Kerala

മുസ്ലിം ലീഗ് വർഗീയപാർട്ടിയല്ല, ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വർഗീയ പാർട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്. 'മുസ്ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക്...

‘ലക്ഷ്യം വിവാഹിതരായ സ്ത്രീകള്‍, ലഹരി ഇടപാടും’; പീഡനക്കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ്. ചോദ്യം ചെയ്യലില്‍ പ്രതി  കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പുറത്ത് വരുന്നത്. പ്ലസ് വൺ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ തിരുവനന്തപും വിളവൂര്‍ക്കൽ മേഖലാ...

ബംഗാള്‍ ഉള്‍കടലില്‍ മാന്‍ദൗസ് ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ മാന്‍ദൗസ് ( Mandous ) ചുഴലിക്കാറ്റ് രൂപപ്പെട്ടു. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് ( ഡിസംബര്‍ 9) അര്‍ധരാത്രിയോടെ തമിഴ്‌നാട് – പുതുച്ചേരി – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ മണിക്കൂറില്‍ 65 – 75 കിലോമീറ്റര്‍ വരെ...

തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാര്‍ഡെത്തി, അടിച്ചത് കാര്‍; തട്ടിപ്പിന്റെ പുതുവഴി, പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി : സ്‌ക്രാച്ച് ആൻറ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. കഴിഞ്ഞ ദിവസം എറണാകുളം കാലടി സ്വദേശി റോയിക്ക് തപാലിൽ തട്ടിപ്പ് സമ്മാന കാർഡ് എത്തി. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച് നോക്കിയപ്പോൾ റോയിക്ക് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഈ സമ്മാനം കയ്യില്‍ കിട്ടുന്നതിന് എന്തൊക്കെ...

ഇന്ത്യയിൽ ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുന്നു, ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ സഖ്യം വേണമെന്ന് മുസ്ലിം ലീഗ്

മലപ്പുറം: നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് ഗുജറാത്തിലേതെന്ന് പ്രതികരിച്ച് മുസ്ലിം ലീഗ്. എൻഡിഎ വിരുദ്ധർ ഭിന്നിച്ചതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കെജ്രിവാൾ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. കെജ്‌രിവാളിന്റെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്തു. ഇന്ത്യയിൽ മുഴുവൻ ജനപ്രതിനിധികളെ വിലക്ക് വാങ്ങുകയാണെന്നും അദ്ദേഹം...

സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കാൻ ആഹ്വാനവുമായി സി.പി.എം

തിരുവനന്തപുരം: സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊണ്ട് സംസ്ഥാനതലങ്ങളില്‍ ബി.ജെ.പിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷപാര്‍ടികള്‍ പദ്ധതികള്‍ തയാറാക്കണം. ഗുജറാത്തില്‍ വന്‍വിജയം നേടിയ ബി.ജെ.പി ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. മൂന്ന്...

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷ്വറി ബസുകളിൽ കൂടുതലായും കയറുന്നത് ഐടി ജീവനക്കാരും, പ്രൊഫഷണൽ വിദ്യാർത്ഥികളും, ലക്ഷ്യം മനസിലാക്കി പൊലീസ്

തൃശൂർ: സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിന് കൊറിയർ, തപാൽ മാർഗം വ്യാപകമായി ലഹരിമാഫിയ സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ, ലഹരിക്കടത്ത് തടയാനായി കൊറിയർ സർവീസുകാർക്ക് എക്‌സൈസ് വകുപ്പിന്റെ നിർദ്ദേശം. സ്ഥിരമായി പാഴ്‌സൽ വരുന്ന മേൽവിലാസം നിരീക്ഷിക്കണമെന്നാണ് പ്രധാന നിർദ്ദേശം. കൊറിയർ കൈപ്പറ്റാൻ വരുന്നവരിൽ സംശയമുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങളും എല്ലാ കൊറിയർ സർവീസുകൾക്കും നൽകും. പരിശോധനയില്ലാത്തതിനാൽ കൊറിയർ...

നമ്മള്‍ പ്രതിമ നിര്‍മിച്ച് ഭക്തരെ വാര്‍ക്കുന്നു, അവര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച് പ്രതിഭകളെ വളര്‍ത്തുന്നു, നമ്മള്‍ ഗാലറികളില്‍ കളി കാണുന്നു- അരുണ്‍ കുമാര്‍

തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലേയും നിര്‍മിതികളെ സംബന്ധിച്ച് കുറിപ്പുമായി മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഇന്ത്യയില്‍ പ്രതിമ നിര്‍മിച്ച് ഭക്തരെ വാര്‍ക്കുമ്പോള്‍ വിദേശികള്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച് പ്രതിഭകളെ വളര്‍ത്തുകയാണെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതി. ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുമ്പോള്‍ പുള്ളാവൂര്‍ പുഴയിലെ ഛായാപടങ്ങള്‍ മാത്രമാണ് നമ്മളെ...

ബട്ടൺ രൂപത്തിലാക്കി ട്രോളിയിൽ ഒട്ടിച്ച് സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി കൊച്ചിയിൽ പിടിയില്‍

കൊച്ചി: ബട്ടൺ രൂപത്തിലാക്കി ട്രോളിയിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും വന്ന കാസർകോട് സ്വദേശി മുഹമ്മദാണ് ഇത്തരത്തിൽ 140 ഗ്രാം സ്വർണം നാല് ബട്ടൻസുകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സ്വർണം ട്രോളിയിലൂടെ കൈപ്പിടിയിലേക്ക് മാറ്റിയ ശേഷം അതിന്മേൽ ബാൻഡേജ് ഒട്ടിച്ചു. ശേഷം...

ആംആദ്മി വോട്ടുപിടിച്ചു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 2017ല്‍ 77 സീറ്റ് നേടിയപ്പോള്‍ 2022ല്‍ വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 58 സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടം. വോട്ടുവിഹിതത്തിലും കോണ്‍ഗ്രസിന് വന്‍ നഷ്ടം സംഭവിച്ചു. അതേസമയം, ഗുജറാത്തില്‍ കന്നി പോരാട്ടത്തിനിറങ്ങിയ എഎപിക്ക് ഒമ്പത് സീറ്റില്‍ മുന്നിലാണ്. പലയിടത്തും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img