Kerala

കണ്ണൂരില്‍ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു, നില ഗുരുതരം; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഉത്സവത്തിനിടെ വെട്ടേറ്റു. തലശ്ശേരി പന്ന്യന്നൂരില്‍ തിറ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനാണ് വെട്ടേറ്റത്. കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തലശേരിയിലെ സ്വകാര്യ ആശുപ്രതിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.  

രണ്ട് മാസം കൊണ്ട് പോളണ്ടുകാര്‍ കുടിച്ചു തീര്‍ത്തത് അമ്പതിനായിരം ബോട്ടില്‍ ‘ മലയാളി’ പാലക്കാട്ടുകാരന്റെ ബിയര്‍ യൂറോപ്പ് കീഴടക്കുന്നു

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളികള്‍ ഇപ്പോഴും ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ നിത്യജീവിതത്തിലെ ആഘോഷമാക്കി മാറ്റുകയാണ്. പാലക്കാട്ടുകാരന്‍ ചന്ദ്രമോഹന്‍ നെല്ലൂര്‍ ഉണ്ടാക്കിയ ‘മലയാളി’ ബിയര്‍ ആണ് ഇപ്പോള്‍ പോളണ്ടിലെ പബ്ബുകളിലെയും ബാറുകളിലെയും റസ്റ്റോറന്റുകളിലെയും താരം. രണ്ടുമാസം കൊണ്ട് അമ്പതിനായിരം ‘ മലയാളി’ യാണ് പോളണ്ടിലെ പബ്ബുകളിലും ബാറുകളിലുമായി...

‘എനിക്ക് നിറം നഷ്‌ടപ്പെടുന്നു’; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സര്‍ രോഗത്തോട്‌ ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്‌ത തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ പറയുകയാണ് മംമ്ത. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത ഇപ്പോള്‍. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ആണ്...

​ബാ​ബ​റി മ​സ്ജി​ദി​ന്റെ​ ത​ക​ർ​ച്ച​ മ​ത​രാ​ഷ്ട്ര​വാ​ദ​ത്തെ ​​എ​തി​ർ​ക്കാ​നു​ള്ള​ ഊ​ർ​ജ്ജം​ ന​ൽ​കി​: ക​മ​ൽ​ഹാ​സ​ൻ

​കോ​ഴി​ക്കോ​ട്:​ ഹേ​ റാം​ സി​നി​മ​യാ​ണ് ത​ന്നെ​ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് ന​ട​ൻ​ ക​മ​ൽ​ഹാ​സ​ൻ​. ബാ​ബ​റി മ​സ്ജി​ദി​ന്റെ​ ത​ക​ർ​ച്ച​യോ​ടെ​ മ​ത​രാ​ഷ്ട്രീ​യ​ത്തെ​ വി​മ​ർ​ശി​ക്കാ​നു​ള്ള​ ബോ​ധ​വു​മു​ണ്ടാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം​ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കേ​ര​ള​ ലി​റ്റ​റേ​ച്ച​ർ​ ഫെ​സ്റ്റി​വ​ലി​ൽ​ ഫൈ​ന്റിം​ഗ് മൈ​ പൊ​ളി​റ്റി​ക്സ് എ​ന്ന​ വി​ഷ​യ​ത്തി​ൽ​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ അ​ദ്ദേ​ഹം​. ത​ന്റെ​ അ​ച്ഛ​ൻ​ തി​ക​ഞ്ഞ​ ഗാ​ന്ധി​യ​നാ​യി​രു​ന്നു​. അ​ദ്ദേ​ഹ​ത്തി​ലൂ​ടെ​യാ​ണ് ഗാ​ന്ധി​യെ​ അ​ടു​ത്ത​റി​ഞ്ഞ​ത്. അ​തു​വ​രെ​ മ​റ്റ് കു​ട്ടി​ക​ളെ​പ്പോ​ലെ​ രാ​ഷ്ട്രീ​യം​ ക​ണ്ട​...

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍; ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തു; സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ റെയില്‍വെ പൊലീസ്

നാഗര്‍കോവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിഅര്‍ജുന്‍ ആയങ്കിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാംനാഗര്‍കോവില്‍ എക്‌സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ അര്‍ജുന്‍ ആയങ്കി യാത്ര ചെയ്തതു ടിടിഇ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു...

‘തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകും’; വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി

വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രമുഖന്‍ ബി.ജെ.പി.യിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ബി.ജെ.പി.യിലേക്ക് കൂടുമാറിക്കഴിഞ്ഞു. ബി.ജെ.പി. ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം. പ്രാദേശിക കക്ഷികള്‍ ചേരുന്ന ബദല്‍ രാഷ്ട്രീയമാണ് വരാനിരിക്കുന്നത്. ആവശ്യമെങ്കില്‍ ബി.ജെ.പി.യിലേക്ക് പോകും എന്നുപറയുന്ന ഒരു കെ.പി.സി.സി. അധ്യക്ഷനാണ്...

റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥിനി KSRTC ബസ്സിടിച്ച് മരിച്ചു;ദാരുണാന്ത്യം കൂട്ടുകാരിയുടെ കണ്‍മുന്നിൽ

കലവൂർ: റോഡ് മുറിച്ചുകടന്ന വിദ്യാർഥിനി കൂട്ടുകാരിയുടെ കൺമുന്നിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു മരിച്ചു. മണ്ണഞ്ചേരി പനയ്ക്കൽ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടിൽ സഫ്‌നാ സിയാദ് (15) ആണു മരിച്ചത്. കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ആലപ്പുഴ-മുഹമ്മ റോഡിൽ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം. ട്യൂഷൻ സെന്ററിലേക്കു പോകാനായി സ്വകാര്യ...

‘കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം, രണ്ട് മാസം ഗര്‍ഭിണി’; കുറിപ്പ് വൈറല്‍

കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം മാത്രമായ യുവതിക്ക് രണ്ട് മാസം പ്രായമുള്ള ഗര്‍ഭം. ഇത് കേള്‍ക്കുമ്പോഴെ ആളുകള്‍ ചിന്തിക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ! പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം. എന്നാല്‍ വൈദ്യശാസ്ത്രപരമായി ഈ സാഹചര്യത്തെ വിശദീകരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ ആണ്...

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നടപടി വൈകുന്നു, പരാതി നല്‍കാനൊരുങ്ങി ഹര്‍ഷിന

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരി ഹര്‍ഷിന ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹര്‍ഷിനയുടെ തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. സംഭവം വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് അന്വേഷണം...

ഫുട്ബോള്‍ ഗ്രൌണ്ടില്‍ മകനും സഹകളിക്കാരും തമ്മില്‍ തര്‍ക്കം; 11 കാരനെ തല്ലിച്ചതച്ച് സ്ത്രീ, കേസ്

തേവയ്ക്കല്‍ : എറണാകുളം തേവയ്ക്കലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച സ്ത്രീയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. തേവയ്ക്കൽ സ്വദേശി സുനിത അഫ്സലിനെതിരെയാണ് കേസ്. പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തേവയ്ക്കൽ കൊളോട്ടി മൂല മൈതാനത്ത് വച്ച് വച്ചാണ് സുനിത പതിനൊന്ന് വയസുകാരൻ സഹദിനെ ക്രൂരമായി മർദ്ദിച്ചത്. മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img