മൂന്നാർ: മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ടാരം എന്നയാളാണ് മരിച്ചത്. ഉരുൾപൊട്ടലുണ്ടായപ്പോൾ വീട്ടിൽ തനിച്ചായിരുന്നു. നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.
അതേസമയം, മൂന്നാറിലെ ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഗതാഗതം തടസ്സപ്പെടുകയും ചെളിയും പാറക്കല്ലുകളും റോഡിലേക്ക് വീഴുകയും ചെയ്തു. ഇത് ആറാം തവണയാണ് പ്രദേശത്ത്...
കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന്‍ എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം എന്‍.എസ്. അബ്ദുല്‍ ഹമീദ്. എം എ യൂസഫലിയുമായുള്ള സൗഹൃദം കാരണമാണ് ലുലു മാൾ ഉദ്ഘാടനത്തിനെത്തിയതെന്ന് അബ്ദുൾ ഹമീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ടി.എൻ. പ്രതാപൻ എം.പി. ഉത്തർപ്രദേശ്...
തിരുവനന്തപുരം: എം.എം മണി നിയമസഭയിൽ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസംഗത്തിന് മറുപടിയുമായി കെ.കെ രമ എം.എൽ.എ. മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല. കൊന്നിട്ടും അടങ്ങാത്ത പകയാണ്. ഇത് ഖേദകരമാണ്. പരാമർശം തെറ്റാണെന്ന് സ്പീക്കറോ മുഖ്യമന്ത്രി പിണറായി വിജയനോ പറഞ്ഞിട്ടില്ലെന്നും രമ ആരോപിച്ചു.
ആഭ്യന്തര വകുപ്പിന്‍റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കവെയാണ് മണി രമയ്ക്കെതിരെ അപകീർത്തികരമായ പരാമർശം...
കേരളം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ.യിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായ സമയത്ത് മുൻകരുതൽ നടപടിയെന്ന നിലയിൽ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മങ്കിപോക്സിന് സമാനമായ ലക്ഷണങ്ങളുള്ളവരെ പരിശോധിച്ച് നിരീക്ഷണം ശക്തമാക്കാനുള്ള...
ന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽനിന്നുള്ള വിദഗ്ധർ, ന്യൂഡൽഹിയിലെ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്‍റ് ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ആർ.എം.എൽ ആശുപത്രിയിലെ മൈക്രോബയോളജി,...
കണ്ണൂർ: ബോംബേറുണ്ടായ പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഓഫീസ് തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുട്ടിന്‍റെ മറവിൽ അത്യന്തം മാരകമായ സ്റ്റീൽ ബോംബ് എറിഞ്ഞതായി അദ്ദേഹം ആരോപിച്ചു. പ്രത്യയശാസ്ത്രം കൊണ്ട് ആർഎസ്എസിനെ ചെറുക്കാനാവില്ലെന്ന് മനസ്സിലാക്കിയ ശക്തികൾ മാരകായുധങ്ങൾ ഉപയോഗിച്ച് അതിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവർക്ക്...
കൽപറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലൈ 12ന് യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച വ്യക്തി വിദേശത്ത് നിന്ന് വന്നതാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്. വീട്ടിലുള്ളവർ, രോഗി ആദ്യം കൊല്ലത്ത് പോയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ, ടാക്സി...
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസ് നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. നിലവിൽ ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്. വിരമിച്ച ശേഷം മുൻ ഡിജിപി പ്രതിയെ സഹായിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു. കേസിൽ സ്ഥിരം പബ്ലിക് പ്രോസിക്യൂട്ടർ ഇല്ല. പ്രതിയുടെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചിട്ടും...
തിരുവനന്തപുരം: കേരളത്തില് കുരുങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയില്നിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കേസാണ് കേരളത്തില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്ജാണ് വിവരം വാര്ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗിയുമായി സമ്പര്ക്കം പുലര്ത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛന്, അമ്മ, ടാക്സി ഡ്രൈവര്, ഓട്ടോ ഡ്രൈവര്, വിമാനത്തില് അടുത്ത്...
ബംഗളൂരു: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹഉടമകളായ ഗ്ലാസേസ് ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീമിനെ...