Wednesday, October 29, 2025

Kerala

രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐക്കാര്‍ അടിച്ചു തകര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ  എം പി ഓഫീസ് എസ് എഫ് ഐ അടിച്ചു തകര്‍ത്തു. ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചു രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐക്കാരാണ് കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഒഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഓഫീസിലെ സാധന സാമഗ്രികള്‍ എല്ലാം...

‘വംശീയ അധിക്ഷേപം ലീഗിന്റെ ശൈലിയല്ല’; പി കെ ബഷീറിന് താക്കീതുമായി സാദിഖലി തങ്ങള്‍

എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയ്ക്ക് ലീഗിന്റെ താക്കീത്. വംശീയ അധിക്ഷേപം ലീഗിന്റെ ശൈലിയല്ല. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. സഹിഷ്ണുത പുലര്‍ത്തണമെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. നിറത്തിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ല. ആദരവ് പുലര്‍ത്തി മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. ഇതിനായി പ്രാസംഗികര്‍ക്ക്...

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; 5 മുതല്‍ 10 ശതമാനം വരെ വര്‍ധന, പ്രഖ്യാപനം നാളെ

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ്...

നടൻ വി.പി.ഖാലിദ് അന്തരിച്ചു

കൊച്ചി; ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്നത്. മകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാ​ഗ കരിക്കിൻ വെള്ളത്തിന്റെ ബാന്റ് മണിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ  നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചി സ്വദേശിയായ ഖാലിദ്...

ഇന്നലെ കൂടിയ വില ഇന്ന് കുറഞ്ഞു; ചാഞ്ചാട്ടം തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) കുറഞ്ഞു. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപ തന്നെയായിരുന്നു വർധിച്ചത്.  വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 37960 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വർണവിലയായിരുന്നു  ഇന്നലെ ഉയർന്നത്. എന്നാൽ...

എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്…ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പ്രത്യാരോപണങ്ങളുമായി ഇറങ്ങേണ്ടതില്ല: കാന്തപുരം

കോഴിക്കോട്: തനിക്ക് രാഷ്ട്രീയമില്ലെന്നും താൻ സുന്നി മാത്രമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയാവുന്നത്. അന്ന് തങ്ങൾ അതിന്റെ...

‘റോഡിലെ അഭ്യാസപ്രകടനങ്ങളും മത്സരയോട്ടവും നിര്‍ത്തിയാല്‍ നല്ലത്’, ആര്‍ക്കും വീഡിയോ എടുത്ത് അയക്കാം; ഉടന്‍ നടപടി

റോഡിലെ അഭ്യാസവും മത്സരയോട്ടവും പൊലീസിനെ അറിയിക്കാം. ഇത്തരം പ്രവർത്തികൾക്ക് കടിഞ്ഞാണിടാനൊരുങ്ങിയിരിക്കുകയാണ് മോട്ടർവാഹന വകുപ്പ്. റോഡിലെ അഭ്യാസവും മത്സരയോട്ടവും ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ചിത്രങ്ങളും വിഡിയോയും സഹിതം പരാതി അറിയിക്കാനുള്ള സംവിധാനവുമായി എംവിഡി രംഗത്ത് എത്തിയിരിക്കുകയാണ്. പതിനാല് ജില്ലകൾക്കായി വ്യത്യസ്ത നമ്പറുകളാണ് എംവിഡി നൽകിയിരിക്കുന്നത്. കേരള പൊലീസിന്റെ സമൂഹമാധ്യമങ്ങളിലൂടെ നമ്പറുകൾ പങ്കുവച്ചിട്ടുണ്ട്. കേരള പൊലീസിന്റെ പോസ്റ്റിന്റെ പൂർണരൂപം...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പെടെ കടത്താൻ ശ്രമം; കാസര്‍കോട് സ്വദേശി അറസ്റ്റിൽ

കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സികള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് തെരുവത്ത് അബ്ദുല്‍ റഹീമിനെയാണ് അറസ്റ്റ് ചെയ്തത്. 48,000 ഇന്ത്യന്‍ രൂപ, 1,14,520 യുഎഇ ദിര്‍ഹം, 24,000 സൗദി റിയാല്‍ എന്നിവയാണ് കണ്ടെടുത്തത്. അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ബുധനാഴ്ച...

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കസ്റ്റഡിയിലുള്ള ഫർസിൻ മജീദിനും നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു. ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധം നടത്തിയവരെ...

കെ.എൻ.എ ഖാദർ കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിം: അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: മുസ്‌ലിം തീവ്ര ഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് മുസ്‌ലിം ലീഗും കെ.എന്‍.എ ഖാദറിനെ തള്ളി പറയുന്നതെന്ന് ബി.ജെ.പി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. ഖാദറിനെ പുറത്താക്കാൻ ലീഗിന് ധൈര്യം ഇല്ല. കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിമാണ് കെ.എന്‍.എ ഖാദറെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കോഴിക്കേട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന്...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി

കുമ്പള: മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവത്തിന് ഗവ. ഹയർ സെക്കൻ്ററി പൈവളികെ നഗറിൽ തുടക്കമായി. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കലോത്സവം നടക്കുന്നത്. സ്റ്റേജിതര പരിപാടികളാണ്...
- Advertisement -spot_img