Kerala

മുഖ്യമന്ത്രി വാക്കു പാലിച്ചില്ല; അവസാനിക്കാതെ പൗരത്വ പ്രക്ഷോഭ കേസുകൾ

കോഴിക്കോട്: 2019 ൽ പൗരത്വ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് സാംസ്‌കാരിക പ്രവർത്തകർക്കും, സമസത നേതാവടക്കം നിരവധി പൊതുപ്രവർത്തകർക്കും വീണ്ടും സമൻസ് ലഭിച്ചു. ഗുരുതര അക്രമം നടന്നത് ഒഴികെയുള്ള കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും കേസ് നടപടികൾ തുടരുകയാണ്. 2019 ഡിസംബർ 17 ന് കോഴിക്കോട്...

‘ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും’; അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ...

എ.എന്‍. ഷംസീര്‍ ഇനി സഭാനാഥന്‍; ലഭിച്ചത് 96 വോട്ട്

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട...

വിദ്യാര്‍ത്ഥിക്ക് നേരെ കുതിച്ച് ചാടി തെരുവ് നായ; കോഴിക്കോട്ടെ തെരുവ് നായയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്∙ അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു. നായ കുട്ടികളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്ത്രണ്ട് വയസുളള നൂറാസ്, വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍...

ടൈഗർ ബാമിലും പെൻസിൽ ഷാർപ്‍നറിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, കരിപ്പൂരിൽ കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂരിൽ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണം കടത്തിയ യാത്രക്കാരൻ പിടിയിൽ. ടൈഗർ ബാം, പെൻസിൽ ഷാർപ്‍നര്‍, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ്‌ ഷബീർ ആണ് കസ്റ്റംസ് പിടിയിലായത്.

”മോദി സർക്കാർ തുലയട്ടെ.. ജനാധിപത്യം പുലരട്ടെ”; ഭാരത് ജോഡോ യാത്രയിൽ മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് കനയ്യകുമാർ

തിരുവനന്തപുരം: ''ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ.. മോദി സർക്കാർ തുലയട്ടെ.. അഭിവാദ്യങ്ങൾ.. അഭിവാദ്യങ്ങൾ.. രാഹുൽ ഗാന്ധിക്കഭിവാദ്യങ്ങൾ...'' മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും മലയാളിയല്ല, സാക്ഷാൽ കനയ്യകുമാർ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് കനയ്യ ശ്രദ്ധനേടിയത്. കനയ്യ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യമാണ് യാത്രാംഗങ്ങൾ ഏറ്റുവിളിക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കമുള്ള...

ക്ഷേത്രത്തിലെ വിവാഹത്തിന് മുസ്ലീം ലീഗിന്റ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പേരില്‍ ക്ഷണക്കത്ത് നല്‍കിയ മുസ്ലീം ലീഗ് വേങ്ങര പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നടപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വേങ്ങര മനാട്ടിപറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ ഗിരിജയും എടയൂര്‍ ചന്ദനപറമ്പില്‍ രാകേഷും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങിലേക്കാണ് അതിഥികളെ ക്ഷണിച്ചുകൊണ്ട് വേങ്ങര 12ാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത്...

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്, തിങ്കളാഴ്ച മുതല്‍ ഓവര്‍ ഡ്രാഫ്റ്റില്‍, സര്‍ക്കാരിന്റെ മൊത്തം ഓണച്ചിലവ് 15000 കോടി

കിറ്റും ബോണസും അടക്കമുളള ഓണച്ചിലവ് കഴിഞ്ഞതോടെ കേരളം നീങ്ങുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാകുമെന്നാണ് കരുതുന്നത്. അതോടെ ഈ മാസം അവസാനം എപ്പോള്‍ വേണമെങ്കിലും ട്രഷറി പൂട്ടാമെന്ന അവസ്ഥയിലാണ്. കടുത്ത ട്രഷറി നിയന്ത്രണവും ചിലവ് ചുരുക്കലുമില്ലങ്കില്‍ സംസ്ഥാനത്തിന് ദൈനം ദിന ചിലവ് പോലും നടത്താന്‍ കഴിയില്ലന്നാണ് റിപ്പോര്‍ട്ട്. ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍...

പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്; ഓണാവധിക്ക് എത്തിയവരുടെ മടക്കയാത്ര കൈപൊള്ളിക്കും

കോഴിക്കോട്: ഓണാവധിക്ക് നാട്ടിലെത്തിയ പ്രവാസികളെ ആശങ്കയിലാക്കി വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. യുകെയിലേക്ക് രണ്ടിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. കോഴിക്കോട് നിന്നും യുകെയിലേക്ക് അടുത്തയാഴ്ച 1.25 ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. കോഴിക്കോട് നിന്നും ദുബൈയിലേക്ക് 45,000 രൂപ മുതല്‍ 56,000 രൂപ വരെയാണ് അടുത്ത ദിവസങ്ങളിലെ  ടിക്കറ്റ്...

എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

എ.കെ.ജി സെന്റര്‍ ആക്രമണക്കേസിൽ നിർണ്ണായക വഴിത്തിരിവ്. എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ബോംബാക്രമണത്തിൽ സൂത്രധാരൻ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് എന്നും പൊലീസിന് തെളിവ് ലഭിച്ചതായി ആണ് വിവരം. പ്രതി സംഭവശേഷം വിദേശത്തേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എകെജി സെന്‍റര്‍ ആക്രമണത്തിലെ സൂത്രധാരന്‍ നിലവിൽ...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img