തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശം നടത്തി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം.ഇതിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അല്‍പസമയത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് പുനരാരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവർ അടുത്തിടപഴകിയവരാണ്. വീട്ടിലെത്തിയപ്പോൾ ആദ്യം പോയത് ഒരു സ്വകാര്യ ആശുപത്രിയിലാണ്. പിന്നീട് തിരുവനന്തപുരം...
വയനാട് : വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സേട്ടുകുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന വീടിന് സമീപം വന്ന് തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷാജി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ താമസക്കാരനായ പി എ...
തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ഇഷ്ടാനുസരണം പുരുഷനോ സ്ത്രീയോ ആക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതിനായി കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പറഞ്ഞു.
ശസ്ത്രക്രിയ സൗജന്യമാക്കാനുള്ള തീരുമാനം മെഡിക്കൽ കോളേജ് തലത്തിൽ മാത്രം തീരുമാനിക്കാനാവില്ലെന്ന് ആരോഗ്യ ഡയറക്ടർ അറിയിച്ചു....
തിരുവനന്തപുരം : കെ – ഫോണിന് ലൈസൻസ് ലഭിച്ചു. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ആണ് ലഭിച്ചത്. ഇതോടെ, നിബന്ധനകളുടെ അടിസ്ഥാനത്തിൽ സേവന ദാതാവായി പ്രവർത്തിക്കാൻ കഴിയും.
ഹൈസ്പീഡ് ഇന്‍റർനെറ്റ് സൗജന്യവും കുറഞ്ഞ ചെലവിലും ഗുണനിലവാരത്തിലും പരമാവധി ആളുകൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേരള സർക്കാരിന്റെ നിലപാട്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ ഔദ്യോഗിക രജിസ്ട്രേഷൻ അനുസരിച്ച്,...
കെഫോണിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി.
ഐഎസ്പി കാറ്റഗറി ബി ലൈസന്‍സ് ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്‍കാന്‍ കെ-ഫോണിന് സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ...
തമിഴ്‌നാട്ടില്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് 16 വയസ്സുകാരിയുടെ അണ്ഡം വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തില്‍ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിവാഹിതയായ സ്ത്രീയാണെന്ന് വ്യാജരേഖകളുണ്ടാക്കി 16 വയസ്സുകാരിയുടെ അണ്ഡം ഇന്‍ഫെര്‍ട്ടിലിറ്റി ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തിലാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടിയന്തിരമായി അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ...
തിരുവില്വാമല: പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാനൊരുങ്ങി പഞ്ചായത്ത്. തൃശൂര്‍ തിരുവില്വാമലയിലാണ് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുണ്ടുണ്ടാക്കുന്ന തരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാന്‍ തീരുമാനിച്ചത്.
ഇതിന് മുന്നോടിയായി കന്നുകാലിയുടെ ഉടമസ്ഥര്‍ ജൂലൈ 25 നകം അവയെ സ്വന്തം സംരക്ഷണത്തിലാക്കണം. അല്ലെങ്കില്‍ പഞ്ചായത്ത് അവയെ പിടിച്ചുകെട്ടി ലേലം ചെയ്യും. പഴയന്നൂരില്‍ അലഞ്ഞുനടന്നിരുന്ന ഒരു കാളയുടെ ആക്രമണത്തില്‍ വയോധികന്‍...
ന്യൂഡൽഹി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന ഒരാൾക്ക് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
പ്രത്യേക ആശുപത്രി സൗകര്യം ഒരുക്കണമെന്നും രോഗത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്കും...
തിരുവനന്തപുരം : തലസ്ഥാനത്ത് സാംസ്കാരിക ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിനും നിർധനരായ കലാകാരൻമാരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ ഫണ്ട് ആവശ്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കലാകാരൻമാർക്ക് സഹായം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പ്രവർത്തകരെ കേന്ദ്രീകരിക്കുന്നതിനുമായി നവോത്ഥാന,...
തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ...