തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം പൂർണമായി നടപ്പിലായില്ല. 835 കേസുകളിൽ ആകെ പിൻവലിച്ചത് 34 എണ്ണം മാത്രമാണ്. നിയമസഭയില്‍ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.
പിന്‍വലിച്ച ഈ 34 കേസുകളിൽ 28 എണ്ണം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ്....
മുന്‍ധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന്‍(90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂന്നുതവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു. 1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും മലമ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ വൈദ്യുതി–ഗ്രാമവികസനവകുപ്പു മന്ത്രിയായി. നിയമസഭയിൽ മന്ത്രിയായ ശേഷമാണു സത്യപ്രതിജ്ഞ ചെയ്തത്. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ2001 വരെ...
കാസര്‍ഗോഡ് ജില്ലയില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.45 ഓടെയാണ് ഭൂചലനമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം ഉണ്ടായത്.
കര്‍ണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കുടകിനു അഞ്ച് കിലോമീറ്റര്‍ പരിധിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാലു സെക്കന്റ് നേരം...
തിരുവന്തപുരം: പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്ത സ്ഥിതി വന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.
തിരുവനന്തപുരം∙ അവധിക്കാലത്തു കേരളത്തിലേക്കു മടങ്ങുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് വൻനിരക്ക് ഈടാക്കി വിമാന കമ്പനികളുടെ ആകാശ കൊള്ള. എല്ലാ വിമാന കമ്പനികളും മൽസരിച്ചാണു നിരക്കു കുത്തനെ ഉയർത്തിയത്. അതേസമയം കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് ഇപ്പോൾ വലിയ നിരക്കു വർധനയില്ല.
ജൂലൈ ഒന്നിനു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് നിരക്ക് 44,000 രൂപയാണ്....
തിരുവനന്തപുരം ∙ വൈദ്യുതി ബിൽ കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുന്നു. പകരം റീഡിങ് എടുത്തശേഷം ബിൽ ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണിത്.
കാർഷിക കണക്‌ഷൻ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവർ എന്നീ വിഭാഗക്കാർ ഒഴികെയുള്ള എല്ലാ...
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
രാവിലെ ഒമ്പതു മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാല്‍ വിജയ്...
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയ റൂമിലേക്ക് മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുന്നില്ല. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ക്ക് ലഭ്യമാവുന്നത്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ദൃശ്യവും സഭ ടിവിയില്‍ നല്‍കിയില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് നല്‍കിയത്. മന്ത്രിമാരുടെയും പ്രതിപക്ഷ...
ബന്തിയോട്: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഗുവിലാണ് സംഭവം. ഗള്‍ഫുകാരനായ മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു....
കോഴിക്കോട്: ‘നവകേരളത്തിനായി എല്‍.ഡി.എഫിനൊപ്പം’ എന്ന പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന ബഹുജനറാലിയില്‍ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള പരാമര്‍ശമില്ല. പരിപാടിയുടെ ഭാഗമായുള്ള പോസ്റ്ററിലാണ് ലീഗിനെ കുറിച്ചുള്ള പരാമര്‍ശമില്ലാത്തത്.
കോണ്‍ഗ്രസ്, ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ കള്ളക്കടത്ത് മാഫിയ കൂട്ടുകെട്ടിന്റെ വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെ എന്നതാണ് ബഹുജന റാലിയിലെ മുദ്രാവാക്യങ്ങളിലൊന്ന്.
സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിരന്തരമായി വിമര്‍ശനമുന്നയിക്കുന്ന മുസ്‌ലിം ലീഗിനെ കുറിച്ചുള്ള പരാമര്‍ശം...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...