വിമാനത്തിന്റെ ചിറക് ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ന്നു, നിരവധി പേര്‍ക്ക് പരുക്ക്. തിരുവന്തപുരം ബാലരാമപുരം ജംഗ്ഷനു സമീപം ട്രെയിലര്‍ ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന വിമാനച്ചിറക്ക് ഇടിച്ചാണ് ബസ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ 1.30നാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
വിമനത്തിന്റെ ചിറക് ഇടിച്ചുകയറി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ പരിക്കേറ്റിട്ടുണ്ട്....
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ...
സാധാരണയായി കള്ളന്മാർ എന്തെങ്കിലും മോഷ്ടിച്ച് കഴിഞ്ഞാൽ അത് തിരികെ കൊടുക്കുന്ന പതിവില്ല. എന്നാൽ, ഇവിടെ അക്ഷരാർത്ഥത്തിൽ ഒരു കള്ളൻ താൻ മോഷ്ടിച്ച വസ്തുക്കളിൽ ചിലത് തിരികെ കൊടുക്കുക തന്നെ ചെയ്തു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് ഈ അപൂർവമായ സംഭവം നടന്നത്.
കള്ളന്മാർ ആഭരണങ്ങളടക്കം ഏകദേശം അഞ്ച് ലക്ഷം വില വരുന്ന വസ്തുക്കളാണ് തിരികെ ഉടമയ്ക്ക് നൽകിയത്....
കോഴിക്കോട്: സംഘടനരംഗത്ത് സമൂല മാറ്റത്തിനൊരുങ്ങി മുസ്ലിം ലീഗ്.വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ ഒരാള്‍ക്ക് ഒരു പദവി ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുസ്ലീം ലീഗില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടി പുനസംഘടനയ്ക്ക് മുന്നോടിയായി ഒരു മാസം നീണ്ടു നില്‍ക്കുന്ന അംഗത്വ കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി.
ഏതെങ്കിലും ഭരണ പദവി...
കോഴിക്കോട്: സംസ്ഥാനത്ത് കെട്ടിട നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. 20 ശതമാനം വർധനവാണ് നിർമാണ ചെലവിലുണ്ടായത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ സിമന്‍റിലുണ്ടായത് 60 രൂപയുടെ വർധനയാണ്. രണ്ട് ദിവസത്തിനുള്ളിൽ 50 രൂപ കൂടി കൂട്ടുമെന്നാണ് സിമന്‍റ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ചുരുങ്ങിയ കാലത്തിനിടെ 110 രൂപയാണ് ഒരു ചാക്ക് സിമന്‍റിന് കൂടുക. മണൽ,...
തോപ്പുംപടി: വഴിയാത്രക്കാരനായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് തോപ്പുംപടിയിൽ ബസിടിച്ച് മരിക്കാനിടയായ സംഭവത്തിൽ അപകടം വരുത്തിയ ബസ് ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ച കാക്കനാട് തൃക്കാക്കര സ്വദേശി ഇ. എ അജാസിനെ (36) കൊച്ചി കോടതി റിമാൻഡ് ചെയ്തു. കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടൻപാലം സ്വദേശി എൻ എ റഫ്സൽ (30)...
തിരുവനന്തപുരം ∙ എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി. ഇതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെയും ഓഡിറ്റിങ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കി.
തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ...
കോഴിക്കോട്:35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും. അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവില ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലൊരു വിലക്കയറ്റം...
കൊച്ചി∙ ക്യാംപിൽ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം.
ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥൻ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം നടത്തിയെന്നും പരാതിയിൽ പറയുന്നു.
ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാൻഡന്റ് ജോസ്...
മഫ്തയുടെ പിൻ വിഴുങ്ങിയ പെൺകുട്ടിയെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിനിയായ പതിനെട്ടുകാരിയാണ് അബദ്ധത്തിൽ മഫ്തയിലെ പിൻ വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
പല തവണ എക്സ്റേ പരിശോധന നടത്തിയെങ്കിലും പിൻ എവിടെയാണെന്ന് കണ്ടെത്താനായില്ലായിരുന്നു. അന്നനാളത്തിലാണ് പിൻ കുടുങ്ങിയതെന്ന നിഗമനത്തിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട്...