ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ ഷോക്കേറ്റ് അപകടം. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടൗട്ട് കെട്ടി ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. നിലവില്‍...
കൊച്ചി ∙ എറണാകുളം പേണേക്കരയിൽ അതിഥി തൊഴിലാളിയെ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മുകളിൽ നിന്നു വീണു ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി കാലു നായക്(18) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് പോണേക്കര കരയിൽ മനയ്ക്കപ്പറമ്പ് കൃഷ്ണനഗർ റോഡിൽ വീടിന്റെ ടെറസിൽ നിന്നു ഗേറ്റിലേയ്ക്കു വീണത്.
കാൽ...
തിരുവനന്തപുരം: രാത്രി ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദിയൻകുളങ്ങരയിലാണ് സംഭവം.
ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ(58) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെയാണ് സംഭവം. ഭാര്യ ലൂർദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. ഇതിനുമുൻപും ഇവർക്കിടയിൽ വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നു.
കേരളത്തിലെ ലഹരി മാഫിയയെ പൂട്ടികെട്ടുമെന്ന് പൊലീസ്. ലഹരി കേസുകളില്‍ പ്രതികളാകുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും സ്വത്തുകണ്ടുകെട്ടുകയും ചെയ്യും. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം...
കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ഫുട്ബാൾ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതൽ മതനേതാക്കൾ രംഗത്ത്. ഫുട്ബാൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗം രംഗത്തെത്തി. ഇതിനെതിരെ മതനേതൃത്വം രംഗത്തുവരണമെന്ന് എസ് വെെ എസ് നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. അതിനിടെ, ഫുട്ബാൾ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകൻ അബ്ദുൽ...
മലപ്പുറം: ഫുട്ബോളിന്‍റെ പേരിൽ നടക്കുന്ന ധൂർത്ത് അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന ധൂർത്ത് ന്യായവുമാകുന്ന യുക്തി ദുരൂഹമെന്ന് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാമ്രാജ്യത്തിന്റെ പഴങ്കഥകൾ പറഞ്ഞ് ജനങ്ങളിൽ അകൽച്ച പരത്താൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കരുതെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ലെന്നും പോസ്റ്റില്‍ കെ ടി ജലീല്‍ കുറിക്കുന്നു. പാണക്കാട്...
അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ കേരളം വീണ്ടും കോടികള്‍ കടം എടുക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇക്കുറിയും 2000 കോടിയാണ് കടമെടുക്കുന്നത്. ഈ മാസം ആദ്യം സര്‍ക്കാര്‍ 2000 കോടി കടം എടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനാണ് വീണ്ടും കടമെടുക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു....
തിരുവനന്തപുരം: ഫുട്‌ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയെ തള്ളി കായിക മന്ത്രി വി.അബ്ദുറഹ്മാൻ. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല.സ്‌പോർട്‌സ് വേറെ മതം വേറെ. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
'കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. താരാരാധാന കായിക പ്രേമികളുടെ വികാരമാണ്'. മതം അതിന്‍റെ വഴിക്കും സ്പോട്സ് അതിന്‍റെ വഴിക്കും പോകട്ടെയെന്നു അദ്ദേഹം വ്യക്തമാക്കി.
ഫുട്ബോളിനോട്...
തിരുവനന്തപുരം: പ്രളയകാലത്ത് അനുവദിച്ച അരിക്ക് പണം നൽകണമെന്ന കേന്ദ്രത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം. പണം അടച്ചില്ലെങ്കിൽ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നൽകാൻ തീരുമാനിച്ചത്. 205.81 കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കുന്നത്. 2018 ആഗസ്റ്റിലെ പ്രളയ കാലത്താണ് എഫ്‍ സി ഐയിൽ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്....
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...