തിരുവനന്തപുരം: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുളള ഫ്ലക്സുകൾ ഫൈനൽ മത്സരം കഴിഞ്ഞാൽ മാറ്റണമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. ടീമുകൾ പുറത്താകുന്നതിന് അനുസരിച്ച് ബോർഡുകൾ നീക്കം ചെയ്യാൻ ആരാധകർ തയ്യാറാകണം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രന്റിങ് രീതികൾ കഴിവതും ഒഴിവാക്കണം. കോട്ടൺ തുണി, പേപ്പർ അധിഷ്ഠിത പ്രിന്റിങ് രീതികൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ ബി.ജെ.പിക്ക് വീണ്ടും വോട്ട് ശതമാനത്തില്‍ കുറവ്.
29 തദ്ദേശ വാര്‍ഡുകളിലേക്ക് ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകള്‍ നേടി. സി.പി.ഐ.എമ്മില്‍ നിന്ന് ആറും ബി.ജെ.പിയില്‍ നിന്ന് രണ്ടും സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. എല്‍.ഡി.എഫ് 12...
കോഴിക്കോട്: കരിപ്പൂരിൽ വസ്ത്രത്തിൽ സ്വർണം തേച് പിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ കസ്റ്റംസിന്റെ പിടിയിലായി. ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശി ഫാത്തിമയാണ് പിടിയിലായത്. ധരിച്ച വസ്ത്രത്തിൽ സ്വർണമിശ്രിതം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
939 ഗ്രാം സ്വർണമാണ് വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചത്. സ്വർണമടങ്ങിയ വസ്ത്രത്തിന് 2 കിലോയിലധികം തൂക്കമുണ്ടായിരുന്നു. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തു. 29...
കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എം.എസ്.എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ് അടി വസ്ത്രം ഉയർത്തിയ നിലയിൽ കണ്ടത്. കൊടിമരത്തിലെ എം.എസ്.എഫിന്റെ കൊടി അഴിച്ച് മാറ്റിയാണ് അടിവസ്ത്രം കെട്ടിയത്. ഇന്ന് രാവിലയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന സ്കൂൾ ഇലക്ഷനിൽ...
ന്യൂഡല്‍ഹി∙ 40 ദിവസത്തിനിടെ ഇന്ത്യയിൽ അരങ്ങേറുക 32 ലക്ഷം വിവാഹമെന്ന് സർവേ റിപ്പോർട്ട്. നവംബർ 4 മുതൽ ഡിസംബർ 14 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഈ കല്യാണങ്ങൾക്കായി രാജ്യത്ത് ചെറുകിട, വൻകിട വ്യവസായ വ്യത്യാസമില്ലാതെ 3.75 ലക്ഷം കോടി രൂപയുടെ വ്യാപാരം ഉണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വിലയിരുത്തൽ. സംഘടനയുടെ ഗവേഷണ വിഭാഗമാണ്...
ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും തടയുന്നതിനായി പൊലീസ് രൂപം നൽകിയ 'യോദ്ധാവ്' പദ്ധതി വഴി 1131 രഹസ്യവിവരങ്ങൾ ലഭിച്ചതായി കേരളാ പൊലീസ്. ഒക്ടോബർ ആറിനും 31നും ഇടയ്ക്കുള്ള കാലയളവിലാണ് ഇത്രയും രഹസ്യവിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ(144) നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. രണ്ടാമതായി തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് 104...
കോഴിക്കോട്: ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തിയുണ്ടെന്ന് സൂചന നൽകി മുസ്ലിം ലീഗ്. പരാമർശത്തെ കുറിച്ച് കെ സുധാകരൻ തന്നെ വിശദീകരിക്കട്ടെ എന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ് പ്രസ്താവനയെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.
സുധാകരന്റെ പ്രസ്താവനയോടുള്ള അതൃപ്തി...
കണ്ണൂർ: കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ്...
കൊച്ചി: മദ്യക്കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ കടത്താൻ ശ്രമിച്ച 73 പവൻ സ്വർണമാണ് നെടുമ്പാശേരിയിൽ പിടികൂടിയത്. ജോണി വാക്കർ ബ്ലാക് ലേബൽ മദ്യക്കുപ്പികളിൽ മിശ്രിത രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ഇത്തരത്തിലൊന്ന് ആദ്യത്തേതെന്നാണ് റിപ്പോർട്ട്.
കസ്റ്റംസും...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...