Kerala

വയറ്റിൽ ഒരു കിലോയിൽ അധികം സ്വർണ്ണം; ദുബായിൽ നിന്നെത്തിയ യുവാവ് പിടിയിൽ

കരിപ്പൂരിൽ ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി പി. നൗഫൽ (36) ആണ് പിടിയിലായത്. വയറ്റിനുള്ളിൽ കാപ്സ്യൂൾ രൂപത്തിൽ 1.065 കി. ഗ്രാം സ്വർണ്ണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. സ്വർണ്ണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വില വരും. ഇന്ന് 10.15 ന്...

ഓണം ബമ്പർ സൂപ്പർ ഹിറ്റ്; പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടിയായി ഉയർത്തി

തിരുവനന്തപുരം: ഓണം ബമ്പർ റെക്കോർഡ് ഇട്ടതിന് പിന്നാലെ പൂജാ ബമ്പറിന്റെ സമ്മാനത്തുക ഉയർത്തി സർക്കാർ. മുൻ വർഷങ്ങളിൽ അഞ്ച് കോടിയായിരുന്ന പൂജ ബമ്പറിന്റെ പുതുക്കിയ സമ്മാനത്തുക 10 കോടിയാണ്. തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ധനമന്ത്രി പൂജ ബമ്പറിന്റെ പ്രകാശനം നടത്തിയിരുന്നു. ഇന്ന് മുതൽ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. ഈ വർഷത്തെ...

ചാലക്കുടിയില്‍ ബിജെപി സ്വതന്ത്ര കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചാലക്കുടി: നഗരസഭ പോട്ട വാർഡിലെ കൗൺസിലർ കോൺഗ്രസിൽ ചേർന്നു. ബിജെപി സ്വതന്ത്രനായിരുന്ന കൗൺസിലർ വത്സൻ ചമ്പക്കരയാണ് കോൺഗ്രസിൽ ചേർന്നത്. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചാലക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് വത്സന്‍ ചമ്പക്കരയെ സ്വീകരിച്ചു. ബെന്നി  ബെഹനാന്‍ എംപിയാണ് അംഗത്വം കൈമാറിയത്. സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്കാണ് കോണ്‍ഗ്രസ്...

ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍; സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി

തിരുവനന്തപുരം: വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുമ്പോൾ സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ  നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം. ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന...

ഷാജി അച്ചടക്കമുള്ളയാൾ, പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി: സാദിഖലി തങ്ങൾ

മലപ്പുറം: കെ.എം ഷാജി അച്ചടക്കമുള്ളയാളെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഷാജിയുടെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി. അതിനാലാണ് വരാൻ പറഞ്ഞതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാർട്ടി വേദികളിൽ എന്തും തുറന്നു പറയാം. പുറത്ത് പറയുമ്പോൾ സൂക്ഷ്മത പാലിക്കണം. കെ. എം ഷാജിയുമായുള്ള ചർച്ച തൃപ്തികരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. എന്നാല്‍ ചർച്ചക്ക്...

ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചാൽ കൈയിൽ കിട്ടുക 15.5 കോടി അല്ല, അതിലും കുറവ്; കണക്ക് വ്യക്തമാക്കി കുറിപ്പ്

ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചാൽ ഏജന്റ് കമ്മീഷനും മറ്റും കിഴിച്ച് 15.5 കോടി രൂപ കൈയിൽ കിട്ടുമെന്നാണ് നാമെല്ലാം ഇതുവരെ കരുതിയിരുന്നത്. ഈ തുക സമ്മാനർഹന്റെ ബാങ്ക് അക്കൗണ്ടിൽ വരുമെന്നത് വസ്തുതയാണെങ്കിലും സമ്മാനർഹൻ നികുതി കൂടി അടച്ച് കഴിയുമ്പോൾ വിനിയോഗിക്കാവുന്ന തുക ഇതിലും കുറയുകയായി. ഓണം ബമ്പർ സമ്മാനത്തുകയിൽ നിന്ന് എത്ര...

നടി രശ്മി ​ഗോപാൽ അന്തരിച്ചു

തിരുവനന്തപുരം; സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രശ്മിയുടെ അപ്രതീക്ഷിത വിയോ​ഗം...

കാസർകോട് തെരുവ്നായ്ക്കളുടെ വന്ധ്യംകരണം: സ്ഥാപനത്തിന് ലൈസൻസ് ഇല്ല,ഉപയോ​ഗിക്കാനാകാതെ 56ലക്ഷം

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ തെരുവ് നായകളെ വന്ധ്യംകരിക്കുന്ന പദ്ധതിക്കായുള്ള 56 ലക്ഷം രൂപ ഉപയോഗിക്കാനാവാതെ കെട്ടികിടക്കുന്നു. പദ്ധതി നടപ്പിലാക്കിയിരുന്ന സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കിട്ടാന്‍ വൈകിയതിനാലാണിത്. ഇതോടെ മെയ് മുതല്‍ ജില്ലയില്‍ പദ്ധതി നിലച്ചിരിക്കുകയാണ്. തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ അഥവാ എബിസി പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കിയത് കാസര്‍കോട്...

അസാധാരണ നീക്കം, ഇന്നു രാവിലെ രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം, തെളിവുകള്‍ പുറത്തുവിടും

സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിനിടെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് 11:45 നു രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ തെളിവുകള്‍ പുറത്തു വിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും, മുഖ്യമന്ത്രിയുടെ കത്തും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് വിവരം.കണ്ണൂരില്‍...

ഒന്നാം സമ്മാനത്തിന്റെ ഭാഗ്യക്കുറി തട്ടാന്‍ മാസ്റ്റര്‍പ്ലാന്‍; സംഘം എത്തിയത് ബാങ്ക് ജീവനക്കാരെന്ന പേരില്‍

ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ സംഘം സമ്മാനാര്‍ഹനായ ആളെ സമീപിപ്പിച്ചത് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന പേരിലാണെന്ന് പൊലീസ്. ഈ സംഭവത്തില്‍ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയിലാണ് മഞ്ചേരി പൊലീസിന്റെ നടപടി. അലനല്ലൂര്‍ തിരുവിഴാംകുന്ന് മൂജിബ്, പുല്‍പറ്റ കുന്നിക്കല്‍ പ്രഭാകരന്‍, ശ്രീകൃഷ്ണപുരം സ്വദേശികളായ...
- Advertisement -spot_img

Latest News

വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; പാകിസ്താന്റെ മധ്യസ്ഥതക്ക് പ്രശംസ

റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുന്ന നിർണായക നീക്കമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം...
- Advertisement -spot_img