Monday, July 7, 2025

Kerala

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം.

BJP-ക്ക് അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്തതിന് മറുപടിപറയണം; മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രം

കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലും പി.വി. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങളിലുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേയും രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. ബി.ജെ.പി.ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രി ഒത്താശചെയ്തെന്നും എ.ഡി.ജി.പി. ദല്ലാളായി പ്രവർത്തിച്ചെന്നുമുള്ള ആരോപണത്തിന് മറുപടിവേണമെന്നാണ് എഡിറ്റോറിയലിൽ പറയുന്നത്. ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബലയെയും രാം മാധവിനെയും...

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ, സ്വയംചികിത്സ അപകടം

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ. ഈ സമയത്ത്‌ 664 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്‌റ്റംബർ 19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സമയത്തിനിടെ ഏറ്റവും കൂടുതൽപ്പേർ മരിച്ചത് കോഴിക്കോട് ജില്ലയിലാണ്, 18 പേർ. 80 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. പാലക്കാട് ജില്ലയിൽ 12...

തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർഗരേഖ പുറത്തിറക്കി; കരട് നവംബർ 16ന് പ്രസിദ്ധീകരിക്കും

സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍ വിഭജനത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാംഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജീല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളുടെ പുനര്‍ വിഭജനങ്ങള്‍ നടത്തും. ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡിലിമിറ്റേഷന്‍ കമ്മിഷന്‍...

ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇനി ‘ക്യൂ’ അനുസരിച്ച് ; ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ് നടപടി കൂടുതല്‍ സജീവമാക്കിയിരിക്കുന്നത്. 11 ഓണ്‍ലൈന്‍ സേവനങ്ങളാണ് സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നത്. എംവിഡിയുടെ സേവനങ്ങളില്‍ ഭൂരിഭാഗവും...

കേരളത്തിൽ മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. കേരളത്തിലെ തിരുവനന്തപുരം,...

ശുചിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

കാസര്‍കോട്: ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകള്‍ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഫാത്തിമ വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടിലേയ്ക്ക് കളിക്കാന്‍ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ നല്‍കിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം...

ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്: കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കാൻ വൈകുന്നു

തിരുവനന്തപുരം∙ ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കുറയ്‌ക്കുന്നത് സംബന്ധിച്ചും കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കുന്നതു സംബന്ധിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാകാന്‍ വൈകുന്നുവെന്ന് പരാതി.  ഗ്രാമപഞ്ചായത്തുകള്‍ക്ക് പെര്‍മിറ്റ് ഫീ വഴി അധികം ഒടുക്കിയ തുക തിരിച്ചു നല്‍കാന്‍ നടപടികള്‍ ആയിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപടിക്രമം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് പരാതി. ഒരാഴ്ചയ്ക്കുള്ളില്‍ പരാതി...

വഖഫ് ബില്ലിനെ പിന്തുണച്ച് മൂന്ന് മുസ്‍ലിം സംഘടനകൾ

ഡൽഹി: വഖഫ് ബില്ലിനെ പിന്തുണച്ച് ആർഎസ്എസ് ബന്ധമുള്ള സംഘടന ഉൾപ്പെടെ മൂന്ന് മുസ്‍ലിം സംഘടനകൾ. വെള്ളിയാഴ്ച ചേർന്ന വഖഫ് (ഭേദഗതി) ബില്ലിന്റെ സംയുക്ത പാർലമെന്ററി പാനൽ യോഗത്തിലാണ് വഖഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതികളെ ആർഎസ്എസ് അനൂകൂല സംഘടനടയടക്കം പിന്തുണച്ചത്. ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിൽ, ആർഎസ്എസ് രൂപീകരിച്ച മുസ്‌ലിം രാഷ്ട്രീയ മഞ്ച്*, എൻജിഒ ഭാരത്...

അയോധ്യ മസ്ജിദ് നിർമാണ സമിതികൾ പിരിച്ചുവിട്ടു; നാലു വർഷം കൊണ്ട് സമാഹരിച്ചത് ഒരു കോടി മാത്രം

ലഖ്നോ: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പകരം അയോധ്യ ജില്ലയിലെ ധന്നിപൂരിൽ പുതിയ പള്ളി നിർമിക്കുന്നതിന് സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികൾ പിരിച്ചുവിട്ടു. അഡ്‌മിനിസ്‌ട്രേറ്റിവ്, ഫിനാൻസ്, വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. ധന്നിപൂരിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ച് നാലു വർഷമായിട്ടും ഒരു കോടി രൂപ മാത്രമാണ് സമാഹരിക്കാൻ...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img