ബംഗളൂരു: വീട്ടിനകത്ത് വാളുകൾ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്. ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ ഹിന്ദു വീടുകളിലും ആയുധങ്ങൾ കരുതണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്നലെ കലബുറഗിയിൽ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു പ്രമോദ് മുത്തലികിന്റെ വിവാദ പരാമർശങ്ങൾ.
ഹിന്ദുക്കൾ മുൻപും ആയുധങ്ങളെ പൂജിക്കുന്നതാണ്. ഇപ്പോൾ നമ്മൾ പേനയെയും പുസ്തകങ്ങളെയും വാഹനങ്ങളെയുമെല്ലാം...
കൊല്ലം: കൊല്ലം നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ട് വന്ന അവിശ്വാസ പ്രമേയം യുഡിഎഫ് കൗണ്‍സിലർമാരുടെ പിന്തുണയോടെ പാസായി. ഇതോടെ, യുഡിഎഫ് പിന്തുണയോടെ പ്രസിഡന്‍റായ ആർ സത്യഭാമ പുറത്തായി.
18 അംഗങ്ങളിൽ ബിജെപിയുടെ 7 അംഗങ്ങളും 3 യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 4 ഇടതുപക്ഷ അംഗങ്ങളും 3 കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ നിന്ന്...
കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്.
നാല് വർഷമായി അധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്കൂളിൽ നിന്നും എത്തിയതാണ്....
രോഗം വന്നതും പ്രായാധിക്യം മൂലം ചത്തതുമായി കോഴികളെ വെട്ടിയൊരുക്കി കേരളത്തിലെ വിപണികളില്‍ വില്‍ക്കുന്നുവെന്ന് വ്യക്തമായിട്ടും നടപടികള്‍ സ്വീകരിക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇന്നു കൊച്ചിയില്‍ നിന്നു പിടിച്ച 500 കിലോ കോഴിയിറച്ചിയും ഇത്തരത്തില്‍പ്പെട്ടതാണ്. സുനാമി ഇറച്ചിയെന്ന് വിളിക്കുന്ന ഇവ മരണത്തിന് വരെ കാരണമാക്കുന്നവയാണ്.
പ്രധാനമായും തമിഴ്നാട്ടിലെ ഡിണ്ടിഗല്ലില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വഴിയാണ് ഇവ എത്തിക്കുന്നത്. ബേക്കറി...
തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പൂര്‍ണ...
കരിപ്പൂര്‍: നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസര്‍വീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസര്‍വീസുകള്‍ വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചു.
റണ്‍വേനവീകരണം പ്രധാനമായും ആഭ്യന്തര സര്‍വീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍...
തിരുവനന്തപുരം: മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ്...
കൊണ്ടോട്ടി: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. 4.65 കിലോ വരുന്ന സ്വർണ്ണമാണ് രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്. രണ്ടു കേസിലും...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...