അടുത്തമാസം ഒന്നുമുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വീണാ ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു.
അതിനിടെ, വടക്കന്‍ പറവൂരില്‍നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. അല്‍ഫാം അടക്കമുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുമ്പാരി ഹോട്ടലില്‍നിന്നാണ് പിടികൂടിയത്. അതേസമയം, ഇന്നലെ...
പത്തനംതിട്ട : റോഡ‍് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം. പ്ലെയിൻ സിമന്റ് കോൺക്രീറ്റാണ് കരാറിൽ പറഞ്ഞിട്ടുള്ളതെന്ന് റീ...
കൊച്ചി: എറണാകുളം പറവൂരിൽ ഭക്ഷ്യവിഷബാധ. പറവൂർ ടൗണിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് കുട്ടികൾ അടക്കം ആറുപേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് എന്ന് താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടർന്ന് പറവൂർ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചു.
ഇന്നലെ പറവൂർ ടൗണിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛർദിയും വയറുവേദനയെയും തുടർന്ന്...
സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്താനുള്ള ഗതാഗതവകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറി. 'കെ.എല്‍. 99' സീരീസാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശത്തിലുള്ളത്.
'കെ.എല്‍. 99-എ' സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. 'കെ.എല്‍. 99-ബി' കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-സി' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-ഡി' പൊതുമേഖലാ...
ഡേറ്റിംഗ് ആപ്പുകൾക്ക് വലിയ പ്രചാരമാണ് സമീപകാലത്തായി ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിരവധിപ്പേരാണ് ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുന്നതും കാണുന്നതും ഡേറ്റ് ചെയ്യുന്നതുമെല്ലാം. നേരത്തെ നമ്മുടെ സമൂഹത്തിന് ഡേറ്റിംഗ് ആപ്പ് എന്നതൊക്കെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു എങ്കിൽ ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറിമറിയുകയും ഡേറ്റിംഗ് ആപ്പുകൾ പരിചിതമാവുകയും ചെയ്തു.
എന്നാൽ, ഇന്ത്യക്കാർ ഏറെയും ഒരു പങ്കാളി എന്നതിൽ ഉറച്ച് നിൽക്കണം...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയുള്ള വിജ്ഞാപനം നീട്ടി. ഒരു മാസത്തേക്കാണ് നിയന്ത്രണമുള്ളത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. കടകളിലും ചടങ്ങുകളിലും ഉൾപ്പെടെ സാനിറ്റൈസർ ഉപയോഗിക്കണം. പൊതു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാനും സർക്കാർ നിർദേശിച്ചു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലെന്ന നിലയ്ക്കാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ വർധിക്കുകയും തൊഴിലെടുക്കുന്നവരുടെ മേൽ പ്രായമായവരുടെയും തൊഴിൽരഹിതരുടെയും ആശ്രിതത്വം വർധിക്കുകയും ചെയ്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിടൽ മുൻഗണനാക്രമത്തിൽ സർക്കാർ മാറ്റം വരുത്തുന്നു. പശ്ചാത്തല, ക്ഷേമ മേഖലകളിലേക്കാൾ ഉൽപാദന മേഖലയിൽ കൂടുതൽ ചെലവിട്ടു സംരംഭങ്ങളും തൊഴിലവസരവും വർധിപ്പിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണു നടപടി. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്കായി പ്രാദേശിക സാമ്പത്തിക...
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്നാണ് തപാല്‍വോട്ടുപെട്ടി കണ്ടെടുത്തത്. നജീബ് കാന്തപുരം എംഎല്‍എയുടെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയില്‍ വോട്ടുപെട്ടികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ട്രഷറിയില്‍ പരിശോധിച്ചപ്പോഴാണ് വോട്ടുപെട്ടികള്‍ കാണാതിരുന്നത്....
മട്ടന്നൂര്‍ (കണ്ണൂര്‍): പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത് 104 കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണം. ഇത് 221 കിലോഗ്രാമോളംവരും. 315 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.
കസ്റ്റംസിനും ഡി.ആര്‍.ഐ.ക്കും പുറമേ വിമാനത്താവള പോലീസും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്താതെ പോയ സ്വര്‍ണമാണ് നാലുതവണയായി പോലീസ് പിടിച്ചത്. പ്രതിവര്‍ഷം 80 കിലോഗ്രാമോളം സ്വര്‍ണമാണ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...