കോഴിക്കോട്∙ രാസ ലഹരിമരുന്നുകൾ വ്യാപകമാക്കാൻ മാഫിയകളുടെ ശ്രമം; വില കുറച്ച് വിൽപന നടക്കുന്നതായി പൊലീസിനു സൂചന. ഒരാഴ്ച മുൻപുവരെ ഗ്രാമിന് 2,000 രൂപ വരെ വിലയിട്ടു വിറ്റിരുന്ന എംഡിഎംഎ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയായി വിലകുറച്ചാണു വിൽക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
ഗോവയിൽനിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായാണ് രാസലഹരി വസ്തുക്കൾ ജില്ലയിലേക്ക് വിവിധ വഴികളിലൂടെ കടന്നുവരുന്നതെന്ന് ഡിസ്ട്രിക്റ്റ്...
വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്ത് ബൈക്ക് അപകടത്തില്‍പെട്ട് റോഡില്‍ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി രാഹുല്‍ ഗാന്ധി. വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.
മണ്ഡലം പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആദ്യ പരിപാടിയായ വണ്ടൂരിലെ പൊതുയോഗത്തിനു ശേഷം...
കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കി ചവച്ചുതിന്നു. ഉത്തർപ്രദേശിലെ കാമാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ സംഭവം നടന്നത്. മാടാബാദൽ സിങ് എന്നയാളാണ് തന്നെ കടിച്ച പാമ്പിനെ ചവച്ചരച്ചു ഭക്ഷിച്ചത്. കൃഷിയിടത്തിൽ നിന്ന് ജോലികഴിഞ്ഞ് മടുങ്ങുന്നതിനിടയിലാണ് ഇയാളെ പാമ്പു കടിച്ചത്. ഉടൻതന്നെ കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കിയ ശേഷം ഭക്ഷിക്കുകയായിരുന്നു,വീട്ടിലെത്തിയ ഇയാളുടെ വായയുടെ സമീപം രക്തം...
തിരുവനന്തപുരം: പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെ ആക്ഷേപിച്ച് പി.സി. ജോര്‍ജ്.
കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ്.ഷീജയോടാണ് പി.സി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്.
പീഡന കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ പി.സി. ജോര്‍ജ്ജിനോട് പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് നിയമ വിരുദ്ധമല്ലേ എന്ന കൈരളി റിപ്പോര്‍ട്ടര്‍ ഷീജയുടെ ചോദ്യത്തിന്, ‘പിന്നെ തന്റെ പേരാണോ പറയേണ്ടത്...
തിരുവനന്തപുരം: പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് അറസ്റ്റ് ചെയ്യാന്‍ നീക്കം. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തെെക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്യുക.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ വൻ വർധനവാണ് സ്വർണ വിലയിലുണ്ടായത്. എന്നാൽ ഉച്ചയ്ക്ക് വീണ്ടും സ്വർണവില പരിഷ്കരിക്കുകയായിരുന്നു. രാവിലെ കുതിച്ചുച്ചാടിയെങ്കിലും ഉച്ചയ്ക്ക് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38200 രൂപയായി.
ഒരു ഗ്രാം 22...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ രാവിലെ 960 രൂപ കൂടിയശേഷം ഉച്ചയ്ക്ക് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 38,400 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ...
തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധന നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ഘട്ടത്തില്‍ നടപടി എടുക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് തത്കാലം പിഴ ഈടാക്കില്ല.
വെള്ളിയാഴ്ച മുതലാണ് നിരോധന നടപടികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്. നിരോധനം ലംഘിച്ച് ഉത്പാദിപ്പിക്കുന്നവര്‍ക്ക് ആദ്യം 10000 രൂപയാണ് പിഴയടക്കേണ്ടി വരിക. രണ്ടാമത് ലംഘിച്ചാല്‍ 25000 രൂപയും മൂന്നാമത് 50000...
തിരുവനന്തപുരം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.
തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ്...
കേരളത്തിൽ ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തിപ്പെടാൻ സാധ്യത. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിലും ശക്തി പ്രാപിക്കും. മെയ് 29 ന് കാലവർഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ഏറ്റവും കൂടുതൽ മഴ ഇന്നലെ രേഖപ്പെടുത്തിയത് കാസർകോട്...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...