കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എ.പി വിഭാഗം.
നോളജ് സിറ്റിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ വിദേശ പ്രതിനിധികളില്‍ വനിതകള്‍ ഉള്‍പ്പെട്ടതും സദസ്സിലും വേദിയിലും ഇടകലര്‍ന്നിരുന്നതുമാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.
മുസ്‌ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് വേദി പങ്കിടുന്ന വിഷയത്തില്‍ സമസ്തയും സുന്നി പ്രസ്ഥാനവും സ്വീകരിച്ചുവന്ന നിലപാടുകളില്‍...
മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും എതിരെ ഗുരുതരമായ ആരോപണവുമായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് ‘വുമണൈസര്‍’ എന്നായിരുന്നു സ്വപ്ന പ്രതികരിച്ചത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകള്‍ നിരീക്ഷിക്കണംമെന്നും ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വപ്‌ന പറഞ്ഞു.
‘വുമണൈസര്‍, പതെന്റിക്, ചൈല്‍ഡിഷ്, ചീപ്പ്, ഫ്രസ്‌ട്രേറ്റഡ്, ജെന്റില്‍മാന്‍....
ഒക്‌ടോബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1500 കോടി രൂപയാണ് അടുത്തമാസത്തേക്കായി സര്‍ക്കാര്‍ കടം എടുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള പണം കണ്ടെത്തുന്നതിനാണ് പുതിയ നീക്കമെന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
വാര്‍ഷിക പദ്ധതികളില്‍ കൂടുതല്‍ ചെലവ് വരുന്ന മാസങ്ങളാണ് ഇനി വരുന്നത്. കടപ്പത്ര ലേലം ഒക്‌ടോബര്‍ 25ന് റിസര്‍വ്...
തന്‍റെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടി ദിവ്യ എം നായർ. പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദിവ്യ പറഞ്ഞു.
''ഞാൻ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു മെസേജ് ഇടാൻ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം വാട്സ് ആപ്പില്‍ എന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത...
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സര്‍വകലാശാലകളിലെ വിസി നിയമനങ്ങളെല്ലാം നടപടിക്രമങ്ങള്‍ ലംഘിച്ചാണ് നടന്നത്. കണ്ണൂര്‍ വിസി പുനര്‍ നിയമനവും ഇതേ രീതിയില്‍ ആണ്. അധ്യാപക നിയമനങ്ങളില്‍ വിസിമാരെ സര്‍ക്കാര്‍ പാവകളാക്കുന്നെന്നും സതീശന്‍ പറഞ്ഞു
എ.പി.ജെ...
കൊച്ചി: എകെജി സെന്‍റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും...
ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ താടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം: കന്യാകുമാരി സ്വദേശിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പിടിയിലായത്.
മനു രമേഷിന്റെ സംഘവും കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘവും തമ്മില്‍ പക നിലനിന്നിരുന്നു. തിരുവനന്തപുരത്തേക്ക് ഇയാളെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മനു രമേഷ് കൊലപാതകം നടത്തുകയും പലതായി മുറിച്ച മൃതദേഹങ്ങള്‍ ഷെഹിന്‍...
എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിച്ച് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് പിടിയിലായി. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.
ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...