Kerala

ഗൂ​ഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഏജന്റുമാർ അഴിമതി പണം നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം...

എട്ട് മാസം കൊണ്ട് കരിപ്പൂരിൽ പിടിച്ചത് 112 കോടിയുടെ സ്വർണം, കടത്തുന്നത് മിശ്രിത രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ പിടികൂടിയത് 112 കോടിക്കുള്ള അനധികൃത സ്വര്‍ണക്കടത്ത്. എയര്‍ കസ്റ്റംസ്, ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കരിപ്പൂര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ കണക്കാണിത്. കസ്റ്റംസ് 103.88 കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി. മൊത്തം 201.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതേ...

സിൽവർ ലൈൻ: കേരള-കർണാടക മുഖ്യമന്ത്രിതല ചർച്ചക്ക് ധാരണ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരള - കർണാടക മുഖ്യമന്ത്രിതല ചർച്ചക്ക് ധാരണ. ഈ മാസം അവസാനം ബെംഗളൂരുവിലാണ് ചർച്ച. കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗൺസിലിൽ സിൽവർ ലൈൻ അജണ്ടയായി ഉന്നയിച്ചില്ല. തലശ്ശേരി - മൈസൂർ പാത സംബന്ധിച്ച കാര്യവും സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായ ശേഷം കൗൺസിലിൽ ഉന്നയിച്ചാൽ മതിയെന്നാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി...

റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്നാണ് പുതിയ നിർദേശം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6...

സംസ്ഥാനത്ത് ഷവര്‍മ തയ്യാറാക്കാന്‍ ലൈസന്‍സ് വേണം; ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ പിഴയും 6 മാസം രൂപ തടവും

സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണം. അത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും...

ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകിയാൽ 25ലക്ഷം, വ്യാജ കറൻസി കേസിൽ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ദില്ലി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. വ്യാജ കറൻസി കേസിലാണ് നടപടി. ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവുമാണ്...

എത്ര ചോദിച്ചിട്ടും യുവാവ് പറഞ്ഞുകൊണ്ടിരുന്നത് ഒമ്പത് അക്ക നമ്പർ മാത്രം, ഒടുവിൽ പൊലീസ് ബുദ്ധിയിൽ പത്താമത്തെ നമ്പർ കണ്ടുപിടിച്ചു, പിന്നാലെയായിരുന്നു ട്വിസ്റ്റ്, നടന്നത് സിനിമകളെ വെല്ലും സംഭവം

തിരുവനന്തപുരം: കള്ളനെന്ന് കരുതി കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാനക്കാരന് രക്ഷകരായി പേട്ട പൊലീസ്. 25നാണ് സംഭവങ്ങളുടെ തുടക്കം. 25ന് വൈകിട്ട് മൂന്നിന് പേട്ട മുത്തുമാരിയമ്മൻ കോവിലിന് സമീപം തറയിൽ ഹൗസെന്ന വീട്ടിൽ അന്യസംസ്ഥാനക്കാരൻ ഗേറ്റ് ചാടിക്കടന്നെന്നും വീട്ടമ്മ ബഹളം വച്ചതോടെ ഇയാൾ രക്ഷപ്പെട്ടെന്നുമുള്ള വിവരം പേട്ട സ്റ്റേഷനിലെത്തി. പൊലീസ് സംഭവത്തിന്റെ സി.സി.ടി.വി ദൃ‌ശ്യങ്ങൾ ശേഖരിച്ചു. വൈകിട്ട് നാലോടെ...

കണ്ണൂരിലെ കൂട്ടബലാത്സംഗം: ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂരില്‍ തമിഴ്‌നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട്ടുകാരി മലര്‍ എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു. ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്‍കി 32-കാരിയായ യുവതിയെ പീഡിപ്പിച്ചത്.ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. വേറെ വീട്ടില്‍ താമസിക്കാമെന്നും അവിടെ...

‘യുവാക്കള്‍ ജീവിതം ആസ്വദിക്കാൻ വിവാഹം തടസമായി കാണുന്നു’; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

കൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു....

സ്വർണവില കുത്തനെ വീണു; രണ്ട് ദിവസംകൊണ്ട് 600 രൂപ ഇടിഞ്ഞു

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 600 രൂപയുടെ ഇടിവാണ് സ്വർണത്തിന് ഉണ്ടായത്.  ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,200 രൂപയാണ്. ഒരു ഗ്രാം 22...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img