Kerala

കാസര്‍കോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന് അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എ കെ രമേന്ദ്രന്‍ അറിയിച്ചു. വളര്‍ത്തു പന്നികളിലും...

അല്‍ഫാമിനും മന്തിക്കുമൊപ്പം ഇനി വെജിറ്റബിള്‍ മയോണൈസ്; നോണ്‍ വെജ് നിര്‍ത്തും

കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും റെസ്റ്റോറന്‍റുകളിലും പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ഇനി വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആയിരിക്കും നല്‍കുകയെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍(ബേക്ക്) അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന്‍റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ...

സര്‍,മാഡം, മാഷ് വിളി വേണ്ട… ലിംഗ വ്യത്യസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട...

ഏലയ്ക്കയിലെ കീടനാശിനി: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു, ഏലയ്ക്ക ഇല്ലാത്ത അരവണ നാളെ മുതല്‍

ശബരിമലയിലെ അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി. കീടനാശിനി ഉപയോഗിച്ചുള്ള ഏലക്കായാണ് അരവണയില്‍ ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍, അടിയന്തരമായി അരവണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് അരവണ വിതരണം നിര്‍ത്തിവെച്ചു. സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നടപടികള്‍ സ്വീകരിക്കണം. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത്...

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തു; കണ്ണൂർ സെൻട്രൽ ജയിലില്‍ പാര്‍പ്പിക്കും

കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 10 വർഷം തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലില്‍ തടവില്‍ പാര്‍പ്പിക്കും. എം.പിയുമായി പൊലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടു. എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെ 2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ...

കോണ്ടം വഴി സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി അറസ്റ്റില്‍

സ്വര്‍ണം കടത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കള്ളക്കടത്ത് സംഘങ്ങള്‍. കോണ്ടത്തിലാക്കി ദ്രവരൂപത്തിലാക്കിയാണ് ഇക്കുറി സ്വര്‍ണം കടത്തിയത്. ഇങ്ങനെ തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് റെയില്‍വേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പരശുറാം എക്സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്...

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിൽ എത്തി

തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്. സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി. കേരള...

പന്ത് തട്ടി ഗിന്നസ് റെക്കോർഡിൽ ഇടം നേടി മലപ്പുറം

മലപ്പുറം: പന്ത് തട്ടി മലപ്പുറവും കേരളവും ​ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ 12 മണിക്കൂർകൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. 12 മണിക്കൂർകൊണ്ട് ഏറ്റവുമധികം...

‘ഹോട്ടൽ മേഖലയെ തകർക്കരുത്’, മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ

കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളെ തുടർന്ന് ഹോട്ടൽ മേഖലയെ തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ. കാസര്‍ഗോഡ് വിദ്യാർഥി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് തെളിഞ്ഞു. ഹോട്ടലുകളിൽ നിരന്തര പരിശോധന വേണം ബോധവത്കരണവും ഉറപ്പാക്കണം. കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയും എടുക്കണം. എന്നാൽ മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. എന്നാൽ അറുപത് ജി എസ് എമ്മിന് താഴെയുളള  ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img