Kerala

അല്‍ഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; കോട്ടയത്ത് നഴ്‌സ് മരിച്ചു; ജീവനെടുത്തത് രണ്ട് മാസം മുന്‍പ് ‘പൂട്ടിയ’ ഹോട്ടല്‍

ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ് രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്നാണ് രശ്മി അല്‍ഫാം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും തുടര്‍ന്നു വയറിളക്കവും അനുഭവപ്പെട്ടു. ശാരീരികമായ തളര്‍ന്നതിനെ തുടര്‍ന്നു...

ഒറ്റ പ്രസവത്തിൽ ജനനം, പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നതും ഒന്നിച്ചു തന്നെ; ഒരേ ദിവസം മനസമ്മതം മൂളി 3 സഹോദരിമാർ

പറവൂർ: ഒരുമിച്ച് ജനിച്ചു കളിച്ചു വളർന്നവർ പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നതും ഒരുമിച്ചാകുന്ന അപൂർവ്വ നിമിഷത്തിന് വേദിയായിരിക്കുകയാണ് കച്ചേരിപ്പടി സെന്റ് ജർമയിൻസ് പള്ളി. മൂന്ന് സഹോദരിമാരുടെ മനസമ്മതമാണ് ഒരേ ദിവസത്തിൽ ഒരേ നിമിഷത്തിൽ നടത്തിയത്. ബിസിനസുകാരനായ ചേന്ദമംഗലം കാച്ചപ്പിള്ളി തമ്പി ചെറിയാന്റെയും അധ്യാപികയായ ആഷയുടെയും മക്കളായ മഹിമ മേരി, മരിയ നൊബർട്ട, മമത വിക്റ്ററീന എന്നിവരുടെ...

പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംഘടന

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി,ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു. പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എച്ച്.പിയില്‍ നി്ന്നുംപുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടത്. ഒരു സിനിമ ജനിക്കുന്നതിന്...

കേരളത്തിൽ ആലപ്പുഴയിൽ മാത്രം മൂന്ന് മിനിട്ട് മുമ്പ് പുതുവർഷമെത്തി, അതിന്റെ കാരണമാണ് രസകരം

ആലപ്പുഴ: പുതുവത്സരത്തെ വരവേൽക്കാൻ ആലപ്പുഴ ബീച്ചിലെത്തിയവർ മൂന്ന് മിനിട്ട് മുമ്പേ 'പുത്തൻ വർഷ'ത്തെ വരവേറ്റു. 12 മണി ആയെന്ന് തെറ്റിദ്ധരിച്ച് 11.57നാണ് സംഘാടകർ ആദ്യ വെടി പൊട്ടിച്ചത്. പിന്നീട് തുടർച്ചയായി വർണപ്പടക്കങ്ങൾ ആകാശത്ത് വിരിഞ്ഞതോടെ, തീരത്ത് തിങ്ങി നിറഞ്ഞു നിന്നവർ ആയിരക്കണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തി. ഇതോടെ കൃത്യം 12 ആയപ്പോഴേക്കും പറത്തിവിടാൻ ഭൂരിഭാഗം...

”മെസിയും നെയ്മറുമില്ല… എംബാപ്പെക്ക് ഗോളുമില്ല, ഇപ്പോള്‍ കാര്യം മനസിലായിക്കാണുമല്ലോ”- പന്ന്യന്‍ രവീന്ദ്രന്‍

ഫ്രഞ്ച് ലീഗില്‍ ലെന്‍സിനെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിറകെ ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവും ഫുട്ബോള്‍ നിരീക്ഷകനുമായ പന്ന്യന്‍ രവീന്ദ്രന്‍. മെസ്സിയും നെയ്മറും കണിശമായി നൽകുന്ന പാസിന്റെ ബലംകൂടിയാണ് എംബാപ്പെയുടെ ഗോൾനേട്ടങളിൽ പലതുമെന്നും ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറിച്ചു. കഴിഞ്ഞ ദിവസം മെസ്സിയും...

പാണക്കാട് കുടുംബത്തെ സമസ്ത ഭീഷണിപ്പെടുത്തി സമ്മേളനത്തിൽ നിന്ന് അകറ്റി: കെഎൻഎം സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: മുസ്ലീം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്ത സമസ്ത ഭീഷണിപ്പെടുത്തി മുജാഹിദ് സമ്മേളത്തിൽ നിന്ന് അകറ്റിയെന്ന് ഡോ എഐ അബ്ദുൾ മജീദ് സ്വലാബി. അതുകൊണ്ട് ലീഗ് വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെഎൻഎമ്മിനും കഴിയും. വിട്ടു നിൽക്കുന്ന കാര്യം കോർഡിനേഷൻ കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചതാണ്. പാണക്കാട് തങ്ങൾമാരെ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി...

ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം മൂലം 2021ല്‍ പൊലിഞ്ഞത് 1040 ജീവനുകള്‍; ഞെട്ടിപ്പിക്കുന്ന കേന്ദ്ര റിപ്പോര്‍ട്ട്

2021ല്‍ ആകെ 1040 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ആകെ 1997 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ റോഡപകടങ്ങള്‍-2021 എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2021ല്‍ 222 പേരുടെ മരണത്തിന് കാരണമാക്കിയത് ചുവപ്പ്...

ലീഗ് വിളിച്ച മുസ്‌ലിം മതസംഘടനകളുടെ യോഗത്തില്‍നിന്ന് മുജാഹിദ് വിഭാഗം വിട്ടുനില്‍ക്കും

കോഴിക്കോട്∙ ജന്‍ഡര്‍ ന്യൂട്രാലിറ്റി, ഏക സിവില്‍ കോഡ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് വിളിച്ച മുസ്‌ലീം മതസംഘടനകളുടെ യോഗത്തില്‍നിന്ന് മുജാഹിദ് വിഭാഗം വിട്ടുനില്‍ക്കും. മുജാഹിദ് സമ്മേളനത്തില്‍നിന്ന് പാണക്കാട് തങ്ങള്‍മാര്‍ വിട്ടുനിന്നിരുന്നു. ഇതിനുള്ള പ്രതിഷേധമറിയിക്കാനാണ് മുജാഹിദിന്‍റെ പിന്‍മാറ്റം. കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട് സ്വപ്ന നഗരിയിലായിരുന്നു മുജാഹിദിന്റെ സംസ്ഥാന സമ്മേളനം നടന്നത്.മുനവറലി ഷിഹാബ് തങ്ങളും റഷീദലി ഷിഹാബ് തങ്ങളും...

ഓൺലൈനിൽ ഹിറ്റായി മലയാളികളുടെ സ്വന്തം പൊറോട്ട; ഒപ്പം ഇഷ്ടം കൂടി ബിരിയാണിയും ഇടിയപ്പവും

കൊച്ചി: ഭക്ഷണകാര്യത്തില്‍ മലയാളിക്കൊപ്പംചേര്‍ത്ത് വായിക്കുന്ന വിഭവം ഏതെന്നുചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ...പൊറോട്ട. ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ കണക്കെടുക്കുമ്പോഴും മലയാളിക്ക് പൊറോട്ട കഴിഞ്ഞേ മറ്റെന്തുമുള്ളൂ. സാദാ പൊറോട്ട, കൊത്തു പൊറോട്ട, നൂല്‍ പൊറോട്ട, ബണ്‍ പൊറോട്ട, കോയിന്‍ പൊറോട്ട അങ്ങനെ നീളുന്നു മലയാളിയുടെ തീന്‍മേശയിലെ പൊറോട്ടവിശേഷം... മലയാളിക്ക് പൊറോട്ടയോടുള്ള ഈ ഇഷ്ടംപറയുന്ന കണക്കുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗി...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഇ-ഫയല്‍ മാത്രം; കടലാസ് ഫയലുകള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി. ഇത് നടപ്പാകുന്നതോടെ സര്‍ക്കാര്‍ഓഫീസുകളില്‍ കടലാസുഫയലുകളുണ്ടാവില്ല. സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തേതന്നെ ഓണ്‍ലൈനാക്കിയിരുന്നു. ഫയല്‍നീക്കം സുഗമമാക്കാനും ഫയല്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img