Kerala

10 വീടുകളുടെ ചുമതല ഒരു പാർട്ടിയംഗത്തിന്; ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി സി.പി.എം.

കണ്ണൂർ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ ഒരുക്കങ്ങൾ നേരത്തേയാരംഭിച്ച് സി.പി.എം. സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി പാർട്ടി കമ്മിറ്റികൾ രൂപവത്‌കരിച്ചു. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കിയുള്ള കമ്മിറ്റികളുടെ രൂപവത്‌കരണം നടക്കുന്നു. പഞ്ചായത്ത്-വാർഡ്-ബൂത്ത്‌ അടിസ്ഥാനത്തിലുള്ള കമ്മിറ്റികൾ തുടർന്ന് നിലവിൽവരും. 10 വീടുകളുടെ ചുമതല ഒരു പാർട്ടിയംഗത്തിന് നൽകിയായിരിക്കും ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം. സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ് ലോക്‌സഭാ മണ്ഡലം കമ്മിറ്റികളുടെ...

പൗരത്വ ഭേദഗതി നിയമം: അടിയന്തര യോഗം ചേർന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ തിങ്കളാഴ്ച വാദംകേൾക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി ഉന്നതാധികാര സമിതി ഓൺലൈനിൽ യോഗം ചേർന്നു. അഭിഭാഷകരുമായി ചേർന്ന് കേസ് നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കാൻ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരെ യോഗം ചുമതലപ്പെടുത്തി. കേസ് സംബന്ധിച്ച പുതിയ വിവരങ്ങൾ ദേശീയ...

‘എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്’; നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേ വിഷബാധയ്‌ക്കെതിരായ...

കരമനയാറിൽ തീവ്രപ്രളയ സാഹചര്യം; കേരളത്തിലെ 14 ജില്ലകളിൽ കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം

കേരളത്തിലെ 14 ജില്ലകളിൽ കേന്ദ്ര ജല കമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കരമനയാറിൽ തീവ്രപ്രളയ സാഹചര്യമെന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകൾ എസ്ഒപി അനുസരിച്ചു ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷൻ പറഞ്ഞു. ഇടുക്കി ഇടമലയർ ഡാമുകളിലേക്ക് ഒഴുക്ക് വർദ്ദിക്കുമെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി....

പച്ചക്കറിക്ക് തീ വില, ഓണ വിപണി പൊള്ളുന്നു

തിരുവോണത്തിന് കേവലം ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കേരളത്തില്‍ പച്ചക്കറി വില നിലം തൊടാതെ പറക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നാല് മടങ്ങു വിലയാണ് പച്ചക്കറിക്ക് മാത്രം വര്‍ധിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ വിപണിയില്‍ കാര്യമായി ഇല്ലാത്തത് വില വര്‍ധനക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തോന്നും പടിയാണ് വിലവര്‍ധനഅയല്‍ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാന്‍ കാരണമായി.ബീന്‍സ്...

മീന്‍വിഭവങ്ങള്‍ക്ക് അമിതവില; ഹോട്ടലിനെതിരെ നടപടിക്ക് ശിപാര്‍ശ

മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിക്ക് കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കി സിവില്‍ സപ്ലൈസ് അധികൃതര്‍. ചേര്‍ത്തല എക്സ്റേ ജംഗ്്ഷനു സമീപത്തെ ഹോട്ടലിനെതിരെയാണ് നടപടിയെടുക്കാന്‍് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിലെ 25 കടകളിലും പരിശോധന നടത്തിയിരുന്നു. ഏഴു ഹോട്ടലുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഈ...

സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം; മുസ്‌ലിം ലീഗിനെതിരെയുള്ള ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി: പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. മതാടിസ്ഥാനത്തിലോ പ്രീണനം വഴിയോ വോട്ട് തേടുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഈ വിഷയത്തില്‍...

അതിതീവ്ര മഴ, ഒപ്പം കാറ്റ്; നാളെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ്, 14 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുപ്രകാരം നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

കറിപൗഡറുകളിലെ രാസവസ്തുക്കൾ: പരിശോധന കർശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ( Human Rights Commission calls for stricter testing ). സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ബാധ്യതയുണ്ടെന്നും...

രസത്തിന് തുടങ്ങി, ഇല്ലാതെ പറ്റില്ലെന്നായി.. മയക്കുമരുന്നിന്‌ അടിമകളാകുന്നത് കൂടുതലും 20-25 പ്രായക്കാർ

കാഞ്ഞങ്ങാട്: ബി.ടെക്കും എം.ടെക്കും കഴിഞ്ഞവർ, എം.ബി.എ. ബിരുദമെടുത്തവർ ഇത്തരത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയവരാണ് മയക്കുമരുന്ന് കേസുകളിൽ പിടിയിലായവരിൽ പലരും. നല്ല സാമ്പത്തികശേഷിയുള്ളവരാണ് ലഹരിക്കടിമകളാകുന്നവരിൽ ഏറെയും. പട്ടിണിയും പ്രാരാബ്ധവും അല്ലെങ്കിൽ മാനസികസംഘർഷം ഇങ്ങനെയുള്ള കാര്യങ്ങളൊന്നും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്ലെന്നാണ്‌ പോലീസിലെയും എക്സൈസിലെയും ഉദ്യോഗസ്ഥർ പറയുന്നത്. 20-നും 25-നുമിടയിൽ പ്രായമുള്ളവരാണ് ഇതിൽ അകപ്പെടുന്നവരിലേറെയും. വെറുതെ രസത്തിന്‌ തുടങ്ങുന്നു. പിന്നീടങ്ങോട്ട് ഇതില്ലാതെ പറ്റില്ലെന്നാകുന്നു. കർണാടകയിൽ പഠിക്കുന്ന...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img