Kerala

ഗവർണറുടെ നീക്കം സർക്കാരിനെതിരെയല്ല, സംസ്ഥാനത്തിനാകെ എതിരെ; ലീഗ് അത് തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറെ തിരുത്തിക്കാൻ ആണ് ഇപ്പോഴത്തെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പരാജയപ്പെട്ടാലല്ലേ, അപ്പോൾ അടുത്ത നടപടികൾ ആലോചിക്കാമെന്നും ഗവർണറെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറ‍ഞ്ഞു. ജനാധിപത്യ ഭരണത്തെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താൻ സമ്മതിക്കില്ല. കൊളോണിയൽ ഭരണത്തിന്റെ  നീക്കിയിരിപ്പാണ് ഗവർണർ പദവി. ആ സ്ഥാനം തിരിച്ചെടുക്കാത്തത് ജനാധിപത്യ മൂല്യം മുറുകെ...

മസ്ജിദിലും പള്ളികളിലും ഒരു യൂണിറ്റിന് 1.85 രൂപ, ക്ഷേത്രത്തില്‍ 7.85 രൂപയെന്നും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണം; വ്യാജമെന്ന് കെ.എസ്.ഇ.ബി

കോഴിക്കോട്: പള്ളികളിലും മസ്ജിദിലും വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുമ്പോള്‍ ക്ഷേത്രങ്ങളില്‍ മാത്രം സാധാരണ നിരക്ക് ഈടാക്കുന്നുവെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണത്തിനെതിരെ കെ.എസ്.ഇ.ബി. തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വന്ന ഇത്തരത്തിലൊരു കമന്റിനാണ് കെ.എസ്.ഇ.ബി മറുപടി നല്‍കിയത്. പള്ളികളിലും മസ്ജിദിലും ഒരു യൂണിറ്റിന് 1.85 രൂപ മാത്രം ഈടാക്കുമ്പോള്‍ ക്ഷേത്രത്തില്‍ 7.85 രൂപ ഈടാക്കുന്നുവെന്നായിരുന്നു കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ...

സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ ജനതാ പാര്‍ട്ടി പിന്തുണയോടെ ഒ. രാജഗോപാല്‍ ശ്രമം നടത്തി; സി.എച്ചിന്റെ അഭിഭാഷകനായിരുന്ന അഡ്വ. വി.കെ. ബീരാന്‍

തിരുവനന്തപുരം: ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെ മുസ്‌ലിം ലീഗ് നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാന്‍ ഒ. രാജഗോപാല്‍ ശ്രമം നടത്തിയെന്ന് സി.എച്ചിന്റെ അഭിഭാഷകനായിരുന്ന അഡ്വ. വി.കെ. ബീരാന്‍. സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകള്‍ എന്ന വി.കെ. ബീരാന്‍ രചിച്ച പുസ്തകത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. സി.പി.ഐ.എം, സി.പി.ഐ, അഖിലേന്ത്യ ലീഗ് എന്നിവയെ മാറ്റിനിര്‍ത്തി 1979ല്‍ മൊറാര്‍ജി ദേശായിയുടെ...

എംഡിഎംഎ കേസുകളിൽ നാലിരട്ടി വർധന; ഇരകൾ കൗമാരക്കാരും യുവാക്കളും; മാഫിയകളുടെ ലക്ഷ്യം വിദ്യാലയങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് രാസ ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം. രാസലഹരി സംബന്ധിച്ച കണക്കുകളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഒരുപോലെ ഉയരുകയാണ്. പൊലീസും എക്സൈസും രാസലഹരികള്‍...

പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നും ജന പ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുമുള്ള   വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എം ഡി എം എയുമായി പിടിയിലായ യുവാക്കളുടെ കൈവശം 250 ലേറെ വിദ്യാർത്ഥികളുടെ പേരുകൾ, അൻപത് പേർ സ്ഥിരം ഉപഭോക്താക്കൾ; ലഹരിമരുന്ന് കടമായി വാങ്ങിയവരിൽ പെൺകുട്ടികളും

തൃശൂർ: കൈപ്പമംഗലത്ത് എം ഡി എം എയുമായി പിടിയിലായ യുവാക്കളുടെ കൈയിൽ നിന്ന് 250 ലേറെ വിദ്യാർത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് കണ്ടെടുത്തു. ഇതിൽ അൻപത് വിദ്യാർത്ഥികൾ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ വിവരങ്ങളാണ് പ്രതികളുടെ കൈവശമുണ്ടായിരുന്ന പട്ടികയിലുള്ളത്. ഇതിൽ പെൺകുട്ടികളുമുണ്ട്. കടമായി ലഹരിമരുന്ന് വാങ്ങിയവരുടെ ലിസ്റ്റാണിതെന്ന് പ്രതികൾ പൊലീസിനോട്...

പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകം; കുറ്റം സമ്മതിച്ച് ശ്യാം ജിത്ത്

പാനൂരില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മാനന്തേരി സ്വദേശി ശ്യാംജിത്ത് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയോടെയാണ്...

വിഷ്ണുപ്രിയയുടെ കൊലയ്ക്ക് പിന്നില്‍ പ്രണയപ്പക? പ്രതി കസ്റ്റഡിയില്‍

പാനൂരില്‍ ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് സൂചന. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. പ്രതി കസ്റ്റഡിയിലായതായി അഭ്യൂഹമുണ്ട്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി അരുംകൊല നടത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മാനന്തേരി സ്വദേശി ശ്യാംജിത്ത് ആണ് കൃത്യം നടത്തിയതെന്നാണ് വിവരം. യുവതിയുടെ ഫോണ്‍...

പാനൂരിലെ കൊലപാതകം; പിന്നില്‍ മുന്‍സുഹൃത്ത്; തെളിവായത് വീഡിയോ കോള്‍

പാനൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് പ്രണയ നൈരാശ്യമെന്ന് പൊലീസ്. പ്രതി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുന്‍ സുഹൃത്താണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. വിഷ്ണുപ്രിയ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തില്‍ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങള്‍...

കണ്ണൂർ പാനൂരിൽ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img