Monday, February 9, 2026

Kerala

കുട്ടമ്പുഴയിലെ ആദിവാസിക്കുടികൾ ഒറ്റപ്പെട്ടു; മഴയെത്തുടർന്ന് ഗതാഗതം നിലച്ചു

കുട്ടമ്പുഴ: കനത്ത മഴ തുടരുന്നതിനാൽ പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയരുകയും, മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇതുമൂലം വെള്ളാരംകുത്ത്, ഉറിയംപെട്ടി ആദിവാസിക്കുടികൾ, മണികണ്ഠൻചാൽ കുടിയേറ്റ ഗ്രാമം എന്നിവ ഒറ്റപ്പെട്ടു. അത്യാവശ്യമുള്ളവരെ വഞ്ചികളിലാണ് എത്തിക്കുന്നത്. ബ്ലാവനയിൽ ജങ്കാർ നിലച്ചതോടെ വാരിയം, കുഞ്ഞിപ്പാറ ഉൾപ്പെടെയുള്ള ആദിവാസി കുടികളിലേക്കും...

നെൽക്കതിരിനു ഭീഷണിയായി പുതിയ ബാക്ടീരിയ കുട്ടനാട്ടിൽ; ആദ്യ സംഭവം

ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി നെൽക്കൃഷിയെ ബാധിക്കുന്ന പാന്‍റോയ അനതസിസ് ബാക്ടീരിയ കുട്ടനാട്ടിൽ കണ്ടെത്തി. രാജ്യത്തെ രണ്ടാമത്തെ റിപ്പോർട്ടാണിത്. എസ്.ഡി കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഗവേഷകയായ ടി.എസ് രേഷ്മയാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. സസ്യശാസ്ത്രത്തിലെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ കനേഡിയൻ ജേണൽ ഓഫ് പ്ലാന്‍റ് പാത്തോളജിയുടെ ജൂലൈ ലക്കത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ഉത്തരേന്ത്യയിലെ ബസ്മതി അരിയുടെ...

സംസ്ഥാനത്ത് നാലു ദിവസം കൂടി ശക്തമായ മഴ ; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ജൂലൈയിലെ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 52.18 സെന്‍റിമീറ്റർ മഴയാണ് ലഭിച്ചത്. നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ഒമാൻ...

പുതിയ മദ്യശാലകള്‍ക്ക് അനുമതി; കൂടുതൽ ഔട്ട്‌ലെറ്റുകൾ തൃശൂരിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്ക് അനുമതി നൽകി. 243 പുതിയ പ്രീമിയം വാക് ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. നിലവിലെ 267 ൽ നിന്ന് ഔട്ട്ലെറ്റുകളിൽ രണ്ട് മടങ്ങ് വർദ്ധനവുണ്ടാകും. 175 പുതിയ ഔട്ട്‌ലെറ്റുകളും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ്...

ദിലീപ് കേസ്; ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്‍റെ ദൃശ്യങ്ങൾ വിവോ ഫോണിൽ ഉപയോഗിച്ച സമയം കോടതി പ്രവർത്തിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. 2021 ജൂലൈ 19ന് ഉച്ചയോടെയാണ് കോടതി നടപടികൾ ആരംഭിച്ചതെന്ന് കണ്ടെത്തി. ദൃശ്യങ്ങൾ ഫോണിൽ കണ്ട ദിവസം രാവിലെ വിചാരണക്കോടതി പ്രവർത്തിച്ചില്ലെന്ന നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ദൃശ്യങ്ങൾ ജഡ്ജി കണ്ടെന്ന വാദം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ദൃശ്യങ്ങൾ ജഡ്ജി...

മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലെയും ജീവനക്കാർക്ക് പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സംഘം ഇന്ന് രോഗബാധിതരുടെ നാടായ കൊല്ലം സന്ദർശിക്കും. രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം...

സ്‌കൂളുകള്‍ക്കും പ്രത്യേക റാങ്കിങ് വരുന്നു

ന്യൂഡല്‍ഹി: കോളേജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉള്ളത് പോലെ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും റാങ്കിംഗ് സമ്പ്രദായം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ഇത് ഉടൻ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സ്കൂളുകളുടെ ഗുണനിലവാരം മനസ്സിലാക്കാനും കുട്ടികൾക്ക് പ്രവേശനം നേടാനും ഇത് മാതാപിതാക്കളെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം...

സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിക്കുന്ന മുൻ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ പൂർണ്ണരൂപം ബി.ജെ.പി പുറത്തുവിട്ടു. രണ്ടര മണിക്കൂർ നീണ്ട വിവാദ പ്രസംഗം സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു പ്രസംഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ പ്രസ്താവന വിവാദമായതോടെ പ്രസംഗം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു....

സജി ചെറിയാന്റെ വിവാദ വീഡിയോ കൈവശമില്ലെന്ന് മൊഴി; വീണ്ടെടുക്കാന്‍ പോലീസ്

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ എം.എൽ.എ സജി ചെറിയാൻ വിവാദ പരാമർശം നടത്തിയ കേസിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ഉൾപ്പെടെ 10 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭരണഘടനയ്ക്ക് വിരുദ്ധമായി നടത്തിയ പ്രസംഗത്തിന്‍റെ മുഴുവൻ വീഡിയോയും സൂക്ഷിച്ചിട്ടില്ലെന്ന് സംഘാടകർ വ്യക്തമാക്കി. അതേസമയം, ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ...

ചീട്ടുകളി; പൊലീസുകാരുള്‍പ്പെടെ 10 പേരടങ്ങിയ സംഘം പിടിയില്‍

പത്തനംതിട്ട : പത്തനംതിട്ട കുമ്പനാട് നാഷണൽ ക്ലബ്ബിൽ പൊലീസ് നടത്തിയ റെയ്ഡിൽ ചീട്ടുകളി സംഘം പിടിയിൽ. ഇവരിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു. മുൻ ഡിജിപി രക്ഷാധികാരിയായ ക്ലബ്ബിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ചീട്ടുകളിക്കുകയായിരുന്ന രണ്ട് പോലീസുകാരെയും അറസ്റ്റ് ചെയ്തു. പത്തനംതിട്ട എ ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ അനിൽകുമാർ, പാലക്കാട്...
- Advertisement -spot_img

Latest News

അമേരിക്കൻ കർഷകർക്ക് വൻ സബ്‌സിഡികൾ ലഭിക്കും, ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കും; വ്യപാര കരാറിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു. നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും...
- Advertisement -spot_img