Kerala

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ, തുടർനടപടികൾ തടഞ്ഞു

കൊച്ചി : നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി. 2019 ഫെബ്രുവരിയിൽ കൊച്ചിയിലെ വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി...

‘അയ്യേ അത് പോലീസിന്റെ സ്വര്‍ണം’! പോലീസ് പിടിച്ച കേസുകള്‍ ഏറ്റെടുക്കാന്‍ മടിച്ച് എയര്‍കസ്റ്റംസ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടിച്ച സ്വര്‍ണക്കടത്തു കേസുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് വിഭാഗം. പോലീസ് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും ഉത്തരവാദിത്വം ഏല്‍ക്കാനാവില്ലെന്നുമാണ് എയര്‍ കസ്റ്റംസിന്റെ നിലപാട്. ഇതോടെ പോലീസിന്റെ കേസുകള്‍ ഇപ്പോള്‍ കോഴിക്കോട് കസ്റ്റംസാണ് കൈകാര്യംചെയ്യുന്നത്.സ്വര്‍ണക്കടത്ത്, കുഴല്‍പ്പണം തുടങ്ങിയ സാമ്പത്തികകുറ്റങ്ങള്‍ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള കേന്ദ്ര ഏജന്‍സികളാണ് തീര്‍പ്പാക്കേണ്ടത്. കുഴല്‍പ്പണം ഇ.ഡി.യും...

സ്ഥിരമായി ലഹരിമരുന്ന് കടത്തുന്ന 72 കുറ്റവാളികൾക്ക് കരുതൽ തടങ്കൽ

തിരുവനന്തപുരം∙ ലഹരി കടത്തിൽ സ്ഥിരമായി ഏർപ്പെടുന്ന 72 കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ എക്സൈസ് സർക്കാരിനോട് ശുപാർശ ചെയ്തു. കേസുകളുടെ വിവരങ്ങൾ ജില്ലകളിൽനിന്ന് ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി പട്ടിക പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ലഹരിക്കടത്തുകാരെ കരുതൽ തടങ്കലിൽവയ്ക്കാൻ എക്സൈസ് ശുപാർശ ചെയ്യുന്നത്. എൻഡിപിഎസ് ആക്ട് അനുസരിച്ച്...

മന്ത്രിമാർക്ക് പുതിയ വാഹനം; നാലു ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 1.30 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ. വാസവൻ, വി. അബ്ദുറഹിമാൻ , ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എന്നിവർക്കാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. ഇന്നോവ ക്രിസ്റ്റയാണ് ഇവർക്കായി വാങ്ങുന്നത്. മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങാൻ 10ന് ഭരണാനുമതി നൽകി. അതേസമയം, സർക്കാർ ഓഫീസുകളിൽ പുതിയ...

‘അല്ലാഹുവിനെ മാത്രം ഭയന്നാല്‍ മതി’; പറഞ്ഞത് മുസ്ലിം മതവിശ്വാസികളോട് മാത്രം; വര്‍ഗീയവാദികള്‍ വളച്ചൊടിച്ചുവെന്ന് എഎം ആരിഎഫ് എംപി

‘അല്ലാഹുവിനെ മാത്രം ഭയന്നാല്‍ മതിയെന്ന’ മുജാഹിദ് സംസ്ഥാന സമ്മേളനത്തിനുള്ള ആശംസ വളച്ചൊടിച്ചതാണെന്ന് സിപിഎം എംപി എഎം ആരിഫ്. ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്നതാണ് അവരുടെ ഈ സമ്മേളനസന്ദേശം. അതിലെ നിര്‍ഭയത്വം എന്നത് സന്ദര്‍ഭത്തില്‍ നിന്ന് വളച്ചൊടിച്ച് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് ഭയന്ന് അതിന്റെ അര്‍ത്ഥം കൂടി പറയാന്‍ ശ്രമിച്ചതാണ്. കുറഞ്ഞ സമയത്തെ ബൈറ്റ്...

ഒരാഴ്ചകൊണ്ട് 1400 രൂപയുടെ വർദ്ധന; സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടന്ന് സ്വര്ണവിലയാണ് ഇന്ന്  ഉയർന്നത്. വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. വിപണിയിൽ...

‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’, വിവാദ പരാമര്‍ശത്തില്‍ ജെബി മേത്തര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തര്‍ എം.പി. നടത്തിയ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസയച്ചു. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ മുരുക്കുംപുഴ ആര്‍.വിജയകുമാരന്‍ നായര്‍ മുഖേനയാണ് നോട്ടീസ്...

പാര്‍ട്ടികമ്മിറ്റിയില്‍ വാക്കേറ്റം: കുഴഞ്ഞുവീണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (78) അന്തരിച്ചു. നവംബര്‍ ഏഴിന് വൈകിട്ടാണ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയിരുന്നു ചികിത്സ. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജോയിക്ക് കേരള...

ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നം: എം.കെ മുനീര്‍

ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്ന് എം.കെ.മുനീര്‍. കെ. സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവനയില്‍ മുസ്ലിം ലീഗിന്റെ അതൃപ്തി യുഡിഎഫിനെ അറിയിച്ചു. ആലോചിച്ച് മറുപടി പറയാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. നാളെ പാണക്കാട് ചേരുന്ന ലീഗ് യോഗം വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണിവിടേണ്ട സാഹചര്യമില്ലെന്നും മുനീര്‍ പറഞ്ഞു. കെ. സുധാകരനെ ഉള്‍ക്കൊള്ളാനാകില്ലന്നാണ്...

യുവതിയുടെ പരാതി സിനിമാക്കഥപോലെ; ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമോ?, എല്‍ദോസിന്റെ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പീഡന പരാതിയിലെ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോ?. യുവതി നല്‍കിയ ആദ്യപരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്നും ഹൈക്കോടതി ആരാഞ്ഞു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും ഹൈക്കോടതി ഇന്നു പറഞ്ഞു. പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img