തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമവുമായ ബന്ധപ്പെട്ട് സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്. 309 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. 834 പേരെ കരുതൽ തടങ്കലിലുമാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പൊലീസ് പരിശോധന നടന്നു.
മട്ടന്നൂർ,പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഹർത്താൽ ദിനത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
വിശദ വിവരങ്ങൾ...
മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കം മൂന്ന് പേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചു.
അബ്ദുള്‍ റഹ്‌മാന്‍ കല്ലായിക്കൊപ്പം കോണ്‍ഗ്രസ്...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വർണ പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇയാളുമായി ബന്ധമുള്ള ആളുകളെ കേന്ദ്രമാക്കിയും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫ് സർക്കാറിന്റെ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ നിയമസഭാ ചരിത്രത്തിൽ ഇല്ലാത്തതാണ്. പ്രതിപക്ഷം ഒരാവശ്യം ഉന്നയിച്ചാൽ അത് ചർച്ച ചെയ്തു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ തലേദിവസം തന്നെ നിയമസഭയിൽ കൊണ്ടുവന്ന് താമസിപ്പിച്ച്...
കല്‍പ്പറ്റ: മേപ്പാടിയിലെ ലോഡ്ജില്‍ നിന്നും മധ്യവയസ്‌കനെ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 'പ്രാഞ്ചി' എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്. കഞ്ചാവ് കേസില്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് ഫ്രാന്‍സിസ് എന്ന് എക്‌സൈസ് പറയുന്നു.
കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി ഇന്ന് പിടികൂടിയ എക്‌സൈസ് ടീം തന്നെ അറസ്റ്റ്...
കണ്ണൂര്‍: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതിയെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂർ സിഐ എം കൃഷ്ണന് മുമ്പാകെയാണ് മൂന്ന് പേരും ഹാജരായത്. മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവർ...
പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച്...
കൊച്ചി : തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.
തീവ്രവാദ പ്രവർത്തനത്തിന്...
പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്.വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പരാതി.വയറുവേദനയെതുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.അടുത്ത ദിവസം പെണ്‍കുട്ടി പ്രസവിച്ചു.
ആശുപത്രി അതികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ...
എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീംലീഗാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടു പിടിച്ച സി.പി.എം നേതൃത്വമാണിപ്പോള്‍ ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്. ലീഗിനെതിരെ തീവ്രനിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സി.പി.എം ആണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ മുസ്ലീംലീഗാണെന്ന എം.വി ജയരാജന്റെ പ്രസ്താവനയോടാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി....
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...