അർജൻറീന സൗദി ലോകകപ്പ് പോരാട്ടത്തിനിടെ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പേരിടൽ.
സൗദിയുമായി ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന ഇടവേളയിൽ ഷനീർ-ഫാത്തിമ ദമ്പതികളുടെ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാം നാളിൽ മൂന്ന് വട്ടം അവൻറെ...
ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചവരും...
കൊച്ചി ∙ പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസ്. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവൻ കോഴി ഗുരുതരമായി കൊത്തി പരുക്കേൽപിച്ചെന്ന പരാതിയിൽ, കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ...
കൊച്ചി∙ എച്ച്എംടിയിലും പരിസരങ്ങളിലും മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പൊലീസിന്റെ മുന്നറിയിപ്പ്. കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങൾ ബുദ്ധിമുട്ടാകുന്നുവെന്നു നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പൊലീസ് പതിച്ച നോട്ടിസിൽ പറയുന്നു.
ജോടികളായെത്തുന്ന കൗമാരക്കാരും യുവതീയുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികൾ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു....
കേരളത്തില്‍ പര്യടനം നടത്തുന്ന ശശി തരൂരിന് പൂര്‍ണ പിന്തുണ നല്‍കി കെ മുരളീധരന്‍ എംഎല്‍എ.ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നുമെന്ന് അദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള്‍ ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നു. കെല്‍ട്രോണ്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തവരെയും ഓവര്‍സ്പീഡും അടക്കമുള്ള ട്രാഫിക് നിയമലംഘകരെ കണ്ടെത്തുകയാണ് ലക്ഷ്യം.
പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത കെല്‍ട്രോണ്‍ സ്വന്തം ഉടമസ്ഥതയില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും....
തിരുവനന്തപുരം: സാനിറ്ററി പാഡിനുള്ളിൽ കുഴമ്പുരൂപത്തിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോ 35 ഗ്രാം സ്വർണവുമായി യുവതിയെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു.
കൊല്ലം സ്വദേശിനിയെയാണ് 53 ലക്ഷം രൂപ വിലയുള്ള സ്വർണവുമായി കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റുചെയ്തത്. ഷാർജയിൽ നിന്നും ചൊവ്വാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയാണ്. കസ്റ്റംസ് കേസെടുത്തു.
ശ്രീകണ്ഠപുരം∙ സംസ്ഥാനത്ത് ആദ്യമായി ഒരു എംഎൽഎ മുൻകയ്യെടുത്ത് നടപ്പാക്കുന്ന നിക്ഷേപക സംഗമത്തിൽ 51 സംരംഭങ്ങളിലായി പ്രഖ്യാപിച്ചത് 415 കോടിയിലധികം രൂപയുടെ നിക്ഷേപം.വരും ദിവസങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ഉറപ്പും ലഭിച്ചു. സജീവ് ജോസഫ് എംഎൽഎ മുൻകയ്യെടുത്തു നടത്തിയ നിക്ഷേപക സംഗമത്തിലാണ് ഈ നേട്ടം.
മൊത്തം 615 കോടി രൂപയുടെ നിക്ഷേപം മണ്ഡലത്തിൽ എത്തുമെന്നാണു കരുതുന്നത്.രാജ്യത്തിന്...
തിരുവനന്തപുരം: എസ്‌ഐ പരീക്ഷ നടന്ന ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം. ഉദ്യോഗാര്‍ത്ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്.
മൊബൈല്‍ പൊട്ടിത്തെറിച്ചതോ ഷോര്‍ട് സര്‍ക്യൂട്ടോ ആകും തീപിടിത്തതിന് കാരണമന്ന് പൊലീസ് പറഞ്ഞു. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിച്ചു.
മില്‍മ പാലിന്റെ പുതുക്കിയ വില ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും . നിലവിലുളള വിലയേക്കാള്‍ ഒരു ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ മില്‍മയ്ക്ക് ലഭിച്ചിട്ടില്ല. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മന്ത്രി ജെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...