തിരുവനന്തപുരം : ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ അനുനയ നീക്കം. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നൽകിയ ഉറപ്പുകളിൽ വ്യക്തത ഇല്ലെന്ന് സമരസമിതി ആരോപിച്ചിരുന്നു . ഇതിൽ മാറ്റം വരുത്തി സമരം ഒത്തുതീർപ്പാക്കാനാണ് സർക്കാർ നീക്കം.എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ്...
തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മൂന്ന് മുന്‍ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം 49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ പ്രതിഷേധ ജാഥ നടത്തിയ കേസിലാണ് അറസ്റ്റ്. പിഎഫ്ഐയുടെ ചാവക്കാട്, കടപ്പുറം മേഖലയിലെ നേതാക്കളായിരുന്നു മൂന്നുപേരും.
കഴിഞ്ഞ മാസം 28...
മുസ്ലീം ലീഗ് വിമതരുടെ യോഗത്തില്‍ പങ്കെടുത്ത് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍. ലീഗ് സസ്പെന്‍ഡ് ചെയ്ത കെ ഇ ഹംസയുടെ നേതൃത്വത്തിലാണ് പരിപാടി. ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ രൂപീകരണം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് വെച്ചാണ് യോഗം. ലീഗ് ജില്ലാ നേതാക്കളും എംഎസ്എഫ് ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. നടപടി നേരിട്ട...
മലപ്പുറം: പ്രായം വെറും അക്കങ്ങളാണെന്ന് പറയുന്നത് വെറുതെയല്ല. കഴിഞ്ഞ ദിവസം തിരുന്നാവായ കൈനിക്കരയിൽ നടന്ന നബിദിന റാലിയിൽ പ്രായത്തെ നിസ്സാരമാക്കി എഴുപത് കഴിഞ്ഞവരുടെ അറബന മുട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നിരവധി ആളുകളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
72 വയസ്സുള്ള തളികപ്പറമ്പിൽ ഏനിക്കുട്ടി ഹാജി, കളത്തിൽപ്പറമ്പിൽ അലിക്കുട്ടി ഹാജി, കോട്ടത്തറ മുഹമ്മദ്,...
തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണ കേസില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക്...
മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിടുകയും മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗിന് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുന്നതിന് കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് സംസ്ഥാന പ്രസിഡന്റ് നിർദ്ദേശം നൽകുകയും ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്നും അറിയിച്ചു.
തിരുവനന്തപുരം ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കി. ഇതുവരെയുള്ള വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യാപനശേഷിയുള്ളതാണ് പുതിയത്. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും.
രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേര്‍ക്ക്...
കോഴിക്കോട്: കൊടിയത്തൂരിൽ സ്‌കൂൾ ബസ്സിടിച്ച് വിദ്യാർഥി മരിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി പാഴൂർ സ്വദേശി മുഹമ്മദ് ബാഹിഷാണ് മരിച്ചത്. ബസ് പിന്നോട്ടെടുത്തപ്പോൾ രണ്ട് വാഹനങ്ങൾക്കിടിയിൽപ്പെട്ടാണ് വിദ്യാർഥിയുടെ മരണം. വൈകീട്ട് സ്‌കൂൾ വിട്ട ശേഷമാണ് അപകടമുണ്ടായത്.
കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ വിദ്യാര്‍ത്ഥി അനുകരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍.ഒരു രക്ഷിതാവ് നടത്തിയ പ്രവര്‍ത്തി മൂലം കേരള പൊലീസിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിക്കുന്നതില്‍ യാതൊരു സഹായവും പിന്തുണയും രക്ഷിതാവിന് നല്‍കിയിട്ടില്ലെന്നും സ്‌കൂളിനും പൊലീസ് സേനയ്ക്കും...
കൊച്ചി : രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. രണ്ടാം പ്രതി കരമന അഷ്റഫ് മൌലവി, മൂന്നാം പ്രതി അബ്ഡുൾ സത്താർ, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങൾ, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...