Kerala

സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യയില്ല; പകരം ജീവിതപങ്കാളി

തിരുവനന്തപുരം: സർക്കാർ അപേക്ഷാ ഫോമുകളിൽ ഭാര്യയെന്ന് എഴുതുന്നത് മാറ്റാൻ നിർദേശം. പകരം ജീവിത പങ്കാളിയെന്നാണ് രേഖപ്പെടുത്തേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി. അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവൻ അല്ലെങ്കിൽ അവൾ എന്ന് ഉപയോഗിക്കാനും നിർദേശിച്ചു. അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

പണി തീര്‍ത്ത റോഡിന് ബില്ല് പാസാക്കാന്‍ കൈക്കൂലി; വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പിടിയിൽ

പാലക്കാട്: നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ  പി.കെ. ഭാസ്കരൻ 2019-20  കാലഘട്ടത്തിൽ നിർമ്മാണമേറ്റടുത്ത് പൂർത്തീകരിച്ച റോഡ് നിർമ്മാണത്തിൻറെ ഇരുപത് ലക്ഷം രൂപയുടെ അന്തിമ ബില്ല്...

ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണത്തിന് ശേഷം; വിശദീകരണവുമായി ആലിക്കുട്ടി മുസ്‌ലിയാര്‍

മലപ്പുറം: ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണം നടത്തിയാണെന്ന വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍. ഹക്കീം ഫൈസിയെ പുറത്താക്കാന്‍ തീരുമാനിച്ച സംസ്ഥാന സമിതി യോഗത്തില്‍ ആരും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചേളാരിയില്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ പദവിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍...

പരപ്പൻ പൊയിലിൽ റൊണാള്‍ഡോയ്‌ക്കും നെയ്‌മര്‍ക്കും മീതെ തലയുയര്‍ത്തി മെസി; കട്ടൗട്ട് 70 അടി ഉയരത്തില്‍

കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ആവേശം കേരളത്തില്‍ അലയടിക്കുന്നതിനിടെ കട്ടൗട്ട് പോര് പുതിയ തലത്തില്‍. കോഴിക്കോട് പരപ്പൻ പൊയിലിൽ അ‍ർജന്‍റൈൻ ആരാധകർ ലിയോണല്‍ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുകയാണ്. ആരാധകര്‍ കൊട്ടുംമേളങ്ങളുമായാണ് ഇതിഹാസ താരത്തിന്‍റെ കട്ടൗട്ട് സ്ഥാപിക്കാന്‍ ഇവിടെയെത്തിയത്. 45 അടി ഉയരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പിന്നാലെ 55 അടി ഉയരത്തില്‍ നെയ്‌മറുടേയും...

ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്‍റെ മകൾ അഷ്‌ന ഷെറിൻ ആണ് മരിച്ചത്. നവംബർ അഞ്ചിനാണ് അഷ്‌ന ഷെറിനെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ്...

17 കാരിയായ അതിജീവിതയോട് മോശമായി പെരുമാറി: സസ്പെന്‍ഷന് പിന്നാലെ എഎസ്ഐക്ക് എതിരെ പോക്‌സോ കേസ്

വയനാട് അമ്പലവയലില്‍ എസ്ടി വിഭാഗത്തില്‍പ്പെട്ട പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് എതിരെ പോക്‌സോ കേസ് എടുത്തു. അമ്പലവയല്‍ എഎസ്‌ഐ ബാബു ടി.ജിക്ക് എതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ എസ്‌ഐയെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയപ്പോളാണ് എഎസ്‌ഐ മോശമായി പെരുമാറിയതും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും....

വമ്പന്‍ ശമ്പളം, സിംപിള്‍ ആയി ജോലി കൈയിൽ; മിന്നുന്ന വാഗ്ദാനങ്ങളില്‍ പോയി വീഴല്ലേ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരത്ത്: ഓണ്‍ലൈന്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകൾ ഉണ്ടോ എന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ പ്രസ്തുത...

‘സുധാകരൻ അറിയാതെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരില്ല,ബിജെപിയിലേക്കെറിഞ്ഞ കൊളുത്താണോയെന്ന് വരും നാളുകളിലറിയാം’

കോഴിക്കോട്: ആര്‍ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം അടങ്ങുന്നില്ല.കെ.സുധാകരൻ എങ്ങനെയെങ്കിലും കോൺഗ്രസിൽ നിന്നും പുറത്താക്കിക്കിട്ടാനുള്ള ശ്രമത്തിലാണ്. എന്നാലേ മനസ്സമാധാനത്തോടെ ബി.ജെ.പിയിൽ ചേരാനൊക്കൂയെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍ പരിഹസിച്ചു.നേരത്തെ മുല്ലപ്പള്ളിയെ കെ.പി.സി സി പ്രസിഡണ്ടാക്കിയപ്പോൾ ഡൽഹിയിൽ വെച്ച് പത്രക്കാർ ബിജെപിയിൽ ചേരുമോ...

നജീബ് കാന്തപുരത്തിന് തിരിച്ചടി, തടസ്സ ഹ‍ർജി തള്ളി; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കും

കൊച്ചി: തെരഞ്ഞെടുപ്പ് കേസിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന് തിരിച്ചടി. എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമർപ്പിച്ച തടസ്സ ഹർജി തള്ളിയ  ഹൈക്കോടതി, വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹർജി....

മൗലാന അബുൽ കലാം ആസാദ് അനുസ്മരണം വിലക്കി കെ.പി.സി.സി

തിരുവനന്തപുരം: കെ.പി.സി.സിയിൽ മൗലാന അബുൽ കലാം ആസാദ് അനുസ്മരണത്തിന് വിലക്ക്. പരിപാടി മാറ്റിവെക്കാൻ അധ്യക്ഷൻ കെ സുധാകരൻ നിർദേശം നൽകി. എ.കെ ആന്റണി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയാണ് കെ സുധാകരൻ മാറ്റി വെക്കാൻ നിർദേശിച്ചത്. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി മൈനോറിറ്റി വിഭാഗമാണ് പരിപാടി...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img