തിരുവനന്തപുരം: സിപിഎം നേതാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത പാർട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. തിരുവനന്തപുരത്തെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചുവെന്നും സിപിഎം വിലയിരുത്തി.
അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ തിരുവനന്തപുരം ജില്ലാ നേതൃത്വം രൂക്ഷ...
ഡോക്ടറുടെ വ്യക്തമായ കുറുപ്പടിയില്ലാതെ ആന്റിബയോടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മിക്ക രോഗാണുക്കളിലും ആന്റിബയോടിക്ക് പ്രതിരോധത്തിന്റെ തോത് വളരെ കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയെടുക്കുന്നത്. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍ഡ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ വാര്‍ഷിക അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം.
കേരളത്തിലെ...
പുതിയ കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലും, മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു...
കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് രാജ്യസഭയില്‍ പ്രസംഗിച്ച പി വി അബ്ദുള്‍ വഹാബ് എം പിയോട് മുസ്‌ളീം ലീഗ് വിശദീകരണം ആവശ്യപ്പെടും. വി മുരളീധരനെ കേരളത്തിന്റെ അംബാസിഡറായി പ്രകീര്‍ത്തിച്ചുകൊണ്ടാണ് പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പ്രസംഗിച്ചത്. ഇത് മുസ്‌ളീം ലീഗിന്റെ നിലപാടല്ലന്നും, വി മുരളീധരനെക്കുറിച്ച് ലീഗിന് അങ്ങിനെ ഒരു നിലപാടില്ലന്നുമാണ് മുസ്‌ളീം ലീഗ്...
തിരുവനന്തപുരം∙ പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ ( കേരള ആന്റി സോഷ്യൽ ആക്ടിവീറ്റീസ് (പ്രിവൻഷൻ) ആക്ട്) ചുമത്താൻ തീരുമാനം. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...
തിരുവനന്തപുരം: യു.ഡി.എഫിന്‍റെ കരുത്ത് മുസ്‍ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് ചില നിലപാടുകള്‍ എടുത്തു. അപ്പോള്‍ പരാമര്‍ശങ്ങള്‍ വരും. നേരത്തെ ലീഗിന്‍റെ ചില നിലപാടുകള്‍ താന്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.വി ഗോവിന്ദന്‍ ലീഗിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി- "ഗോവിന്ദന്‍ മാഷ് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്....
തിരുവനന്തപുരം: സ്മൈല്‍ കേരള' വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത് കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനം വാര്‍ഷിക...
തിരുവനന്തപുരം : ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ...
കാസർഗോഡ് സ്വദേശിനിയായ പത്തൊമ്പതുകാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി.
പരാതിയിൽ ഇടനിലക്കാരി ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ യുവതിയുടെ കാമുകനും ഉൾപ്പെടും. കാസർഗോഡിന് പുറമെ മംഗളൂരു, തൃശൂർ എന്നിവടങ്ങളിൽ എത്തിച്ച് കൂടുതൽ പേർക്ക് മുന്നിൽ കാഴ്ച്ചവച്ചതായി യുവതി മൊഴി നൽകി.
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍. പിഎഫ്‌ഐ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് സീക്രട്ട് വിങ്ങ് പ്രവര്‍ത്തിച്ചിരുന്നത്. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നത് ഇവരാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കുന്നതും ഈ സീക്രട്ട് വിങ്ങാണ്. ഇതില്‍ പിഎഫ്‌ഐ നേതാക്കളടക്കം ചേര്‍ന്ന് ചര്‍ച്ച നടത്തി ചില പ്രത്യേക സമുദായങ്ങളെ ഭീതിപ്പെടുത്താന്‍...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...