Wednesday, July 2, 2025

Kerala

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

കൽപറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപ്പറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന 29 പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. d4a16602bd9aaf68d54407af489533fd

ഓൺലൈനിൽ ബാഗ് വാങ്ങി; തുറന്നപ്പോൾ അകത്ത് പണവും എടിഎം കാർഡും അടങ്ങിയ പേഴ്സ്…

ഇന്ന് മിക്കവരും തങ്ങളുടെ സേവനങ്ങൾ ഓൺലൈൻ വഴിയാണ് സ്വന്തമാക്കാറ്. പഴവും പച്ചക്കറിയും ഗാഡ്ജറ്റ്‌സും കോസ്‌മെറ്റിക് സാധനങ്ങളും തുടങ്ങി എല്ലാം നമുക്ക് ഇന്ന് ഓൺലൈൻ വഴി വാങ്ങിക്കാം. അതിൽ തന്നെ നിരവധി പറ്റിക്കപ്പെടലുകളും സാധനങ്ങൾ മാറിപോകുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും വായിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓൺലൈനിൽ ബാഗ്...

മട്ടന്നൂരിലെ ബോംബ് സ്ഫോടനം: രണ്ടാമനും മരിച്ചു; കൊല്ലപ്പെട്ടത് ആക്രി വിറ്റ് ഉപജീവനം കണ്ടെത്തിയ അച്ഛനും മകനും

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസൽ ഹഖിന്റെ മകനായിരുന്നു ഷഹീദുൾ....

യശ്വന്ത് സിൻഹയുടെ പരിപാടിക്കിടെ കോൺഗ്രസ് എംപിയുടെ ഒന്നര ലക്ഷത്തിന്റെ പേന നഷ്ടമായെന്ന് പരാതി

പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പരിപാടിക്കിടെ കോൺഗ്രസ് എംപിയുടെ ഒന്നര ലക്ഷത്തിന്റെ പേന നഷ്ടമായെന്ന് പരാതി. തമിഴ്‌നാട് കോൺഗ്രസ് എം.പി വിജയ് വസന്താണ് പരാതി നൽകിയത്. ചെന്നൈയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ പേന നഷ്ടമായെന്നാണ് കന്യാകുമാരിയിൽ നിന്നുള്ള എംപി പറയുന്നത്. മുൻ കന്യാകുമാരി എം.പിയായ അന്തരിച്ച പിതാവ് എച്ച് വസന്തകുമാറിൽനിന്ന് ലഭിച്ച മൗണ്ട്...

രാജി കൊണ്ടും തീരില്ല; സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്‌

രാജിക്ക് പിന്നാലെ സജി ചെറിയാനെതിരെ കേസ് എടുക്കാൻ കോടതി നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കീഴ്‌വായൂർ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ ഹരജിയിലാണ് നടപടി സിആർപിസി 156 / 3 ചട്ടപ്രകാരമാണ് കോടതിയുടെ ഉത്തരവ്. രാവിലെ മാറ്റിവച്ച കേസ്...

മട്ടന്നൂരിൽ സ്ഫോടനം: ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോടനം. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന തുടങ്ങി. അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റതും ഇതര...

പോക്സോ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലയിൽ വിക്രമൻ നായരാണ് അറസ്റ്റിലായത്. 16 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്. ചൊവ്വാഴ്ച രാത്രിയിലാണ് വിക്രമൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് സജി ചെറിയാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സജി ചെറിയാൻ രാജിക്കത്തു സമർപ്പിച്ചു. fa27484c341a1a705600f645398cdd97

മന്ത്രി സജി ചെറിയാൻ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന...

പാൽപ്പൊടി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 602.200 ഗ്രാം സ്വർണവുമായി കാസകോട് സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻശ്രമിച്ച 602.200 ഗ്രാം സ്വർണവുമായി കാസകോട് സ്വദേശി അറസ്റ്റിൽ. മൊഗ്രാൽപുത്തൂർ കല്ലങ്കൈ വട്ടിൽ മുഹമ്മദ് ആസിഫ് അഹമ്മദ് (36) ആണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 31,31,440 രൂപ വിലവരും. ദുബായിൽനിന്നുവന്ന എയർ ഇന്ത്യ എക്സപ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. സ്വർണം രാസവസ്തുക്കൾ ചേർത്ത്...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img