Kerala

നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികൾ; നിർണായക സുപ്രിംകോടതി വിധി ഇന്ന്

നോട്ട് അസാധുവാക്കൽ ഹർജ്ജികളിലെ വിധി ഇന്ന് സുപ്രിം കോടതി പറയും. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ...

പുതുവത്സരത്തില്‍ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം; മുന്നില്‍ തിരുവനന്തപുരം

പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റില്‍...

എല്ലാം ഒരുപോലെയുള്ള രണ്ടു ബുള്ളറ്റുകളിൽ വ്യാജൻ ആരെന്ന് കണ്ടുപിടിക്കാൻ 30 വർഷം പിന്നോട്ടുപോയി അരിച്ചുപെറുക്കി, ഒടുവിൽ ആ സത്യം മോട്ടോർ വാഹനവകുപ്പ് മനസിലാക്കി

തലശ്ശേരി: നമ്പർ പ്ളേറ്റുമുതൽ എഞ്ചിൻ നമ്പർ വരെ ഒരുപോലെയുള്ള രണ്ടു ബുള്ളറ്റുകളിൽ വ്യാജൻ ആരെന്ന് കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ചത് 30 വർഷം പിന്നോട്ട്. ഒരേ നമ്പറിൽ 2 ബുള്ളറ്റ് ബൈക്കുകൾ ഓടുന്നതായി വിവരം ലഭിച്ചതിനെതുടർന്നായിരുന്നു അന്വേഷണം. ഒരെണ്ണം തലശ്ശേരിയും മറ്റേത് വടകരയും. വണ്ടികൾ ആലപ്പുഴ രജിസ്'ട്രേഷനിലുള്ളവ. രണ്ട് വണ്ടികളും പിടിച്ചെടുത്ത് വടകര RT...

പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയില്‍വേ, നടപടി റിസർവേഷൻ സീറ്റുകള്‍ കയ്യേറുന്നതിനെ തുടര്‍ന്ന്

തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റ് നല്‍കുന്നത് റെയിൽവേ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. മുൻകൂര്‍ റിസർവ് ചെയ്‍ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകള്‍ പകൽ സമയങ്ങളില്‍ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കയ്യേറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ഈ സംവിധാനം...

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വെളിപ്പെടുത്തല്‍; അഭിഭാഷകനും സ്വകാര്യ ചാനലിനുമെതിരേ കേസ്

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരേയും വാര്‍ത്ത റിപോര്‍ട്ട് ചെയ്ത ചാനലിനെതിരേയും പോലിസ് കേസെടുത്തു. കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ടി പി ഹരീന്ദ്രനെതിരെയും കണ്ണൂര്‍ വിഷന്‍ ചാനല്‍ മേധാവിക്കും റിപോര്‍ട്ടര്‍ക്കുമെതിരേയാണ് ഐപിസി 153ാം വകുപ്പ് പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്‌ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ...

ഇന്ധന വിലയില്‍ വലിയ കുറവ്; കര്‍ണാടകയില്‍ നിന്നും ഡീസല്‍ വാങ്ങി കെഎസ്ആര്‍ടിസി; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കര്‍ണാടകയില്‍ നിന്നും ഡീസല്‍ എത്തിച്ച് കെഎസ്ആര്‍ടിസി. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ഡിപ്പോളകിലേക്കാണ് കര്‍ണാടകയില്‍ നിന്നും കെഎസ്ആര്‍ടിസി ഡീസല്‍ എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാകുമെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ മറ്റുവഴികളില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. കര്‍ണാടകയുടെ ആസ്ഥാനമായ ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമാണ് ഡീസല്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. കെഎസ്ആര്‍ടിസി കേരളത്തിലെ ഇന്ധനത്തിന്റെ...

സമസ്ത നിലപാട് കടുപ്പിച്ചു; മുജാഹിദ് സമ്മേളനത്തിൽനിന്ന് പാണക്കാട് തങ്ങൾമാർ പിന്മാറി

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കർശന നിലപാട് സ്വീകരിച്ചതോടെയാണ് പരിപാടിയിൽ നിന്ന് പാണക്കാട് തങ്ങൾമാർ പിന്മാറിയത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഇവർ സംഘാടകരെ അറിയിച്ചു. മുജാഹിദ് സമ്മേളനത്തിൽ സുന്നി നേതാക്കന്മാർ ആരുംപങ്കെടുക്കില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. പാണക്കാട് കുടുംബത്തിൽ നിന്ന് സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും വരാൻസാധിക്കില്ലെന്ന്...

2022 : കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങളുണ്ടായ വർഷം

കോഴിക്കോട് : കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിച്ച വർഷമാണ് കടന്ന് പോയത്. ഇടനിലക്കാരില്ലാതെ മുസ്ലിം സംഘടനകളുമായി ഇടതുപക്ഷം നേരിട്ട് ആശയവിനിമയം നടക്കാൻ തുടങ്ങിയത് മാത്രമല്ല മുസ്ലിം ലീഗിന് ഇടത് പക്ഷത്തേക്ക് ചായാനുള്ള അവസരവുമൊരുങ്ങി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതാണ് പോയ വർഷം ന്യൂനപക്ഷ ങ്ങൾക്കിടിൽ ഏറ്റവും ചർച്ചാ വിഷയമായ രാഷ്ട്രീയ നീക്കം. വഖഫ് ബോർഡ് നിയമനങ്ങൾ...

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല ; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദ്ദനം

തൃശൂർ: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികളെ മർദിച്ച് യുവാവ്. കുന്നംകുളം ചൂണ്ടലിൽ കറി ആൻഡ് കോ എന്ന ഹോട്ടൽ ഉടമകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് സുധിയുടെ തലയ്ക്ക് അടിയേറ്റു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു...

പ്രണയ വിവാഹം: മകൾക്ക് രക്ഷിതാക്കളുടെ പണത്തിന് അർഹതയില്ലെന്ന്​ കോടതി

ഇരിങ്ങാലക്കുട: വീട്ടുകാരറിയാതെ പ്രണയിച്ച്​ വിവാഹിതയായ മകൾക്ക് രക്ഷിതാക്കളിൽനിന്ന് വിവാഹ ചെലവിനോ മറ്റ്​ ചെലവുകൾക്കോ പണം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത നൽകിയ ഹരജിയാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാർ തള്ളിയത്. അച്ഛൻ തനിക്ക് വിവാഹ ചെലവിന് പണം നൽകിയില്ലെന്ന് കാട്ടിയാണ് പെൺകുട്ടി കോടതിയെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img