തിരുവനന്തപുരം: തിരുവനന്തപുരത്തെ ചില പൊലീസുകാർക്ക് ഗുണ്ടാസംഘങ്ങളുമായി വഴിവിട്ട ബന്ധമെന്ന് റിപ്പോർട്ട്. ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവരുടെ പേരെടുത്താണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. ഓം പ്രകാശ് ഉൾപ്പെടെയുള്ള ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം പാറ്റൂരിൽ കഴിഞ്ഞ ഞായറാഴ്ച ഓം പ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിഥിനെയും സംഘത്തെയും വെട്ടിയിരുന്നു. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ...
മരണമടഞ്ഞവരുടെ പേരില്‍ ക്ഷേമപെന്‍ഷനായി 29 ലക്ഷം രൂപ വിതരണം ചെയ്തതായി കണ്ടെത്തി. പത്തനം തിട്ട നഗരസഭയിലാണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരവാകാശ രേഖയിലാണ് ഈ വിവരമുള്ളത്. പത്തനം തിട്ട നഗരസഭയുടെ സാമൂഹ്യ ക്ഷേമ വിഭാഗത്തിലാണ് ഈ തട്ടിപ്പു നടന്നതെന്നാണ് വിവരം.
മരിച്ചപോയ നിരവധി പേരുടെ പേരില്‍ ഇപ്പോഴും പെന്‍ഷന്‍ ബന്ധുക്കളടക്കമുളളര്‍ കൈപ്പറ്റുന്നുണ്ടായിരുന്നു...
കോഴിക്കോട്: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ് റിപ്പോർട്ട്. കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. എവിടെയാണ് ആയുധനിർമ്മാണം നടന്നതെന്നറിയില്ലെന്നും ഉത്തരവ് സർക്കാർ നിർദ്ദേശം മാനിച്ചെന്നും ഡയറക്ടർ ബൈജു ഭായ്.
അതേസമയം സാങ്കേതിക വിദ്യാഭ്യാസ ലാബുകളിൽ...
മലപ്പുറം: മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ്...
കണ്ണൂര്‍: ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന് ചിക്കൻ കഴിച്ച് പൂച്ചകൾ. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം.
രണ്ട് പൂച്ചകളാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് സ്റ്റാന്‍റില്‍ കയറിയിരുന്ന് ഷവർമ കഴിച്ചത്. പയ്യന്നൂരിലെ മജ്‍ലിസ് റസ്റ്റോറന്റിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പൂച്ച കയറിയതിന് പിന്നാലെ ഷവർമ നശിപ്പിച്ചതായി ഹോട്ടലുട അറിയിച്ചു.
ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മാറ്റാൻ ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചകൾ കയറി ഷവർമ...
ഇടുക്കി: ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകം തന്നെ. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മദ്യം കൊണ്ടുപോയി കൊടുത്തത് സുധീഷ് തന്നെയാണ്. സംശയത്തെ തുടർന്ന് നടത്തിയ...
കൊച്ചി: അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
അനധികൃത ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ...
കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചേവായൂര്‍ സ്വദേശികളായ മൂന്നുപേര്‍ കസ്റ്റഡിയിലാണ്. ഒരാള്‍ക്കായി തിരച്ചില്‍. പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം...
തിരുവനന്തപുരം∙ സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു.
ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍,...
തിരുവനന്തപുരം: ബില്ല് തരാനും ഫ്യൂസൂരാനും മാത്രമല്ല പണം വാങ്ങാനും കെ.എസ്.ഇ.ബി ഇനി വീട്ടിലെത്തും. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വഴി പണം അടക്കാനും ബില്ല് നല്‍കാനും കഴിയുന്ന ആന്‍ഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി രംഗത്ത് ഇറക്കുന്നത്. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കും. ഇതിനായി 200 പോസ്(POS) സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ യെസ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...