Kerala

കാഴ്ച്ച മറച്ച് ബസിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ, ഒപ്പം കൂളിങ് സ്റ്റിക്കറും; കണ്ണടച്ച് എം.വി.ഡി

കോഴിക്കോട്: കാഴ്ച മറയ്ക്കുംവിധം ബസിനുപിന്നിലെ ചില്ലില്‍ മുഴുവനായും മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള കൂളിങ് ഫിലിം ഒട്ടിച്ച ബസിനെതിരേ നടപടിയെടുക്കാതെ മോട്ടോര്‍വാഹനവകുപ്പ്. 2021 ഡിസംബര്‍ ഒമ്പതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കിയ ബസിനെതിരേ ഇതുവരെ യാതൊരു നടപടിയുമില്ല. കെ.എല്‍. 13 എ.എഫ്. 2300 നമ്പറിലുള്ള കോഴിക്കോട് സുല്‍ത്താന്‍ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ. കോളേജ് റൂട്ടാണ് 'സല്‍ഫ മോള്‍' എന്ന ഈ...

ആകെ ക്ഷീണിതനായി സുശാന്ത് സിങ്; മരിക്കുന്നതിന് മുമ്പുള്ള നടന്റെ വിഡിയോ പുറത്ത്

ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ജൂൺ 14 നാണ് നടനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് ആദ്യം പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസ് ബോളിവുഡിലെ മയക്കു മരുന്ന് മാഫിയയിൽ ചെന്നെത്തുകയായിരുന്നു. സംഭവത്തിൽ നടിയും കാമുകിയുമായ റിയ ചക്രവർത്തിയെ പൊലീസ്...

60 വയസ്സുകഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസെടുക്കാന്‍ നിര്‍ദ്ദേശം, മാസ്‌ക് ധരിക്കണം, സംസ്ഥാനത്ത് കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു

തിരുവനന്തപുരം:60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ   അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ...

കേരളത്തെ നടുക്കിയ നരബലി, കഷായം കുടിപ്പിച്ച് കൊന്ന ഗ്രീഷ്മ; 2022-ല്‍ ചോരവീണ നാളുകള്‍

2022-ലും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയെന്ന വാര്‍ത്ത കേട്ട് മലയാളികള്‍ നടുങ്ങി. പാറശ്ശാലയില്‍ ഷാരോണ്‍ എന്ന കോളേജ് വിദ്യാര്‍ഥിയെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നത് അവന്‍ ഏറെ സ്‌നേഹിച്ചിരുന്ന കാമുകി ഗ്രീഷ്മയായിരുന്നു. ഒന്നര വര്‍ഷത്തോളം രഹസ്യമാക്കിവെച്ച നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം പുറത്തറിഞ്ഞതും ഈ വര്‍ഷമായിരുന്നു....

കണ്ണൂരില്‍ 66 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

നേതാക്കളെ വധിക്കാൻ പദ്ധതി? പിഎഫ്ഐ നേതാവായ ഹൈക്കോടതി അഭിഭാഷകൻ എൻഐഎയുടെ പിടിയിൽ

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട് എൻഐഎ നടത്തിയ റെയ്ഡിന് തുടർച്ചയായി എടവനക്കാട് സ്വദേശി മുബാറകിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇയാളുടെ വീട്ടിൽ എൻഐഎ സംഘം പുലർച്ചെ മുതൽ വൈകിട്ട് വരെ റെയ്ഡ് നടത്തിയിരുന്നു. വീട്ടിൽ നിന്നും ആയുധങ്ങൾ ലഭിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിവിധ സംസ്ഥാനങ്ങളിലായി...

ഗൂഗിൾ പേ വഴി കൈക്കൂലി; കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

കൊച്ചി: എറണാകുളത്ത് മണൽ മാഫിയയിൽനിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ പൊലീസ് ഉദ്യോസ്ഥർക്കെതിരെ നടപടിയുണ്ടാകും. പുത്തൻകുരുശ് പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്. സസ്‌പെൻഷനിലായ എസ്.ഐമാർ കൈപ്പറ്റിയ കൈക്കൂലിയുടെ വിഹിതം ഇവരിലേക്കും പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മണൽ മാഫിയയിൽനിന്ന് ഗുഗിൾ പേ വഴി കൈക്കൂലി വാങ്ങിയ...

‘മോദിയെ താഴെയിറക്കാൻ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണം’; ആൻറണിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം : നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിര്‍ന്ന നേതാവ് എ കെ ആൻറണിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ഭൂരിപക്ഷ വിഭാഗത്തിനായുള്ള ആൻറണിയുടെ രാഷ്ട്രീയം കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലേക്കെത്താനുള്ള അടവുനയമായാണ് വിലയിരുത്തപ്പെടുന്നത്....

പുതുവത്സരാഘോഷം: വാഹനപരിശോധനയും പട്രോളിങും നിരീക്ഷണവും കര്‍ശനമാക്കാൻ പൊലീസ്

തിരുവനന്തപുരം : പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത്...

ഭീമൻ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ആരോപണം, കത്തിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പ്രവർത്തകർ, പ്രതിഷേധം

കൊച്ചി : പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും  ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി. അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img