കുവൈത്ത് സിറ്റി: കഴിഞ്ഞ 11 മാസത്തിനിടെ കുവൈത്തില്‍ വിദേശികളെ വിവാഹം ചെയ്‍ത് 1262 പേരെന്ന് കണക്കുകള്‍. കുവൈത്ത് സ്വദേശികളായ 488 സ്‍ത്രീകള്‍ ഇക്കാലയളവില്‍ പ്രവാസികളായ പുരുഷന്മാരെ വിവാഹം ചെയ്‍തു. വിദേശികളെ വിവാഹം ചെയ്യുന്ന കുവൈത്തി വനിതകളുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുവൈത്തി വനിതകളെ വിവാഹം ചെയ്‍ത 81 പേര്‍ ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത...
ലെഗിന്‍സ് ധരിച്ചു സ്‌കൂളില്‍ എത്തിയതിന് പ്രധാന അദ്ധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അദ്ധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാവിലെ സ്‌കൂളില്‍ ഹാജര്‍ ഒപ്പിടാനായി പ്രധാന അദ്ധ്യാപികയായ റംലത്തിന്റെ അടുത്തെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം.
ലെഗിന്‍സ് ധരിച്ചെത്തിയ തന്നെ കണ്ടപ്പോള്‍ സ്‌കൂളിലെ...
ഡല്‍ഹി: രാജ്യത്തെ മാതൃമരണ റിപ്പോര്‍ട്ടില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം.മാതൃമരണ നിരക്ക് ഒന്നിൽ താഴെയുള്ള (0.9 ) ഏക സംസ്ഥാനമാണ് കേരളം. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.2018- 2019 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് ഒരു ലക്ഷത്തിൽ മരണം 19 ആയി കുറക്കാനായി.
പ്രാദേശിക തലത്തിൽ...
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാല്‍ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കണ്‍സള്‍ട്ടേഷന്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്.
സര്‍ക്കാര്‍ കമ്പനിയായ കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചത്....
തിരുവനന്തപുരം: പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് മാർച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ പൊലീസ് കേസെടുത്തു. കെ.പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. കണ്ടാലറിയാവുന്ന 700 പേരും കേസിൽ പ്രതികളാണ്.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുക്കോല മുതൽ മുല്ലൂർ വരെ ആണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. മുല്ലൂർ ക്ഷേത്രത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ക്രമസമാധാന പ്രശ്നം...
തിരുവനന്തപുരം∙ ഉപയോക്താക്കളുടെ മേല്‍ വന്‍ബാധ്യത വരുത്തുന്ന രീതിയില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ നീക്കം. ഇതിനെതിരെ ഇടതുസംഘടനകള്‍ ഉള്‍പ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചാല്‍ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും. പദ്ധതി നടപ്പാക്കാൻ വൈദ്യുതി ബോര്‍ഡിലെ വിതരണവിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്ന് സിഐടിയു യൂണിയന്‍ ആരോപിച്ചു. വിശദചര്‍ച്ചകള്‍ക്ക് ശേഷമേ പദ്ധതി...
കൊച്ചിയിലെ കാനകളുടെ അവസ്ഥയില്‍ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കോര്‍പറേഷന് നിരവധി തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇനി ഉപദേശിക്കാനില്ലെന്നും മടുത്ത് ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആരും കോടതി ഉത്തരവുകള്‍ അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും അദേഹം പറഞ്ഞു. ഹൈക്കോടതി ഹര്‍ജികളില്‍ നിന്ന് പിന്‍മാറുകയാണെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.സ്ഥിരമായി...
അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പാല്‍ പായസം വഴിപാട്. നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആര്‍. മണികണ്ഠനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്.
500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുന്‍ മത്സരങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിര്‍ണായകമായതിനാലാണ് പ്രത്യേക വഴിപാട്...
മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ . ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപ കൂടും. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില...
വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.. പൊലീസ് അനുമതിയില്ലാതെ മാര്‍ച്ച് നടത്താനിരിക്കെയാണ് ഈ നടപടി.
വൈദികരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിക്കും. അതേസമയം,
വിഴിഞ്ഞം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...