കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിം: അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: മുസ്‌ലിം തീവ്ര ഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് മുസ്‌ലിം ലീഗും കെ.എന്‍.എ ഖാദറിനെ തള്ളി പറയുന്നതെന്ന് ബി.ജെ.പി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. ഖാദറിനെ പുറത്താക്കാൻ ലീഗിന് ധൈര്യം ഇല്ല. കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിമാണ് കെ.എന്‍.എ ഖാദറെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കോഴിക്കേട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന്...

തൊണ്ടിമുതലായി കിട്ടിയ ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്തു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

തൊണ്ടിമുതലായി ലഭിച്ച ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുത്ത് ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. സ്ത്രീകളുടെ നമ്പര്‍ എടുത്ത് അവരെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി. തൊണ്ടിയായി പിടിച്ചെടുത്ത ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുക്കും. ശേഷം സ്വന്തം ഫോണില്‍ നിന്ന് അവരെ...

അഭയ കേസ്: പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു; രണ്ട് പ്രതികള്‍ക്കും ജാമ്യം

കൊച്ചി: അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക...

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഉയർന്ന് സ്വർണവില; ചാഞ്ചാട്ടം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 38120 രൂപയാണ്. ഒരു ഗ്രാം  22 കാരറ്റ്...

നികുതി കൂട്ടാൻ സർക്കാർ, 50 ചതുരശ്രമീറ്ററിന് മുകളിലുള്ള എല്ലാ വീടുകൾക്കും ഇനി വസ്തു നികുതി

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നികുതി വർധിപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് ഇനി മുതൽ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി...

കണ്ടക്ടര്‍ ചില്ലറ ചോദിച്ചു: നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം; സമ്പാദ്യം നഷ്ടപ്പെട്ട വിഷമത്തില്‍ പ്രവാസി

കുറ്റ്യാടി: സ്വകാര്യ ബസില്‍ യാത്രക്കാരന്‍ ചില്ലറയ്ക്ക് പകരം നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം. പ്രവാസിയായ കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു. വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ നാണയമാണ് നല്‍കിയതെന്ന് തിരിച്ചറിയുന്നത്....

‘ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണം, അല്ലെങ്കില്‍…’; ഇപി ജയരാജന് വിഡി സതീശന്റെ നോട്ടീസ്

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് വിഡി സതീശനാണെന്ന പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 'ഇപി ജയരാജന്‍ പ്രസ്താവന പിന്‍വലിച്ച് ഏഴുദിവസത്തിനകം മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇതിന്...

ആരേലും വിളിച്ചാല്‍ അപ്പോള്‍ തന്നെ മുസ്ലിം ലീഗുകാര്‍ പോവേണ്ടതില്ല, രാജ്യസ്‌നേഹപരവും സാമുദായികവുമായ പ്രത്യേകതകള്‍ നോക്കണം: സ്വാദിഖലി തങ്ങള്‍

കോഴിക്കോട്: ആരെലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോവേണ്ട കാര്യം മുസ്ലിം ലീഗുകാര്‍ക്കില്ലെന്നും രാജ്യസ്‌നേഹപരവും സാമൂദായികവും സാമൂഹികവുമായ പ്രത്യേകതകള്‍ നോക്കണമെന്ന് ലീഗ് ആധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ അച്ചടക്കമുള്ള അനുയായികളായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോവണം. പാര്‍ട്ടിക്ക് പാര്‍ട്ടയുടേതായ തീരുമാനമുണ്ടാവും, അതാണ് എല്ലാവരും അനുസരിക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍...

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: സിനിമാനിര്‍മാതാവ് സിറാജുദ്ദീന്‍ പിടിയില്‍

കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം നേരത്തെ അറസ്റ്റിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ...
- Advertisement -spot_img

Latest News

എസ്.ഐ.ആർ.; ബിഎൽഒ നാലിനുശേഷം വീട്ടിൽവരും, ആളില്ലെങ്കിൽ വീണ്ടും വരും, വോട്ടർമാർ അറിയേണ്ടതും ചെയ്യേണ്ടതും

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് (എസ്‌ഐആർ) നവംബർ നാലിനുശേഷം വോട്ടറെത്തേടി ബിഎൽഒ വീടുകളിലെത്തും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ...
- Advertisement -spot_img