അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ടതില്ലെന്നും അല്ലാഹുവിനെയും റസൂലിനെയും മാത്രം നാം ഭയപ്പെട്ടാല്‍ മതിയെന്നുമുള്ള വിവാദ പരാമര്‍ശവുമായി ആലപ്പുഴയിലെ സിപിഎം എംപി എ.എം ആരിഫ്. മുജാഹിദ് സമ്മേളനനത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അദേഹം പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
നമ്മുടെ മതം അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല. അല്ലാഹുവിനെയും റസൂലിനെയുമാണ് നാം ഭയപ്പെടേണ്ടത്. അതിലുപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല....
കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് പിണറായി വിജയൻ 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇ കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് പക്ഷെ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോർഡിലേക്കാണ് പിണറായി...
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്‍ നിന്ന് 100 കോടി രൂപയുടെ ഫണ്ട് ശേഖരിക്കാന്‍ ബിജെപി. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളാണ് ഫണ്ട് ശേഖരണം നടത്തുക . തിരഞ്ഞെടുപ്പ് ചെലവിന് കേരള ഘടകം കേന്ദ്ര ഫണ്ട് മാത്രമാണ് ആശ്രയിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
നവംബര്‍ 15 മുതല്‍ 30 വരെ പ്രത്യേക ഫണ്ട്...
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി മില്‍മ നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മയുടെ അടിയന്തിരയോഗം പാലക്കാട് ചേരും.
പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനം സര്‍ക്കാരിനെ അറിയിക്കും. ശേഷമാകും പുതിയ വിലപ്രഖ്യാപനമുണ്ടാവുക. ലിറ്ററിന് ഏഴു മുതല്‍...
കോട്ടയം: കോട്ടയത്ത് ഷെർട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന കുട്ടികളെ കാണാതായി. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പോക്സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ...
ടി20 ലോകകപ്പ്് കിരീടത്തില്‍ ഇംഗ്ലണ്ട് മുത്തമിട്ടതിന് പിന്നാലെ ലോകകപ്പ് വിജയിയെ പ്രവചിച്ചുകൊണ്ടുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പാകിസ്താന്‍ വിജയിക്കുമെന്ന ഒമര്‍ ലുലുവിന്റെ പോസ്റ്റിന് ചുവടെ നിധിന്‍ നാരായണന്‍ എന്നയാള്‍ ഇംഗ്ലണ്ട് ജയിക്കുമെന്നും ധൈര്യമുണ്ടെങ്കില്‍ 5 ലക്ഷത്തിന് ബെറ്റ് വയ്ക്കാമെന്നുമായിരുന്നു കമന്റ് ചെയ്തത്. ഈ കമന്റിന് മറുപടിയായി ഒമര്‍ ലുലു ബെറ്റ്...
എല്ലാ അപേക്ഷാ ഫോമുകളിലും ഭാര്യ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ജീവിത പങ്കാളിയെന്ന് മാറ്റാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. അപേക്ഷാഫോമുകളില്‍ രക്ഷകര്‍ത്താവിന്റെ വിവരങ്ങള്‍ ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഒരു രക്ഷകര്‍ത്താവിന്റെ മാത്രമായോ, രണ്ട് രക്ഷകര്‍ത്താക്കളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനോ ഓപ്ഷന്‍ അനുവദിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം അവന്‍/ അവള്‍ , അവന്റെ/ അവളുടെ...
കൂട്ടബലാത്സംഗ കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായത്. മെയ് മാസത്തില്‍ തൃക്കാക്കരയില്‍ നടന്ന സംഭവത്തില്‍ തൃക്കാക്കര പൊലീസാണ് സിഐയെ കസ്റ്റഡിയിലെടുത്തത്.
ഇന്‍സ്‌പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി....
കോഴിക്കോട്: സാമ്പത്തിക സംവരണത്തില്‍ കോൺഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും നിലപാട് മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന്‍റെ താത്പര്യങ്ങൾക്കെതിരാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തലൂര്‍. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സാമ്പത്തിക സംവരണത്തിനെതിരെ പുനപ്പരിശോധനാ ഹരജി നൽകുകയാണ്. അദ്ദേഹം സാമ്പത്തിക സംവരണത്തിനെതിരായ നിയമ പോരാട്ടത്തിന് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും സി.പി.എമ്മും പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍. രാജ്ഭവനിലെ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇതുസംബന്ധിച്ചുള്ള ഫയല്‍ നേരത്തേ പൊതുഭരണ വകുപ്പു ധനവകുപ്പിനു കൈമാറിയിരുന്നു. തുക അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഈനിലപാട് തള്ളി തുക അനുവദിച്ചുള്ള ഫയല്‍ പൊതുഭരണ വകുപ്പു മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.
തുടര്‍ന്ന് മുഖ്യമന്ത്രി ഉത്തരവ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...