തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. കെ.എൻ ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അതൃപ്തിയെന്ന് കണിച്ചായിരുന്നു ഗവർണറുടെ കത്ത്.
അതേസമയം ഗവർണറുടെ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ഗവർണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറോട്...
കാസർകോട്: കാപ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലയുൾപെടെ 10-ലധികം കേസുകളിൽ പ്രതിയായ മഹേഷ്, സുഹൃത്തിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സുഹൃത്തിന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ഭീഷണി കോളെത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. കൊലയുൾപെടെ 10-ലധികം...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ്‍ ഐജിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന...
ഇടുക്കി: സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണിയുടെ കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടം. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല. കമ്പംമെട്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്.
ലഹരിവിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കള്ള് കേരളത്തിലുള്ള ഒരു പാനീയമാണ്. മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടില്‍ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. കർണ്ണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നാണ് 215 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടിച്ചെടുത്തത്.
സ്വർണ്ണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ്ക് പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നെത്തിയ...
തൃശ്ശൂർ: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന് വിയ്യൂരിലുള്ള മുഹമ്മദ് അസറുദ്ദീൻ എന്നൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം തൃശ്ശൂരിലെത്തിയത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസിൻ്റെ അന്വേഷണസംഘവുമാണ് വിവരങ്ങൾ ശേഖരിച്ചത്.
2019-ൽ എൻഐഎ അറസ്റ്റ് ചെയ്ത ആളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ...
കൊച്ചി: 9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന് കത്ത് അസാധുവായി നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം...
തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി പൊലീസും പിടികൂടും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനു തദ്ദേശ വകുപ്പു രൂപീകരിക്കുന്ന പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡിലാണു പൊലീസിനെയും ഉൾപ്പെടുത്തുക. മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും ഉൾപ്പെടെ അധികാരമുള്ള സംവിധാനമാണു നടപ്പാക്കുക.
സംസ്ഥാനത്താകെ 23 സ്ക്വാഡിനെയാണ് ആദ്യഘട്ടത്തിൽ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...