തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോട് ഒപ്പം ചക്രവതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...
കൊച്ചി: ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് കേരളാ ഹൈക്കോടതി. ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാർഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ്...
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ വിവാദമാകുന്നു. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ ഐഎസിലേക്ക് മതം മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് ടീസറിൽ പറയുന്നത്.
‘ഒരു സാധാരണ പെൺകുട്ടിയെ അപകടകാരിയായ തീവ്രവാദിയാക്കി മാറ്റാൻ വലിയ കളിയാണ് കേരളത്തിൽ നടക്കുന്നത്. അതും പരസ്യമായി. ആരുമില്ലേ ഇത് തടയാൻ’- ടീസറിലെ കഥാപാത്രം പറയുന്നതിങ്ങനെ.
എന്നാൽ ട്രെയ്‌ലറിൽ പറഞ്ഞിരിക്കുന്നത്...
കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബുവിന്റെ നടപടി മുസ്‌ലിം ലീഗിന്റെ നിലപാടാണോയെന്ന് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വ്യക്തമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു. രോഗിയായ പിതാവിനെ പോലും കാണാൻ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ...
കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുന്‍ എംഎല്‍എയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.
തന്റെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ...
കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനായ ബാലന് നേരെ ക്രൂരമായി ആക്രമിച്ച് യുവാവ്. കണ്ണൂര്‍ തലശേരിയില്‍ തിരക്കേറിയ റോഡിലാണ് സംഭവം. ചാരി നിന്നതിന് പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ചോദ്യം ചെയ്ത ശേഷം ദേഹോപദ്രവം ഏല്‍പ്പിച്ചത്. കുട്ടിയുടെ നടുവിന് നേരെ ഇയാള്‍ ചവിട്ടുകയായിരുന്നു.
തലശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍...
തൊടുപുഴ: ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് കഴുത്തില്‍ കുരുക്കിട്ട മരിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് മരണപ്പെട്ടു. ഭാര്യയോട് സംസാരിച്ചുകൊണ്ട് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. തൊടുപുഴ ഡയറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്‌സണ്‍ (25) ആണ് മരിച്ചത്.
കഴുത്തില്‍ കുരുക്ക് മുറുക്കിയാണ് ഇയാള്‍ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചത്. താന്‍ തൂങ്ങിമരിക്കാന്‍...
കണ്ണൂർ: ഒളിച്ചോടിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരായ യുവതിയെ കോടതിയുടെ ഇടപെടലിൽ കാമുകനൊപ്പം പറഞ്ഞുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് 2 കുട്ടികളുടെ അമ്മയായ 27കാരി കാമുകനൊപ്പം എത്തിയത്. യുവതി ഇറങ്ങിപ്പോയതിന് പിന്നാലെ ഇവരുടെ സഹോദരിയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും സ്റ്റേഷനിൽ ഹാജരായത്. ശ്രീകണ്ഠപുരം ചെങ്ങളായിൽ ആണ് സംഭവം. ഞായറാഴ്ച...
വടകര: കുടുംബ പ്രശ്‌നത്തിന് പരിഹരം കാണാന്‍ സ്റ്റേഷനില്‍ എത്തിയ യുവതിയുമായി ചുറ്റിക്കറങ്ങിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിലാണ് കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെ സസ്‌പെന്‍ഡ് ചെയ്തത്.
അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ആണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അബ്ദുല്‍...
ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ് കീഴടക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ ഒരു കട്ടൗട്ടുണ്ട്. സാക്ഷാൽ മെസ്സിയുടെ… കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ ഈ കൂറ്റൻ കട്ടൗട്ടാണ് ലോകമെങ്ങുമുള്ള അർജന്‍റീന ഫാൻസുകാർ ഷെയർ...